For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ വിവരക്കേട് ക്രൂരത, ഒരമ്മയും മകളോട് ചെയ്യരുതാത്തത്; ശ്രിയ ശരണിനെതിരെ ആരാധകരോഷം!

  |

  തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് ശ്രിയ ശരണ്‍. തമിഴിലും തെലുങ്കിലും ഹിറ്റുകളിലെ നായികയായ ശ്രിയ മലയാളത്തിലുമെത്തിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ബോളിവുഡിലും സാന്നിധ്യം അറിയിക്കാന്‍ സാധിച്ചു ശ്രിയയ്ക്ക്. പിന്നാലെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോഴിതാ ശക്തമായൊരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്.

  Also Read: ഭര്‍ത്താവ് തിരിച്ച് വന്നതാണെന്ന് തോന്നി പോയ നിമിഷം; ചിരുവിന്റെ ശബ്ദം കേട്ടതോടെ മേഘ്‌ന രാജ് പറഞ്ഞത്

  സോഷ്യല്‍ മീഡിയയിലും വളരെയധികം സജീവമാണ്. റഷ്യന്‍ സ്വദേശിയാണ് ശ്രിയയുടെ ഭര്‍ത്താവ്. ശ്രിയയ്ക്കും ഭര്‍ത്താവ് ആന്ദ്രേ കൊഷ്ചീവിനും കഴിഞ്ഞ വര്‍ഷമായിരുന്നു പെണ്‍കുഞ്ഞ് ജനിക്കുന്നത്. ഈ ജനുവരി പത്തിനായിരുന്നു ശ്രിയയുടെ മകള്‍ രാധയ്ക്ക് ഒരു വയസ് തികഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രിയ മകള്‍ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും നിരന്തരം പങ്കുവെക്കാറുണ്ട്.

  മകളുടെ ഒന്നാം പിറന്നാളിന് അവള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ശ്രിയ പങ്കുവച്ചിരുന്നു. ഒപ്പം മനോഹരമായൊരു കുറിപ്പും ശ്രിയ പങ്കുവച്ചിരുന്നു. ''അങ്ങനെ ഇന്നവള്‍ക്ക് ഒരു വയസായി. ഒരു വര്‍ഷം മുമ്പ് 7.40നാണ് അവള്‍ വന്നത്. എന്നന്നേക്കുമായി ഞങ്ങളുടെ ഹൃദയം അവള്‍ക്കുള്ളതാണ്. എന്റെ അമ്മയ്ക്കും അച്ഛനും കുടുംബത്തിനുമൊത്തവും നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിന് നന്ദി. ബേബി ഷവര്‍ ഒരുക്കിയതിന് നന്ദി. അവള്‍ എല്ലായിടത്തും സുഹൃത്തുക്കളെയുണ്ടാക്കട്ടെയെന്ന് ആശംസിക്കുന്നു. ലോകത്തിലെ മുഴുവന്‍ സ്‌നേഹവും കിട്ടട്ടെ. സന്തോഷമാകട്ടെ നിന്റെ ഏറ്റവും അടുത്ത കൂട്ട്'' എന്നായിരുന്നു ശ്രിയ കുറിച്ചത്.

  ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള രസകരമായൊരു വീഡിയോ കൂടി പങ്കുവച്ചിരിക്കുകയാണ് ശ്രിയ ശരണ്‍. മനോഹരമായ വീഡിയോയില്‍ ശ്രീയ മകളെ കയ്യില്‍ പിടിച്ചു കൊണ്ട് വട്ടം കറക്കുന്നതാണുള്ളത്. അമ്മയുടെ കളിയില്‍ മകളും ഒരുപാട് സന്തോഷിക്കുന്നതായാണ് വീഡിയോയില്‍ നിന്നും മനസിലാകുന്നത്. അമ്മയും മകളും തമ്മിലുള്ള ഈ രസകരമായ നിമിഷം ആരാധകരുടെ മനസ് കവരുന്നതാണ്.

  എന്നാല്‍ വീഡിയോയ്‌ക്കെതിരെ വിമര്‍ശനവും ഉയര്‍ന്നു വന്നിട്ടുണ്ട്. ശ്രിയ മകളെ പിടിച്ച രീതിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ശ്രിയ മകളുടെ കൈക്കുഴയില്‍ പിടച്ച് കറക്കുന്നതിനെയാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. കുട്ടിയുടെ കൈയ്ക്ക് ഇത് ചിലപ്പോള്‍ പ്രശ്‌നമുണ്ടാക്കുമെന്നും പരുക്ക് വരാനുള്ള സാധ്യതയുണ്ടെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

  'സൂക്ഷിക്കണം. കുട്ടികളുടെ ലിംപ്‌സ് വളരെ സെന്‍സിറ്റീവാണ്. ജോയിന്റ്‌സില്‍ ശരീരത്തിന്റെ മൊത്തം ഭാരവുമുണ്ടാകും. തെറ്റിദ്ധരിക്കരുത്, ഇതൊരു നിര്‍ദ്ദേശം മാത്രമാണ്', ' കുട്ടിയുടെ എല്‍ബോയ്ക്ക് പരുക്കുണ്ടാക്കിയേക്കാം',' ഇങ്ങനെ ചെയ്യരുത് അവളുടെ എല്ലിനെ ഭാവിയില്‍ ബാധിക്കും', 'കൈയ്യില്‍ പിടിച്ച് ഉയര്‍ത്തരുത്, ഇതൊട്ടും സുരക്ഷിതമല്ല' എന്നൊക്കെയാണ് കമന്റുകള്‍ പറയുന്നത്. കുട്ടിയ്ക്ക് ഷോള്‍ഡര്‍ ഇഞ്ചുറിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇളം എല്ലുകളാണെന്നുമൊക്കെ സോഷ്യല്‍ മീഡിയ കമന്റുകൡലൂടെ ശ്രീയയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

  Recommended Video

  Dr. Robin At Kozhikode: കോഴിക്കോട്ട് വെറുക്കുന്നവർക്ക് ചുട്ട മറുപടി നൽകി റോബിൻ | *BiggBoss

  സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഒരിക്കലും ശ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നില്ല. മകള്‍ ജനിച്ച് മാസങ്ങള്‍ക്ക് ശേഷം ശ്രിയ പറയുമ്പോള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയും ആരാധകരും ഈ വാര്‍ത്ത അറിയുന്നത് തന്നെ. തന്റെ മകളെ ജനശ്രദ്ധയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ വേണ്ടിയായിരുന്നു താന്‍ ഗര്‍ഭവും പ്രസവുമൊക്കെ മറച്ചുവച്ചതെന്നായിരുന്നു ശ്രിയ പിന്നീട് പറഞ്ഞത്.

  ആര്‍ആര്‍ആര്‍ ആണ് ശ്രിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ ഹിന്ദിയിലേക്ക് മടങ്ങിയെത്തുകയാണ് ശ്രിയ. ദൃശ്യം 2വിലൂടെയാണ് മടങ്ങി വരവ്. മലയാളത്തില്‍ മീന അവതരിപ്പിച്ച വേഷം ഹിന്ദിയില്‍ ശ്രിയ ആണ് അവതരിപ്പിക്കുന്നത്. പിന്നാലെ തഡ്ക്ക, നരഗാസുരന്‍, സണ്ടക്കാരി തുടങ്ങിയ സിനിമകളും ശ്രിയയുടേതായി അണിയറയിലുണ്ട്.

  Read more about: shriya saran
  English summary
  Shriya Saran Getts Brutally Trolled By Social Media For Her Video Of Playing With Daughter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X