മറയ്‌ക്കേണ്ടതില്ല! എവിടെയാണ് പ്ലാസ്റ്റിക് സര്‍ജറി ചെയ്തത് എന്ന ചോദ്യത്തിന് മറുപടി നല്‍കി ശ്രുതി

തെന്നിന്ത്യന്‍ സിനിമയിലേയും ബോളിവുഡിലേയുമെല്ലാം നിറ സാന്നിധ്യമാണ് ശ്രുതി ഹാസന്‍. ഉലക നായകന്‍ കമല്‍ഹാസന്റെ മകളായ ശ്രുതി അഭിനയത്തില്‍ മാത്രമല്ല, പാട്ടിലും ഡാന്‍സിലുമെല്ലാം ഒരുപോലെ മികവ് തെളിയിച്ച താരമാണ്. കൊറിയോഗ്രാഫറായിട്ടായിരുന്നു ശ്രുതി സിനിമയിലെത്തുന്നത്. പിന്നീട് നായികയായി മാറിയ ശ്രുതി തന്റെ നിലപാടുകളിലൂടേയും കയ്യടി നേടാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പല വിഷയങ്ങളിലും ശ്രുതി പ്രതികരിക്കാറുണ്ട്. തനിക്ക് എതിരെയുള്ള മോശം കമന്റുകള്‍ക്ക് മറുപടി നല്‍കാനും ശ്രുതി മടിക്കാറില്ല.

ഇപ്പോഴിതാ ശ്രുതി ഹാസന്‍ നല്‍കിയൊരു മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് ശ്രുതി നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയാിരുന്നു ശ്രുതി താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Shruthi Haasan

ശരീരത്തില്‍ ഏതൊക്കെ ഭാഗത്താണ് നിങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തതെന്നായിരുന്നു ചോദ്യം. മുടി കളര്‍ ചെയ്യുന്നത് പോലെയോ ബ്ലീച്ച് ചെയ്യുന്നത് പോലെയോ മാറുന്നതല്ല മുഖം. എന്റെ യാത്ര സത്യസന്ധമായിരിക്കണം എന്നുള്ളതിനാലാണ് ഈ കാര്യങ്ങള്‍ തുറന്നുപറയുന്നത് എന്നായിരുന്നു താരം പറഞ്ഞത്. മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതിന് മുന്‍പും ശേഷവും ഒത്തിരി വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ടെന്നും ശ്രുതി പറഞ്ഞിരുന്നു. അതേസമയം വിദേശികളെപ്പോലെയുണ്ട്, പൗരുഷം തോന്നുന്നു എന്നൊക്കെയായിരുന്നു സര്‍ജറിക്ക് മുന്‍പ് താന്‍ കേട്ടിരുന്നതെന്നും ശ്രുതി പറയുന്നു. താരത്തിന്റെ മൂക്കിനായിരുന്നു സര്‍ജറി ചെയ്തത്.

മുഖത്തെ ഈ മാറ്റം എനിക്ക് സന്തോഷമാണ്, പ്ലാസ്റ്റിക് സര്‍ജറി ചെയ്തു എന്ന് തുറന്ന് പറയാന്‍ എനിക്കൊരു മടിയുമില്ല. ഇത് പ്രമോട്ട് ചെയ്യാനോ എതിരെ സംസാരിക്കാനോ ഞാനില്ല. ഇത് ഞാന്‍ സ്വയം തിരഞ്ഞെടുത്ത ജീവിതമാണെന്നായിരുന്നു ശ്രുതി പറഞ്ഞത്. മാറ്റങ്ങള്‍ അംഗീകരിക്കുകയെന്നതാണ് നമുക്ക് നമ്മളോട് ചെയ്യാന്‍ പറ്റുന്ന കാര്യം എന്നും ശ്രുതി പറയുന്നു. അതേസമയം ഒരോ ദിവസവും എനിക്കെന്നോടുള്ള സ്നേഹം കൂടുകയാണെന്നും നേരത്തെ ശ്രുതി പറഞ്ഞിരുന്നതാണ്. ശാരീരികമായ വ്യത്യാസത്തെക്കുറിച്ചുള്ള കമന്റുകളൊന്നും താന്‍ മുഖവിലയ്ക്കെടുക്കാറില്ലെന്നാണ് ശ്രുതി പറയുന്നത്. ഒരുപാട് മെലിഞ്ഞുപോയി എന്നോ വല്ലാതെ തടിച്ചു എന്ന തരത്തിലുള്ള കമന്റുകള്‍ തന്നെ ബാധിക്കാറില്ലെന്നും ശ്രുതി പറഞ്ഞിരുന്നു. അതേസമയം, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കാരണം ശാരീരികമായും മാനസികമായും പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ടെന്നും താരം പറഞ്ഞിരുന്നു.

തന്റെ പ്രണയ ജീവിതത്തെക്കുറിച്ചും ശ്രുതി പറഞ്ഞിട്ടുണ്ട്. ഡൂഡില്‍ ആര്‍ട്ടിസറ്റായ ശാന്തനു ഹസാരികയുമായി താന്‍ പ്രണയത്തിലാണെന്ന് വ്യക്തമാക്കിയിരുന്നു ശ്രുതി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഈയ്യടുത്ത് ഇരുവരും ഒരുമിച്ച് പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറില്‍ അഭിനയിക്കുകയായണ് ശ്രുതി. ചിരഞ്ജീവിയുടെ മെഗാ 154, ബാലകൃഷണയുടെ പുതിയ സിനിമ തുടങ്ങിയവയും ശ്രുതിയുടേതായി അണിയറയിലുണ്ട്.

Read more about: shruthi haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X