For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാറ ടെണ്ടുല്‍ക്കറും ശുബ്മാന്‍ ഗില്ലും പിരിഞ്ഞു; പിന്നാലെ സാറ അലി ഖാനുമായി പ്രണയത്തില്‍!

  |

  താരങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ തന്നെ ആരാധകര്‍ക്ക് അറിയാന്‍ താല്‍പര്യമുള്ളതാണ് അവരുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും. ഇന്നത്തെ സോഷ്യല്‍ മീഡിയയുടെ കാലത്ത് അത് കുറേക്കൂടി എളുപ്പമാണ്. തങ്ങളുടെ ജീവിതത്തെക്കുറിച്ച് താരങ്ങള്‍ മറച്ചുവെച്ചാലും സോഷ്യല്‍ മീഡിയ അത് കണ്ടെത്തുകയും പരസ്യപ്പെടുത്തുകയും ചെയ്യുമെന്നതാണ് വാസ്തവം. ഇപ്പോഴിതാ ബോളിവുഡിലൊരു പുതിയ പ്രണയ ജോഡിയാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്.

  Also Read: ഉപ്പും മുളകിലെയും നായകനോട് അസൂയയാണോ? അഹങ്കാരിയല്ലേ, കുഴപ്പിക്കുന്ന ചോദ്യങ്ങൾക്ക് മാസ് മറുപടിയുമായി നിഷ സാരംഗ്

  ക്രിക്കറ്റും ബോളിവുഡും തമ്മില്‍ ഒരിക്കലും പിരിക്കാന്‍ സാധിക്കാത്ത വിധമാണ് ബന്ധപ്പെട്ടു കിടക്കുന്നത്. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും ശര്‍മിള ടഗോറും മുതല്‍ വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും കെഎല്‍ രാഹുലും അഥിയ ഷെട്ടിയും വരെ എത്തി നില്‍ക്കുകയാണ് ബോളിവുഡ്-ക്രിക്കറ്റ് പ്രണയ ജോഡികള്‍. ഇക്കൂട്ടത്തിലേക്ക് പുതിയൊരു ജോഡി കൂടി എത്തുകയാണന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ക്രിക്കറ്റ് താരം ശുബ്മാന്‍ ഗില്ലും ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറും. ഇരുവരും പ്രണയത്തിലാണെന്ന് 2020 മുതല്‍ക്കു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാര്‍ത്തകളോട് നാളിതുവരെ സാറയും ഗില്ലും പ്രതികരിച്ചിട്ടില്ലെങ്കിലും ഇരുവരും പ്രണയത്തിലാണെന്ന് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയുടെ വിശ്വാസം. ക്രിക്കറ്റ് ലോകത്തെ യുവതാരവും ഇതിഹാസ താരത്തിന്റെ മകളും തമ്മിലുള്ള പ്രണയം വലിയ ചര്‍ച്ചാ വിഷയമായി മാറുകയായിരുന്നു.

  Also Read: എട്ടാം ക്ലാസ്സിൽ അവസരം ചോദിച്ച് വന്നു, അച്ഛന് കൊടുത്ത വാക്ക് കാരണമാണ് ഹണി റോസ് സിനിമയിൽ എത്തിയതെന്ന് വിനയൻ

  എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പറയുന്നത് ഇരുവരും പിരിഞ്ഞുവെന്നാണ്. മറ്റൊരു റിപ്പോര്‍ട്ട് പറയുന്നത് ശുബ്മാന്‍ ഗില്‍ സാറ അലി ഖാനുമായി പ്രണയത്തിലായിരിക്കുകയാണെന്നാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ നിറയെ. ഇന്നലെ രാത്രി ശുബ്മാന്‍ ഗില്ലും സാറ അലി ഖാനും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. ഇരുവരും ഡേറ്റിന് പോയതാണെന്നും പ്രണയത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  നിരവധി പേരാണ് ചിത്രങ്ങള്‍ പങ്കുവച്ചും കമന്റ് ചെയ്തുമൊക്കെ രംഗത്തെത്തിയിരിക്കുന്നത്. പട്ടൗഡി കുടുംബത്തില്‍ മുത്തശ്ശിയ്ക്ക് ശേഷം ക്രിക്കറ്റ് താരവുമായി പ്രണയത്തിലാകുന്ന നടിയായി മാറിയിരിക്കുകയാണ് സാറ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു സാറയില്‍ നിന്നും മറ്റൊരു സാറയിലേക്ക്, സാറ എന്ന പേരിനോട് കുറച്ചധികം പ്രിയമുണ്ടെന്ന് തോന്നുന്നു, സാറ പാരമ്പര്യം കാത്തു, എന്നൊക്കെയാണ് കമന്റുകള്‍. അതേസമയം സാറ അലി ഖാനും ശുബ്മാനും ഒരുമിച്ച് ചെയ്യുന്ന പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗില്‍ നിന്നുമുള്ളതാകാം വൈറല്‍ ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  Also Read: 'ഇന്റർവ്യൂവിൽ കണ്ടപോലെ തന്നെ ഒന്നും മിണ്ടില്ല, എന്ത് ചോദിച്ചാലും ചിരിച്ചോണ്ടിരിക്കും'; ആരതിയെ കുറിച്ച് റോബിൻ!

  ശുബ്മാനും സാറ അലി ഖാനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത് 2020 മുതലാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു ആ സമയത്ത് ഗില്‍. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഗില്ലിന്റെ ഫീല്‍ഡിംഗ് പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് സാറ എത്തുകയായിരുന്നു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള ക്രിക്കറ്റ് താരം ഗില്ലാണെന്നും സാറ പറഞ്ഞിരുന്നു. മത്സരത്തില്‍ കൊല്‍ക്കത്ത പരാജയപ്പെട്ടുവെങ്കിലും സാറ കൊല്‍ക്കത്തയെ അഭിനന്ദിക്കുകയും ചെയ്തു. ഇതോടെയാണ് പ്രണയ വാര്‍ത്തകള്‍ ആരംഭിക്കുന്നത്.

  എന്നാല്‍ കഴിഞ്ഞ വര്‍ഷം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ശുബ്മാന്‍ മറുപടി നല്‍കിയിരുന്നു. താന്‍ സിംഗിള്‍ ആണെന്നായിരുന്നു അന്ന് ശുബ്മാന്‍ വ്യക്തമാക്കിയത്. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുത അറിയാനായി കാത്തിരിക്കുകയാണ് സിനിമാ ലോകവും ക്രിക്കറ്റ് ലോകവും.

  ബോളിവുഡിലെ മിന്നും താരമാണ് സാറ അലി ഖാന്‍. സെയ്ഫ് അലി ഖാന്റേയും അമൃത സിംഗിന്റേയും മകളായ സാറ അവരുടെ പാതയിലൂടെ സിനിമയിലെത്തുകയായിരുന്നു. കേദാര്‍നാഥ് ആണ് സാറയുടെ അരങ്ങേറ്റ സിനിമ. ഇതിനോടകം തന്നെ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട് സാറയ്ക്ക്. അത് രംഗി രേയാണ് സാറയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  Read more about: sara ali khan
  English summary
  Shubman Gill And Sara Ali Khan Goes For DInner Reports Of Dating Rises In Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X