Just In
- 10 min ago
ലക്ഷ്മിയോട് പരസ്യമായി മാപ്പ് പറഞ്ഞ് അഡോണി, ഉപദ്രവിക്കാന്‍ വേണ്ടി ചെയ്തതല്ലെന്ന് താരം
- 28 min ago
മണിക്കുട്ടനെ വശീകരിക്കാൻ നോക്കി ഋതു മന്ത്ര, കൗതുകമുണര്‍ത്തി ദേവാസുരം ടാസ്ക്ക്
- 1 hr ago
ചിരമഭയമീ; ആര്‍ക്കറിയാമിലെ ആദ്യ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍
- 1 hr ago
മമ്മൂട്ടി കരയുന്നത് കാണാനും ലാലേട്ടന് ചിരിക്കുന്നത് കാണാനുമാണ് ഇഷ്ടം...
Don't Miss!
- Lifestyle
ഉറക്കമില്ലായ്മയുണ്ടോ; ആദ്യം മാറ്റേണ്ടത് ഇവയെല്ലാമാണ്
- Finance
ബജാജ് അലയന്‍സ് ലൈഫ് ഗാരണ്ടീഡ് പെന്ഷന് ഗോള്‍ പദ്ധതി അവതരിപ്പിച്ചു
- News
മരട് ഫ്ളാറ്റ്; നഷ്ടപരിഹാരത്തുക കെട്ടിവെക്കാന്‍ സുപ്രീം കോടതി ഉത്തരവ്
- Sports
IND vs ENG: മൂന്ന് ഇന്നിങ്സ്, 13 വിക്കറ്റ്! വമ്പന്‍ നേട്ടവുമായി അക്ഷര്‍- അശ്വിനെ പിന്തള്ളി
- Automobiles
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- Travel
മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങള്‍ താണ്ടിയുള്ള കേദര്‍കാന്ത ട്രക്കിങ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്കൂളില്‍ വച്ച് പഠിപ്പ് നിര്‍ത്തിയെന്ന് കളിയാക്കല്‍; വായടപ്പിച്ച് സിദ്ധാര്‍ത്ഥിന്റെ മറുപടി
തമിഴിലും ഹിന്ദിയിലുമെല്ലാം സ്വന്തമായൊരു ഇടം നേടിയ താരമാണ് സിദ്ധാര്‍ത്ഥ്. നടന് എന്നത് പോലെ രാഷ്ട്രീയത്തിലും സാമൂഹിക വിഷയങ്ങളിലും നിലപാടുകള്‍ തുറന്നു പറയാന്‍ യാതൊരു മടിയും കാണിക്കാറില്ല സിദ്ധാര്‍ത്ഥ്. കര്‍ഷക സമരത്തിന് പിന്തുണ നല്‍കിയും നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന പെട്രോള്‍ വിലയ്ക്കെതിരേ തുറന്നടിച്ചും സിദ്ധാര്‍ത്ഥ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
. ദിഷ രവിയുടെ അറസ്റ്റിനെതിരേയും സിദ്ധാര്‍ത്ഥ് രംഗത്ത് എത്തിയിരുന്നു.
ദിഷയ്ക്ക് സിദ്ധാര്‍ത്ഥ് പിന്തുണ നല്‍കിയതിനെതിരെ ചിലര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ തന്നെ വിമര്‍ശിച്ചയാള്‍ക്ക് സിദ്ധാര്‍ത്ഥ് ശക്തമായ മറുപടി നല്കി വായ അടപ്പിച്ചിരിക്കുകയാണ്. ബിജെപി ദേശീയ മാനിവെസ്റ്റോ സബ് കമ്മിറ്റി അംഗമായ കരുണ ഗോപാലിനാണ് സിദ്ധാര്‍ത്ഥ് മറുപടി നല്‍കിയിരിക്കുന്നത്. കുരണയായിരുന്നു സിദ്ധാര്‍ത്ഥിനെ പരിഹസിച്ചു കൊണ്ട് ആദ്യം രംഗത്ത് എത്തിയത്.
ആരാണിയാള്‍, സ്കൂളില്‍ വച്ച് പഠനം നിര്ത്തിയാളായിരിക്കും. ഇയാള്‍ വാസ്തവ വിരുദ്ധവും പ്രകോപനപരവുമായ കാര്യങ്ങളാണ് എഴുതുന്നത് എന്നായിരുന്നു കരുണയുടെ ട്വീറ്റ്. പിന്നാലെ മറുപടിയുമായി സിദ്ധാര്‍ത്ഥ് രംഗത്ത് എത്തുകയായിരുന്നു.
തനി നാടന്‍ സുന്ദരിയായി ആതിരയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍
''2009ല്‍ ഐഎസ്ബിയിലെ ഒരു പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഈ സ്ത്രീ മാസങ്ങളോളം എന്റെ പിന്നാലെ നടന്നിരുന്നു. അന്നും ഞാനൊരു പോസ്റ്റ് ഗ്രാജുവേറ്റായിരുന്നു. ഞാന്‍ എന്റെ മനസിലുള്ളത് പറഞ്ഞു. പക്ഷെ അവര്‍ തന്റെ ആത്മാഭിമാനവും ഓര്‍മ്മ ശക്തിയും യജമാനന് വിറ്റിരിക്കുകയാണ്. ഇപ്പോള്‍ മോദിയുടെ നുണകള്‍ പ്രചരിപ്പിക്കുകയും ഛര്‍ദ്ദിക്കുകയുമാണ്'' എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ മറുപടി.
എന്നാല്‍ ഉടനെ കരുണ മറുപടിയുമായെത്തി. സ്കൂളിലെ ആരോ കൊണ്ടു വന്ന പാനലിസ്റ്റായിരുന്നു സിദ്ധാര്‍ത്ഥ് എന്നായിരുന്നു കുരണയുടെ മറുപടി. താന്‍ കൊണ്ടു വന്നവര്‍ രണ്ട് യുവനേതാക്കള്‍ ആയിരുന്നുവെന്നും അവര്‍ പറഞ്ഞു. പക്ഷെ സിദ്ധാര്‍ത്ഥ് വിടാന്‍ കൂട്ടാക്കിയില്ല. തനിക്ക് കരുണ അയച്ച മെയിലുകള്‍ പരസ്യപ്പെടുത്തുമെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.
എന്നാല്‍ തന്റെ ഓഫീസില്‍ നിന്നും തന്റെ പേര് വച്ച് അയച്ചതാകാം മെയിലുകള്‍ എന്നായിരുന്നു കരുണയുടെ വിശദീകരണം. പക്ഷെ ഇതോടെ കരുണ തനിക്ക് അയച്ച മെയിലിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ട് സിദ്ധാര്‍ത്ഥ് മറുപടി നല്ിക. ഇതോടൊപ്പം 2013 ല്‍ കരുണ അയച്ച മെയിലുമുണ്ടായിരുന്നു. തന്റെ മകന്റെ ആര്‍ട്ടി എക്സിബിഷന് ഉദ്ഘാടനം ചെയ്യാനായി സിദ്ധാര്‍ത്ഥിനെ ക്ഷണിക്കുന്നതായിരുന്നു ഈ മെയില്‍.
അന്ന് താന്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും സിദ്ധാര്‍ത്ഥ് പങ്കുവച്ചിട്ടുണ്ട്. നിങ്ങളാണിത് തുടങ്ങിയത്. ഇവിടെ ഇത് അവസാനിക്കുന്നു, സവര്‍ക്കര്‍ ഓ സവര്‍ക്കര്‍ എന്ന ട്വീറ്റിലൂടെയാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.