For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദീപികയുമായി ലിപ് ലോക്ക് ചെയ്യാന്‍ രണ്‍വീറിന്റെ സമ്മതം വാങ്ങിയിരുന്നോ? ആദ്യം വിളിച്ചത് നടനെയെന്ന് സിദ്ധാന്ത്

  |

  ദീപിക പദുക്കോണ്‍ നായികയായി എത്തിയ ഏറ്റവും പുതിയ സിനിമയാണ് ഗെഹരായിയാം. സിദ്ധാന്ത് ചതുര്‍വേദിയും അനന്യ പാണ്ഡെയുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കപൂര്‍ ആന്റ് സണ്‍സിന് ശേഷം ശകുന്‍ ബത്ര സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗെഹരായിയാം. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു സിനിമയുടെ റിലീസ്. പ്രണയത്തെക്കുറിച്ചും വഞ്ചനയെക്കുറിച്ചുമൊക്കെയായിരുന്നു സിനിമ സംസാരിച്ചത്. ദീപികയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ഗെഹരായിയാം വിലയിരുത്തപ്പെടുന്നത്.

  ആറാട്ട് എന്ന പേര് തന്നെ ഇട്ടത് ഇത് കൊണ്ടാണ്, പ്രേക്ഷകരോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

  പ്രമേയത്തിലെ തീവ്രത പോലെ തന്നെ ഗെഹരായിയാം എന്ന സിനിമ ചര്‍ച്ചായാകാനുളള മറ്റൊരു കാരണമായിരുന്നു പ്രണയ രംഗങ്ങള്‍. തീവ്രമായ പ്രണയ രംഗങ്ങള്‍ നിറഞ്ഞ സിനിമയായിരുന്നു ഗെഹരായിയാം. ദീപികയുടേയും സിദ്ധാന്തിന്റേയും പ്രണയ രംഗങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. വലിയൊരു വിഭാഗവും ചിത്രത്തിനും ദീപികയ്ക്കും കയ്യടിച്ചപ്പോള്‍ ചെറിയൊരു വിഭാഗം ആളുകള്‍ ചിത്രത്തിലെ പ്രണയ രംഗങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരുന്നു.

  വിവാഹിതയായ ദീപിക തീവ്രമായ പ്രണയ രംഗങ്ങളും സെക്‌സ് രംഗങ്ങളും ചെയ്യുന്നതിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു സദാചാരവാദികള്‍ രംഗത്ത് എത്തിയത്. എന്തിന് ഏറെ പറയുന്നു, ദീപികയുടെ ഭര്‍ത്താവ് കൂടിയായ നടന്‍ രണ്‍വീര്‍ സിംഗില്‍ നിന്നും ഈ രംഗങ്ങള്‍ ചെയ്യാന്‍ അനുവാദം വാങ്ങിയിരുന്നുവോ എന്നു പോലും ചിലര്‍ ദീപികയോട് ചോദിച്ചിരുന്നു. ഈ രംഗങ്ങളില്‍ ദീപികയെ ചുംബിക്കുന്നതിന് മുമ്പ് രണ്‍വീറിനോട് അനുവാദം വാങ്ങിയിരുന്നുവോ എന്ന ചോദ്യത്്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സിദ്ധാന്ത് ചതുര്‍വേദി.

  ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാന്ത് മനസ് തുറന്നത്. ഇത്തരം ചോദ്യങ്ങള്‍ തന്നെ ദേഷ്യം പിടിപ്പിച്ചില്ലെന്നാണ താരം പറഞ്ഞത്. താനും ദീപികയും പ്രൊഫഷണലുകളാണെന്നും തങ്ങളുടെ സമവാക്യത്തെക്കുറിച്ച്് കൃത്യമായ ധാരണയുണ്ടെന്നും സിദ്ധാന്ത് പറയുന്നു. അതേസമയം സിനിമയുടെ ചിത്രീകരണത്തിനിടെ രണ്‍വീര്‍ സിംഗ് ഗോവയിലെത്തിയിരുന്നുവെന്നും കുറച്ച് ദിവസം തങ്ങള്‍ ഒരുമിച്ച് പാര്‍ട്ടികള്‍ നടത്തുകയും ആഘോഷിക്കുകയും ചെയ്തിരുന്നുവെന്നും സിദ്ധാന്ത് പറയുന്നു. ഗെഹരായിയാം എന്ന സിനിമയുടെ കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് താന്‍ വിളിച്ചത് രണ്‍വിര്‍ സിംഗിനെയായിരുന്നുവെന്നും സിദ്ധാന്ത് വെളിപ്പെടുത്തുന്നുണ്ട്.

  ''ഗല്ലി ബോയ് മുതല്‍ അദ്ദേഹം ഒരുപാട് സ്‌നേഹം എന്നില്‍ ചൊരിയുന്നുണ്ട്. ജീവിതത്തിലും സിനിമയിലും എന്റെ മെന്റര്‍ ആണ് അദ്ദേഹം. അതിനാല്‍ പ്രശ്‌നങ്ങളൊന്നുമില്ല. ദീപിക വളരെ പ്രൊഫഷണല്‍ ആണ്. ആളുകള്‍ ഇങ്ങനെ ഓരോന്ന് പറയുമ്പോള്‍ എന്ത് ചെയ്യാനാണ്. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുക മാത്രമാണ്'' എന്നായിരുന്നു സിദ്ധാന്തിന്റെ പ്രതികരണം. അതേസമയം താനും ദീപികയും സംവിധായകന്‍ ശകുന്‍ ബത്ര പറയുന്നത് ചെയ്യുക മാത്രമായിരുന്നു ചെയ്തിരുന്നതെന്നും സിദ്ധാന്ത് പറയുന്നു. ഇന്റിമെസി ഡയറക്ടര്‍ ആയ ദര്‍ ഗായിയുടെ മേല്‍നോട്ടത്തിലാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചതെന്നും സിദ്ധാന്ത് പറയുന്നു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam


  '' ഈ രംഗങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ ഞാന്‍ കുറച്ച് സമയമെടുത്തു. പക്ഷെ വളരെ പ്രധാനപ്പെട്ടതായിരുന്നു ആ രംഗങ്ങള്‍. ഷോക്ക് വാല്യു ആയിരുന്നില്ല ആ രംഗങ്ങള്‍ക്കുണ്ടായിരുന്നത്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. ഇപ്പോള്‍ സിനിമ കണ്ടു കഴിയുമ്പോള്‍ നിങ്ങള്‍ക്കും അത് മനസിലായിട്ടുണ്ടാകും. ആ രംഗങ്ങള്‍ ഒട്ടും ഫോഴ്‌സ്ഡ് അല്ല, അത് കഥയുടെ ഭാഗമാണ്'' എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. പിന്നാലെ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയിലെ ദീപികയുടെ വസ്ത്രത്തിന്റെ പേരിലുള്ള വിവാദങ്ങളോടും സിദ്ധാന്ത് പ്രതിരിച്ചു.

  ''ഈ സിനിമയെ നയിക്കുന്നത് ദീപികയാണ്. അത് മാറ്റി വച്ച് വസ്ത്രത്തെക്കുറിച്ചാണ് എഴുതുന്നത്. അതിനപ്പുറത്തേക്ക് ചിന്തിക്കാനാകുന്നില്ലേ? ഒരു സ്ത്രീയുടെ കരുത്ത് കാണുന്നില്ലേ? കഴിവ് കാണുന്നില്ലേ? അവര്‍ കാണുന്നത് വസ്ത്രം മാത്രമാണ്. അതവരുടെ ചോയ്‌സ് അല്ലേ? ഒരാള്‍ എന്ത് ധരിക്കണം എന്നുള്ളത് അയാളുടെ മാത്രം തീരുമാനമാണ്. നമ്മള്‍ ഒരു സ്വതന്ത്ര്യ രാജ്യത്തിലല്ലേ ജീവിക്കുന്നത്'' എന്നായിരുന്നു സിദ്ധാന്ത് പറഞ്ഞത്. അത്തരക്കാരെ ഒന്നും ചെയ്യാനാകില്ലെന്നും അത് അവരുടെ തലച്ചോറില്‍ ഉറച്ചു പോയെന്നും സിദ്ധാന്ത് പറയുന്നു. അതേസമയം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ഗെഹരായിയാം.

  Read more about: deepika padukone ranveer singh
  English summary
  Sidhant Chaturvedi Answers The Question Of Whether Asked Permission From Ranveer To Kiss Deepika
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X