For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആലിയയുടെ അക്കാര്യം ഇന്നും ഞാന്‍ മിസ് ചെയ്യുന്നുണ്ട്! മുന്‍കാമുകിയെക്കുറിച്ച് സിദ്ധാർത്ഥ് മല്‍ഹോത്ര

  |

  ജനപ്രീയ പരിപാടിയാണ് കോഫി വിത്ത് കരണ്‍. ബോളിവുഡിലെ മുന്‍ നിര താരങ്ങളാണ് കോഫി വിത്ത് കരണില്‍ അതിഥികളായി എത്തുന്നത്. പ്രമുഖ നിർമ്മാതാവും സംവിധായകനുമായ കരണ്‍ ജോഹർ അവതാരകനായ പരിപാടി ഒരുപാട് വിവാദങ്ങള്‍ക്കും കളമൊരുക്കിയിട്ടുണ്ട്. താരങ്ങളുടെ തുറന്ന് പറച്ചിലുകളും പ്രതികരണങ്ങളുമൊക്കെ കോഫി വിത്ത് കരണിനെ എന്നും വാർത്തകളില്‍ നിറച്ചുകൊണ്ടിരിക്കുന്നു.

  Also Read: ഊ അണ്ടവാ തരം​ഗം; സമാന്തയുടെ ഡാൻസ് നമ്പറിൽ അഭിനയിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് ആലിയ

  പ്രശസ്തി പോലെ തന്നെ വിമർശനവും ധാരാളം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള പരിപാടിയാണ് കോഫി വിത്ത് കരണ്‍. ഷോയില്‍ അതിഥികളെ തിരഞ്ഞെടുക്കുന്നത് മുതല്‍ അതിഥികളോടുള്ള കരണിന്റെ പക്ഷപാതം വരെ വിമർശിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ഇതൊന്നും കോഫി വിത്ത് കരണിന്റെ ജനപ്രീതി കുറയ്ക്കുന്നില്ല എന്നതാണ് വാസ്തവം. ഇപ്പോഴിതാ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഴാം സീസണുമായി എത്തിയിരിക്കുകയാണ് കരണ്‍ ജോഹർ.

  കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ അതിഥികളായി എത്തിയത് വിക്കിയും സിദ്ധാർത്ഥ് മല്‍ഹോത്രയുമാണ്. രസകരമായ ഒരുപാട് കാര്യങ്ങളാണ് യുവനടന്മാർ ഷോയില്‍ തുറന്നു പറഞ്ഞത്. ഇതിലൊന്നായിരുന്നു തന്റെ മുന്‍കാമുകിയായ ആലിയയെക്കുറിച്ച് സിദ്ധാർത്ഥ് പറഞ്ഞ വാക്കുകള്‍. ആലിയയും സിദ്ധാർത്ഥും കരണ്‍ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്‍റ് ഓഫ് ദ ഇയറിലൂടെ അരങ്ങേറിയ താരങ്ങളാണ്. ഇരുവരും പിന്നീടും ഒരുമിച്ച് അഭിനയിച്ചിരുന്നു.

  ആലിയയും സിദ്ധാർത്ഥും ഒരിടയ്ക്ക് പ്രണയത്തിലായിരുന്നു. എന്നാല്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ ഇരുവരും തയ്യാറായിരുന്നു. കോഫി വിത്ത് കരണില്‍ കരണ്‍ ജോഹർ മുന്‍ കാമുകിമാരെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സിദ്ധാർത്ഥ് ആലിയയെക്കുറിച്ച് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടർന്ന്.

  പരിപാടിയുടെ ഭാഗമായി തന്റെ മുന്‍ കാമുകിയെക്കുറിച്ച് ഇപ്പോഴും മിസ് ചെയ്യുന്ന എന്തെങ്കിലും കാര്യം പറയാന്‍ കരണ്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് മറുപടിയായി സിദ്ധാര്‍ത്ഥ് പറഞ്ഞത് മുന്‍ കാമുകിയായ ആലിയ ഭട്ടിന്റെ പൂച്ച എഡ്വേര്‍ഡിനെ താന്‍ മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു. താന്‍ ആലിയയുടെ പൂച്ചയുടെ വലിയ ആരാധകനാണെന്നും ബ്രേക്കപ്പിന് ശേഷം താന്‍ പൂച്ചയെ മിസ് ചെയ്യുന്നുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്.

  ഒരിക്കല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥുമായുള്ള ബ്രേക്കപ്പിനെക്കുറിച്ച് ആലിയയും മനസ് തുറന്നിരുന്നു. താന്‍ സിദ്ധാര്‍ത്ഥിനെ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നാണ് ആലിയ പറഞ്ഞത്. ''എനിക്ക് സിഡ്ഡിനോട് ഒരുപാട് ബഹുമാനമുണ്ട്. ഞങ്ങള്‍ ഒരുമിച്ച് തുടങ്ങിയവരാണ്. ഞങ്ങള്‍ക്ക് കാലങ്ങളായി പരസ്പരം അറിയാം. ഞങ്ങള്‍ക്കിടയില്‍ ഹിസ്റ്ററിയുണ്ട്. ഒരിക്കലും ഒരു പ്രശ്‌നവുമുണ്ടാകില്ല. എന്റെ ഹൃദയത്തില്‍ അവനെക്കുറിച്ച് നല്ലതല്ലാതെ ഒന്നും തന്നെയില്ല. തിരിച്ചും അങ്ങനെ തന്നെയാണെന്ന് കരുതുന്നു. ജീവിതത്തിലെ പല നാഴികക്കല്ലുകളും ഒരുമിച്ച് കണ്ടവരാണ്. ഒരു ബാഡ് വൈബുമില്ല'' എന്നായിരുന്നു ആലിയ പറഞ്ഞത്.

  കോഫി വിത്ത് കരണിന്‌റെ തൊട്ടുമുമ്പത്തെ സീസണിലും സിദ്ധാര്‍ത്ഥ് അതിഥിയായി എത്തിയിരുന്നു. ഷോയില്‍ വച്ച് ആലിയയെക്കുറിച്ച് താരം മനസ് തുറന്നിരുന്നു. ''ഞങ്ങള്‍ അതിന് ശേഷം കണ്ടിട്ടില്ല. ഞങ്ങളുടേത് നല്ല ബന്ധമാണ്. കയ്പ്പുള്ളതല്ല. കുറച്ചായി. ഞങ്ങള്‍ ഡേറ്റ് ചെയ്യുന്നതിനും ഒരുപാട് മുമ്പ് തന്നെ എനിക്കവളെ അറിയാം. ഞങ്ങള്‍ ഒരുമിച്ചാണ് ഞങ്ങളുടെ ആദ്യ ഷോട്ട് നല്‍കിയത്. ഒരുപാട് ഹിസ്റ്ററിയുണ്ട്. ഒരുമിച്ചല്ലാതിരിക്കാന്‍ രണ്ടു പേര്‍ തീരുമാനിക്കാനൊരു കാരണമുണ്ടാകും. കയറ്റിറക്കങ്ങള്‍ ഒരുപാടുണ്ട്'' എന്നാണ് താരം പറഞ്ഞത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഷേര്‍ഷയാണ് സിദ്ധാര്‍ത്ഥിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമ വന്‍ വിജയമായി മാറിയിരുന്നു. ചിത്രത്തിലെ തന്റെ നായികയായ കിയാര അദ്വാനിയുമായി നാളുകളായി പ്രണയത്തിലാണ് സിദ്ധാര്‍ത്ഥ്. ഇരുവരും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതായാണ് കോഫി വിത്ത് കരണില്‍ സിദ്ധാര്‍ത്ഥ് വെളിപ്പെടുത്തിയത്. ആരാധകരുടെ പ്രിയ ജോഡിയാണ് സിദ്ധാര്‍ത്ഥും കിയാരയും.

  Read more about: sidharth malhotra
  English summary
  Sidharth Malhotra Reveals What He Misses About His Ex Girlfriend Alia Bhatt In Koffee With Karan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X