കിയാരയും സിദ്ധാര്‍ത്ഥും പിരിഞ്ഞെന്ന വാര്‍ത്ത തെറ്റ്! അവനൊരു വലിയ സിഗ്നനല്‍ തന്നിട്ടുണ്ട്!

ബോളിവുഡിലെ യുവതാരങ്ങളാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് നാളുകളായി ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്. ഷേര്‍ഷയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും അടുപ്പത്തിലാകുന്നത്. ചിത്രവും വലിയ വിജയമായിരുന്നു. കിയാരയും സിദ്ധാര്‍ത്ഥും തങ്ങളുടെ പ്രണയം പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും രണ്ടു പേരും ഒരുമിച്ചുള്ള യാത്രകളുടേയും ഡിന്നര്‍ ഡേറ്റുകളുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്ന് സോഷ്യല്‍ മീഡിയ തീരുമാനിക്കുന്നത്.

ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയാണ് കിയാരയും സിദ്ധാര്‍ത്ഥും. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിദ്ധാര്‍ത്ഥും കിയാരയും പിരിഞ്ഞതായാണ് സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്തകളോട് താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ രണ്ടു പേരും തമ്മില്‍ പിരിഞ്ഞിട്ടില്ലെന്നും ഇപ്പോഴും പ്രണയത്തിലാണെന്നുമാണ് ആരാധകര്‍ പറയുന്നത്. ഇതിനുള്ള തെളിവും ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഭൂല്‍ ഭൂലയ്യ

തന്റെ പുതിയ സിനിമയായ ഭൂല്‍ ഭൂലയ്യയുടെ പ്രൊമോഷന്‍ പരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ് കിയാര. കാര്‍ത്തിക് ആര്യന്‍ നായകനായി എത്തുന്ന സിനിമ മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായ ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗമാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് കിയാര. പ്രൊമോഷന്റെ ഭാഗമായി തന്റെ പുതിയ ചിത്രം കിയാര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പിങ്ക് നിറത്തിലുള്ള വസ്ത്രം അണിഞ്ഞെടുത്തിയ തന്റെ ചിത്രവും വീഡിയോയുമാണ് കിയാര പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രത്തിന് സിദ്ധാര്‍ത്ഥ് റിയാക്ട് ചെയ്തിട്ടുണ്ട്. ഇതോടെയാണ് ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അഭിപ്രായപ്പെട്ടു കൊണ്ട് ആരാധകര്‍ രംഗത്തെത്തുന്നത്.

പങ്കുവച്ചൊരു ചിത്രം

അതേസമയം ശനിയാഴ്ച സിദ്ധാര്‍ത്ഥ് പങ്കുവച്ചൊരു ചിത്രം ആരാധകര്‍ക്കിടയില്‍ ബ്രേക്കപ്പ് വാര്‍ത്തകള്‍ സജീവമാക്കിയിരുന്നു. തുര്‍ക്കിയില്‍ നിന്നുമുള്ള തന്റെ ചിത്രമായിരുന്നു സിദ്ധാര്‍ത്ഥ് പങ്കുവച്ചത്. സണ്‍ഷൈന്‍ ഇല്ലാത്തൊരു ദിവസം എന്നാല്‍ രാത്രിയാണെന്നായിരുന്നു സിദ്ധാര്‍ത്ഥ് തന്റെ ചിത്രത്തോടൊപ്പം കുറിച്ചിരുന്നത്. ഇതേസമയം കിയാരയുടെ പോസ്റ്റും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. ചിരി നട്ട് പൊട്ടിച്ചിരി കെയ്യുക, പ്രണയം കൊയ്യുക എന്നായിരുന്നു കിയാര കുറിച്ചത്. ഇത് രണ്ടും ചേര്‍ത്തുവച്ചു കൊണ്ടാണ് കിയാരയും സിദ്ധാര്‍ത്ഥും പിരിഞ്ഞുവെന്ന വാദത്തിന് ചിലര്‍ ശക്തി പകര്‍ന്നത്.

പുതിയ സിനിമകള്‍

സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയായിരുന്നു സിദ്ധാര്‍ത്ഥ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് ഹസി തോ ഫസി, ഏക് വില്ലന്‍, കപൂര്‍ ആന്റ് സണ്‍സ്, മര്‍ജാവാന്‍, ഷേര്‍ഷ തുടങ്ങിയ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് സിദ്ധാര്‍ത്ഥ്. ഷേര്‍ഷയിലാണ് കിയാരയും സിദ്ധാര്‍ത്ഥും ഒരുമിക്കുന്നത്. ചിത്രം വലിയ വിജയമാകുന്നതിനൊപ്പം തന്നെ ഇരുവരുടേയും കെമസിട്രിയും കയ്യടി നേടിയിരുന്നു. മിഷന്‍ മജ്‌നു, താങ്ക് ഗോഡ്, യോദ്ധ എന്നിവയാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ പുറത്തിറങ്ങാനുള്ള പുതിയ സിനിമകള്‍.

അതേസമയം ഫുഗ്ലി എന്ന ചിത്രത്തിലൂടെയായിരുന്നു കിയാരയുടെ അരങ്ങേറ്റം. പിന്നാലെ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയിലൂടെ കയ്യടി നേടുകയായിരുന്നു. ലസ്റ്റ് സ്‌റ്റോറീസിലെ പ്രകടനം ആണ് കിയാരയെ താരമാക്കുന്നത്. പിന്നാലെ കബീര്‍ സിംഗ്, ഗുഡ് ന്യൂസ്, ലക്ഷ്മി, ഗില്‍റ്റി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് കിയാര. ഭൂല്‍ ഭുലയ്യ ടുവിന് പിന്നാലെ ഗോവിന്ദ നാം മേര, ജുഗ് ജുഗ് ജിയോയും രാം ചരണിന്റെ അടുത്ത സിനിമയും കിയാരയുടേതായി അണിയറയിലുണ്ട്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
പ്രതീക്ഷയോടെ

ബോളിവുഡും ആരാധകരും ഏറെ പ്രതീക്ഷയോടെ കാണുന്ന താരങ്ങളാണ് കിയാരയും സിദ്ധാര്‍ത്ഥും. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തയും ആരാധകര്‍ ആവേശത്തോടെ സ്വീകരിക്കുകയായിരുന്നു. എന്നാല്‍ ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്ത ആരാധകരെ ഏറെ വിഷമിപ്പിക്കുകയും ചെയ്തിരുന്നു. വാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുത അധികം വൈകാതെ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ ലോകവും.

Read more about: sidharth malhotra kiara advani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X