മരണക്കിടക്കയില്‍ ഭര്‍ത്താവിന് കൊടുത്ത വാക്ക് ഷാരൂഖ് പാലിക്കണം, മകനെ സഹായിക്കണം: അഭ്യര്‍ത്ഥിച്ച് ഗായകന്റെ ഭാര്യ

ക്യാന്‍സര്‍ ബാധിതനായ ഗായകന്‍ ആദേഷ് ശ്രീവാത്സവ മരിക്കുന്നത് 2015ലാണ്. ചല്‍തെ ചല്‍തെ, ബാഗ്ബന്‍ തുടങ്ങിയ ഹിറ്റ് സിനിമകളില്‍ പാട്ടുകള്‍ ആലപിച്ചിട്ടുള്ള ഗായകനാണ് ആദേഷ്. തന്റെ ജീവിതകാലത്തുനടനീളം എല്ലാവരുമായി നല്ല സൗഹൃദം നിലനിര്‍ത്തിയിരുന്നു ആദേഷ്. പല സുഹൃത്തുക്കളേയും പ്രതിസന്ധികളില്‍ ആദേഷ് സഹായിച്ചിട്ടുണ്ട്. എന്നാല്‍ ക്യാന്‍സര്‍ അദ്ദേഹത്തെ തേടിയെത്തിയപ്പോള്‍ സഹായവുമായി ബോളിവുഡില്‍ നിന്നും ഒരാള്‍ പോലും എത്തിയില്ല.

ഇപ്പോഴിതാ മരിക്കുന്നതിന് മുമ്പ് തന്റെ ഭര്‍ത്താവിനെ കാണാന്‍ എത്തിയ ഷാരൂഖ് ഖാനെക്കുറിച്ച് സംസാരിക്കുകയാണ് ആദേഷിന്റെ ഭാര്യ വിജയത. സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു തന്റെ ഭര്‍ത്താവ്. തന്റെ മകന് നേരെ വിരല്‍ ചൂണ്ടുക മാത്രമായിരുന്നു ഭര്‍ത്താവ് അപ്പോള്‍ ചെയ്തതെന്നുമാണ് വിജയത പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Shahrukh Khan

''ആദേഷ് ആശുപത്രിയിലായിരുന്നപ്പോള്‍ ഷാരൂഖ് ഖാന്‍ വന്ന് ഞങ്ങളെ കാണാറുണ്ടായിരുന്നു. മരിക്കാന്‍ കിടക്കുമ്പോള്‍, മരിക്കുന്നതിന് ഒരു ദിവസം മുമ്പ്, ആദേഷ് ഷാരൂഖ് ഖാന്റെ കൈ പിടിക്കുകയും ഞങ്ങളുടെ മകനെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അദ്ദേഹം ഒന്നും പറഞ്ഞില്ല, പക്ഷെ ഞാന്‍ പോയ ശേഷം അവനെ നോക്കണം എന്നായിരുന്നു അദ്ദേഹം പറയാതെ പറഞ്ഞിരുന്നത്'' വിജയത പറയുന്നു.

എന്നാല്‍ ആദേഷിന്റെ മരണ ശേഷം ഷാരൂഖ് ഖാന്‍ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിജയത പറയുന്നത്. അദ്ദേഹം തന്ന നമ്പറും വര്‍ക്ക് ചെയ്യുന്നില്ല. തങ്ങളുടെ കുടുംബത്തെ ഷാരൂഖ് ഖാന്‍ സഹായിക്കണമെന്നും തന്റെ മകന്‍ അവിതേഷിനെ റെഡ് ചില്ലീസിന്റെ സിനിമയിലൂടെ ലോഞ്ച് ചെയ്യണമെന്നും വിജയത പറയുന്നു.

''ഞങ്ങള്‍ക്ക് നല്‍കിയ നമ്പര്‍ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നില്ല. അതിനാല്‍ ഞാന്‍ ഷാരൂഖ് ഖാനെ ഓര്‍മ്മപ്പെടുത്തുകയാണ്. അദ്ദേഹം ആദേഷ് ശ്രീവാത്സവയുടെ നല്ല സുഹൃത്തായിരുന്നു. ഷാരൂഖ് ഇപ്പോള്‍ ഞങ്ങള്‍ക്ക് നി്ങ്ങളുടെ സഹായം ആവശ്യമാണ്. എന്റെ മകനെ സഹായിക്കൂ. അവന് പിന്തുണ വേണം. അവന്‍ നല്ല നടനാണ്, അവിതേഷിനെ വച്ച് റെഡ് ചില്ലീസിന്റെ ബാനറില്‍ ഒരു സിനിമ നിര്‍മ്മിക്കൂ'' എന്നാണ് വിജയത പറയുന്നത്.

Shahrukh Khan

തന്റെ സഹോദരന്മാരായ ജതിന്‍-ലളിതുമാരുടെ സംഗീത ഷാരൂഖ് ഖാനെ താരമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അതിനാല്‍ തങ്ങളെ കുടുംബമെന്ന് കണ്ട് സംരക്ഷിക്കണമെന്നാണ് വിജയത പറയുന്നത്. ''ഇന്ന് ഷാരൂഖ് ഖാന്‍ വലിയ താരമാണ്. അദ്ദേഹത്തിന്റെ കരിയറില്‍ എന്റെ സഹോദരന്മാര്‍ക്ക് വലിയ പങ്കുണ്ട്. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോത്താ ഹേ, രാജു ബന്‍ ഗയാ ജെന്റില്‍മാന്‍ തുടങ്ങിയ സിനിമകളില്‍ അദ്ദേഹത്തിന് ഹിറ്റ് പാട്ടുകള്‍ അവര്‍ നല്‍കിയിട്ടുണ്ട്. അന്ന് അദ്ദേഹം വന്നതേയുള്ളൂ. അദ്ദേഹത്തിന്റെ വിജയത്തിന്റെ എന്റെ സഹോദരന്മാര്‍ക്ക് വലിയ റോളുണ്ട്. അദ്ദേഹം അത് പരിഗണിച്ച് കുടുംബത്തിനായി എന്തെങ്കിലും ചെയ്യണം'' എന്നാണ് വിജയത പറയുന്നത്.

അതേസമയം തന്റെ കരിയറില്‍ വലിയൊരു തിരിച്ചുവരവിന്റെ സന്തോഷത്തിലാണ് ഷാരൂഖ് ഖാന്‍. അഞ്ച് വർഷത്തെ വനവാസത്തിന് ശേഷം പഠാനിലൂടെയാണ് ഷാരൂഖ് ഖാന്‍ തിരികെ വരുന്നത്. ചിത്രം വലിയ വിജയമായി. പിന്നാലെ വന്ന ജവാനും സൂപ്പർ ഹിറ്റായി മാറി. കിങ് ആണ് ഷാരൂഖ് ഖാന്റെ പുതിയ സിനിമ. മകള്‍ സുഹാന ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X