ഐശ്വര്യയും നാത്തൂനും തമ്മില്‍ അടിയായോ? നടിയെക്കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ മറുപടി; ആരാധകര്‍ ആശങ്കയില്‍
കഴിഞ്ഞ കുറേ മാസങ്ങളായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്ന പേരുകളാണ് ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും. ഇരുവരും പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരങ്ങള്‍ ഇതുവരേയും വാര്‍ത്തകളോട് പ്രതികരിച്ചിട്ടുമില്ല. നാളുകളായി ഇരുവരും പൊതുവേദികളില്‍ പാലിക്കുന്ന അകലവും ഗോസിപ്പുകള്‍ക്ക് ശക്തി പകരുന്നതാണ്. ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് ഐശ്വര്യയുടെ നാത്തൂന്‍ ശ്രിമ റായ്.
സോഷ്യല്‍ മീഡിയയിലെ താരമാണ് ശ്രിമ റായ്. ഇന്‍സ്റ്റഗ്രാമില്‍ 129000 ല്‍ അധികം ഫോളോവേഴ്‌സുണ്ട് ശ്രിമയ്ക്ക്. ബോളിവുഡിലെ ഉന്നതരുമായും അടുത്ത ബന്ധവുമുണ്ട് ശ്രിമയ്ക്ക്. എന്നാല്‍ നാളിതുവരെയായി തന്റെ നാത്തൂന്‍ ആയ ഐശ്വര്യ റായിയെക്കുറിച്ച് ശ്രിമ സംസാരിച്ചിട്ടില്ല. ഐശ്വര്യയുടെ പേരു പോലും ശ്രിമ ഉപയോഗിച്ചിട്ടില്ല. ഒരുമിച്ചുള്ള ചിത്രങ്ങളും പങ്കുവെക്കാറില്ല.

ഇപ്പോഴിതാ നാത്തൂന്മാര്‍ക്കിടയിലെ ബന്ധം സോഷ്യല്‍ മീഡിയ കീറിമുറിക്കുകയാണ്. ഇരുവരും തമ്മില്‍ അകല്‍ച്ചയിലാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഐശ്വര്യയും അഭിഷേകും തമ്മിലുള്ള ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ വീണുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സമയം മുതല്‍ക്കു തന്നെ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ആരാധകര്‍ ശ്രിമയോട് ചോദിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു ചോദ്യത്തോടുള്ള ശ്രിമയുടെ പ്രതികരണം ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.
ശ്രിമയുടെ ഒരു പോസ്റ്റിലെ ഒരാളുടെ കമന്റ് ''ഐശ്വര്യ ഇപ്പോള്‍ മാറിയാണോ താമസിക്കുന്നത്'' എന്നായിരുന്നു. എന്നാല്‍ ഈ ചോദ്യത്തിന് വ്യക്തമായ മറുപടിയല്ല ശ്രിമ നല്‍കിയത്. പകരം ഹാര്‍ട്ട് ഇമോജിയായിരുന്നു ശ്രിമ മറുപടിയായി നല്‍കിയത്. ശ്രിമയുടെ പ്രതികരണം ഇരുവര്‍ക്കുമിടയിലെ അകല്‍ച്ചയുടെ സൂചനയാണെന്നും അതല്ല യാഥാര്‍ത്ഥ്യം മറച്ചുവെക്കാനുള്ള ശ്രമമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെ ശ്രിമയുടെ മറ്റൊരു പ്രതികരണവും ചര്‍ച്ചയായി മാറുന്നുണ്ട്.
കുറച്ച് മുമ്പ് ശ്രിമയോടായി ഒരു ആരാധകന്‍ എന്തുകൊണ്ടാണ് ഐശ്വര്യയ്ക്കും മകള്‍ ആരാധ്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കാത്തത് എന്ന് ചോദിച്ചിരുന്നു. ഇതിന് ശ്രിമ നല്‍കിയ മറുപടി ഐശ്വര്യയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോയി നോക്കാനായിരുന്നു. അവിടെ അമ്മയുടേയും മകളുടേയും ചിത്രങ്ങള്‍ കാണാന്‍ പറ്റും. മാത്രമല്ല, തങ്ങളുടെ ഒരു ചിത്രം പോലും കാണില്ലെന്നും ശ്രിമ പറയുന്നുണ്ട്. ഈ മറുപടി വൈറലായി മാറിയിരിക്കുകയാണ്. ഐശ്വര്യയുടെ കുടുംബത്തില്‍ തന്നെ വിള്ളലുകളും ഭിന്നതകളും ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ അനുമാനം.

അതേസമയം എന്താണ് ഐശ്വര്യയ്ക്കും അഭിഷേകിനും ഇടിയിലെ പ്രശ്‌നം എന്നത് വ്യക്തമായിട്ടില്ല. ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത് അഭിഷേകിന്റെ വീട്ടുകാരുമായി ഐശ്വര്യയ്ക്കുണ്ടായ ഭിന്നതയാണ് പിരിയാന്‍ കാരണം എന്നായിരുന്നു. അഭിഷേകിന്റെ അമ്മ ജയയും സഹോദരി ശ്വേതയും പലപ്പോഴായി ഐശ്വര്യയേയും ആരാധ്യയേയും അവഗണിക്കുന്ന സാഹചര്യങ്ങള്‍ കൂടിയായതോടെ ആ വാര്‍ത്തകള്‍ക്ക് ശക്തിയേറുകയും ചെയ്തു. എന്നാല്‍ പിന്നീട് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് മറ്റൊരു കഥയായിരുന്നു.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിഷേകും ഐശ്വര്യയും പിരിയാന്‍ കാരണം അഭിഷേകിന് മറ്റൊരു നടിയുമായുള്ള അടുപ്പമാണ്. നടി നിമ്രത് കൗറും അഭിഷേകും തമ്മില്‍ അടുപ്പത്തിലായെന്നും അത് അറിഞ്ഞതോടെയാണ് ഐശ്വര്യ ദാമ്പ്യ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഭിഷേകും നിമ്രതും നേരത്തെ ദസ്വി എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളോട് താരങ്ങള്‍ ആരും തന്നെ ഇതുവരേയും പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications