മുസ്ലീമിനെ പ്രണയിച്ചതിന് അച്ഛന്‍ തല്ലി; ഹൃത്വിക്കും കൈവിട്ടു; ഹൃത്വിക് റോഷന്റെ സഹോദരിയുടെ ജീവിതം

ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. സിനിമാ കുടുംബത്തില്‍ നിന്നുമാണ് ഹൃത്വിക് റോഷന്‍ സിനിമയിലെത്തുന്നത്. അച്ഛന്‍ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത കഹോ ന പ്യാര്‍ ഹേയിലൂടെയായിരുന്നു തുടക്കം. ഒരൊറ്റ വെള്ളിയാഴ്ച കൊണ്ട് ബോളിവുഡിലെ താരമായി ഹൃത്വിക് റോഷന്‍ മാറി. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷന്‍.

തന്റെ സഹോദരി സുനൈനയെക്കുറിച്ച് ഈയ്യടുത്ത് ഹൃത്വിക് റോഷന്‍ പറഞ്ഞത് ശ്രദ്ധേയമായിരുന്നു. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളെ സഹോദരി നേരിട്ടത് എങ്ങനെയാണെന്ന് ഹൃത്വിക് വിശദീകരിച്ചിരുന്നു. അതേസമയം തന്റെ മാറ്റത്തിന് പിന്നിലെ പ്രചോദനം സഹോദരന്‍ ഹൃത്വിക് തന്നെയാണെന്നാണ് സുനൈന പറയുന്നത്.

Hrithik Roshan

വളരെ സങ്കീര്‍ണമായ ജീവിതമായിരുന്നു സുനൈനയുടേത്. ആരോഗ്യ പ്രശ്‌നങ്ങളും ജീവിതത്തിലെ പ്രതിസന്ധികളുമെല്ലാം അവരെ തളര്‍ത്തി. എന്നാല്‍ അതിനെയെല്ലാം നേരിട്ട് ശക്തമായി തന്നെ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു സുനൈന.

കുട്ടിക്കാലം മുതല്‍ക്കെ അമിതഭാരത്തിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നു സുനൈനയ്ക്ക്. വിവാഹ ബന്ധങ്ങളിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. 1992 ലാണ് സുനൈന ആശിഷ് സോണിയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും മകളും ജനിച്ചു. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. പിന്നീട് 2009 ല്‍ സുനൈന മോഹന്‍ നഗറിനെ വിവാഹം കഴിച്ചു. എന്നാല്‍ ആ ബന്ധവും തകര്‍ന്നതോടെ സുനൈന വീട്ടിലേക്ക് തിരികെ വന്നു.

എന്നാല്‍ രണ്ടാമത്തെ വിവാഹ മോചനത്തിന് പിന്നാലെ നടന്ന സംഭവങ്ങള്‍ താരകുടുംബത്തെ പിടിച്ചുലയ്ക്കുന്നതായിരുന്നു. വിവാഹ മോചനത്തിന് പിന്നാലെ സുനൈന രുഹൈല്‍ എന്നൊരു മാധ്യമ പ്രവര്‍ത്തകനുമായി അടുപ്പത്തിലായി. ഇതേക്കുറിച്ച് അറിഞ്ഞ രാകേഷ് റോഷന്‍ മകളുടെ കരണത്തടിച്ചു. രുഹൈല്‍ മുസ്ലീം ആണെന്നതായിരുന്നു അച്ഛന്റെ എതിര്‍പ്പിന് കാരണമായി സുനൈന ചൂണ്ടിക്കാണിച്ചത്. അതോടെ സുനൈനയും കുടുംബവും തമ്മില്‍ അകന്നു.

Hrithik Roshan

2019 ല്‍ തന്റെ കുടുംബം തന്നെ ശാരീരീകവും മാനസികവുമായി ഉപദ്രവിക്കുന്നതായി സുനൈന ആരോപിച്ചു. ഹൃത്വിക് പോലും തന്നെ പിന്തുണച്ചില്ലെന്നും അച്ഛനൊപ്പം നില്‍ക്കുകയാണ് ചെയ്തതെന്നും സുനൈന ആരോപിച്ചു. കങ്കണ റണാവത്തിന്റെ സഹായം പോലും സുനൈന തേടുകയുണ്ടായി. ഇതോടെ ഹൃത്വിക് സഹോദരിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. എന്നാല്‍ കുറച്ച് കാലം കഴിഞ്ഞതും സുനൈനയും രുഹൈലും അകന്നു. ഇതോടെയാണ് താരപുത്രി വീണ്ടും കുടുംബവുമായി അടുക്കുന്നത്.

അമിതഭാരം കാരണം ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു സുനൈന. സര്‍ജറിയിലൂടെ റിമൂവ് ചെയ്തത് 75 കിലോയാണ്. പിന്നാലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിതയുമായി സുനൈന. പ്രയാസങ്ങള്‍ നിറഞ്ഞ ചികിത്സ കാലത്തിന് ശേഷമാണ് സുനൈന ആരോഗ്യം വീണ്ടെടുക്കുന്നത്. ആരോഗ്യ പ്രതിസന്ധികള്‍ മൂലം വലഞ്ഞിരുന്ന സമയത്ത് തനിക്ക് താങ്ങും പ്രചോദനവുമായിരുന്നത് ഹൃത്വിക് ആണെന്നാണ് ഈയ്യടുത്ത് സുനൈന പറഞ്ഞത്.

More from Filmibeat

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X