For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടികള്‍ വേണം, കല്യാണം കഴിക്കാനോ പ്രേമിക്കാനോ സമയമില്ല; മറ്റൊരു വഴി തിരഞ്ഞെടുത്ത് മൃണാല്‍ ഠാക്കൂര്‍

  |

  സീതാ രാമത്തിന്റെ മിന്നും വിജയത്തോടെ തെന്നിന്ത്യന്‍ സിനിമയിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് മൃണാള്‍ ഠാക്കൂര്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം കേരളത്തിലും മികച്ച വിജയം നേടിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഒടിടി റിലീസ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒപ്പം ചിത്രത്തില്‍ സീതാ മഹാലക്ഷ്മിയായി എത്തിയ മൃണാലും കയ്യടി നേടുകയാണ്.

  Also Read: ഏറ്റവും അടുത്ത കൂട്ടുകാരി ചതിച്ചു; 3 ദിവസം അബ്‌നോര്‍മലായി പോയി, ബിഗ് ബോസിലെ പ്രണയത്തെ കുറിച്ചും സൂര്യ മേനോന്‍

  ടെലിവിഷനില്‍ നിന്നുമാണ് മൃണാല്‍ സിനിമയിലെത്തുന്നത്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയൊന്നും മൃണാലിനുണ്ടായിരുന്നില്ല. ടെലിവിഷനില്‍ നിന്നും വരുന്നുവെന്ന കാരണത്താല്‍ ബോളിവുഡില്‍ നിന്നും തുടക്കത്തില്‍ മോശം സമീപനവും മൃണാലിന് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിരിക്കുകയാണ് മൃണാല്‍.

  ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മൃണാല്‍. ബംബിള്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മൃണാല്‍ മനസ് തുറക്കുന്നത്. മുപ്പതുകള്‍ക്ക് ശേഷമുള്ള പ്രണയത്തെക്കുറിച്ചും സമൂഹം കുട്ടികള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുന്നതിനെക്കുറിച്ചുമൊക്കെ മൃണാല്‍ സംസാരിക്കുന്നുണ്ട്. താന്‍ പങ്കാളിയില്‍ പ്രതീക്ഷിക്കുന്ന സ്വഭാവങ്ങളെക്കുറിച്ചും മൃണാല്‍ പറയുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: പ്രണയിച്ച് പണി കിട്ടിയിട്ടുണ്ട്; അങ്ങോട്ട് പണി കൊടുക്കാന്‍ നിന്നിട്ടില്ല, വിവാഹത്തെ കുറിച്ച് നടി പൂജിത മേനോന്‍

  ''എനിക്ക് തോന്നുന്നത്, ഞാന്‍ എന്താണെന്നും എവിടെ നിന്നാണ് വരുന്നതെന്നും എന്റെ മനസില്‍ എന്താണ് നടക്കുന്നതെന്നും എന്റെ പ്രൊഫഷന്‍ എന്താണെന്നും മനസിലാക്കുന്ന ഒരാള്‍ ആയിരിക്കണമെന്നത് പ്രധാനപ്പെട്ടതാണ്. ഒരുപാട് ഇന്‍സെക്യൂരിറ്റിയുള്ളൊരു മേഖലയാണിത്. അതിനാല്‍ നല്ല സെക്യുവര്‍ ആയി ഇതിനെയൊക്കെ ആശ്ലേഷിക്കാന്‍ സാധിക്കുന്നയാളാകണം. ഇത്തരത്തിലുള്ളൊരാളെ അപൂര്‍വ്വമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ഈ ഊര്‍ജ്ജത്തെ ഞാന്‍ വിളിക്കുന്നത് വാംപയര്‍ എന്നാണ്'' മൃണാല്‍ പറയുന്നു.

  തന്റെ അമ്മയെക്കുറിച്ചും മൃണാല്‍ സംസാരിക്കുന്നുണ്ട്. ''എനിക്ക് കുട്ടികള്‍ വേണമെന്ന് തോന്നിയ സമയമുണ്ടായിട്ടുണ്ട്. പക്ഷെ അത്ഭുതമെന്ന് പറയട്ടെ, എന്റെ അമ്മ പറഞ്ഞത് നിനക്ക് വേണമെങ്കില്‍ എഗ്ഗ് ഫ്രീസ് ചെയ്ത് വെക്കുകയോ അല്ലെങ്കില്‍ സിംഗിള്‍ മദര്‍ ആവുകയോ ചെയ്യാം അതില്‍ തെറ്റില്ല എന്നായിരുന്നു. കൊളളാം അമ്മേ, ഇത് നന്നായിരിക്കുന്നുവെന്നാണ് ഞാന്‍ ചിന്തിച്ചത്'' എന്നാണ് താരം പറയുന്നത്. തനിക്ക് പ്രണയത്തില്‍ വീഴണ്ടെന്നും മറിച്ച് പ്രണയത്തില്‍ ഉയരുകയാണ് വേണ്ടതെന്നും മൃണാല്‍ പറയുന്നുണ്ട്.

  Also Read: 'പണക്കാരനുമായി വിവാഹം, പിന്നീട് ജീവനാംശം വാങ്ങി ആഘോഷിക്കുന്നു'; കമന്റിന് മലൈക നൽകിയ മറുപടി

  ടെലിവിഷന്‍ പരമ്പരകൡലൂടെയാണ് മൃണാല്‍ ഠാക്കൂര്‍ താരമായി മാറുന്നത്. കുംകും ഭാഗ്യ എന്ന പരമ്പരയാണ് മൃണാലിനെ ജനപ്രീയയാക്കി മാറ്റുന്നത്. പിന്നീട് സിനിമയിലേക്ക് ചുവടുമാറ്റുകയായിരുന്നു. 2018 ല്‍ പുറത്തിറങ്ങിയ ലവ് സോണിയ എന്ന സിനിമയിലൂടെയായിരുന്നു ബോളിവുഡ് അരങ്ങേറ്റം. പിന്നാലെ ഹൃത്വിക് റോഷന്‍ ചിത്രം സൂപ്പര്‍ 30യില്‍ നായികയായി എത്തി. ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ബാട്ട്‌ല ഹൗസ്, ഗോസ്റ്റ് സ്‌റ്റോറീസ്, തൂഫാന്‍, ധമാക്ക തുടങ്ങിയ സിനിമകളിലാണ് പിന്നെ അഭിനയിച്ചത്.

  ജേഴ്‌സിയാണ് ഒടുവില്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമ. സീതാ രാമത്തിലൂടെ തെലുങ്കിലുമെത്തിയിരിക്കുകയാണ് മൃണാല്‍. പിപ്പയാണ് അണിയറയിലുള്ള സിനിമ. പിന്നാലെ ആംഗ് മിച്ചോലി, ഗുംരാഹ്, പൂജ മേരി ജാന്‍ എന്നീ ചിത്രങ്ങളും തീയേറ്ററുകളിലേക്ക് എത്തും.

  അതേസമയം മൃണാല്‍ ഇപ്പോള്‍ സീതാ രാമത്തിന്റെ വിജയത്തിന്റെ തിളക്കത്തിലാണ്. മലയാളത്തിന്റെ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തിലെ നായകന്‍. ഹനു രാഘവപുടിയാണ് ചിത്രത്തിന്റെ സംവിധാനം. രശ്മിക മന്ദാനയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ ചിത്രത്തിലൂടെയാണ് മൃണാല്‍ തെലുങ്കില്‍ അരങ്ങേറിയത്. ചിത്രം മൊഴി മാറ്റി കേരളത്തിലും റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണങ്ങളാണ് തീയേറ്ററില്‍ സീതാ രാമത്തിന് ലഭിച്ചത്. ഇപ്പോള്‍ ഒടിടി റിലീസിന് ശേഷവും സീതാ രാമം കയ്യടി നേടുകയാണ്.

  Read more about: dulquer salmaan
  English summary
  Sita Ramam Actress Mrunal Thakur Shares Her Dream Of Having Kids But Not Ready To Fall In Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X