എനിക്കിത് താങ്ങാനാകില്ലെന്ന് പറഞ്ഞ് അവന്‍ ഓടിപ്പോയി; മുന്‍ കാമുകനെക്കുറിച്ച് സീതാ രാമം നായിക

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയാണ് മൃണാല്‍ ഠാക്കൂര്‍. ബോളിവുഡിലെ വളര്‍ന്നു വരുന്ന താരങ്ങളില്‍ ഒരാളാണ് മൃണാല്‍. ടെലിവിഷനിലൂടെയായിരുന്നു മൃണാല്‍ കരിയര്‍ ആരംഭിച്ചത്. പിന്നീടാണ് സിനിമയിലെത്തുന്നത്. സമാന്തര സിനമയിലും മുഖ്യധാര സിനിമയിലും സാന്നിധ്യം അറിയിച്ച മൃണാല്‍ ഒടിടി രംഗത്തും നിറ സാന്നിധ്യമാണ്. ഇന്ന് നിരവധി ഹിറ്റുകള്‍ തന്റെ പേരില്‍ ചേര്‍ത്ത താരമായി മാറിയിരിക്കുകയാണ് മൃണാല്‍.

ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനെപ്പം സീതാ രാമം എന്ന ചിത്രത്തിലും അഭിനയിച്ചിരിക്കുകയാണ് മൃണാല്‍. സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി മൃണാല്‍ കേരളത്തിലുമെത്തിയിരുന്നു. തന്റെ എനര്‍ജെറ്റിക് ഇടപെടലിലൂടെ മലയാളികളേയും കയ്യിലെടുക്കാന്‍ മൃണാലിന് സാധിച്ചിട്ടുണ്ട്. സിനിമാ ലോകത്ത് യാതൊരു വിധ മുന്‍ ബന്ധങ്ങളുമില്ലാതെ കടന്നു വന്ന താരമാണ് മൃണാല്‍. തന്റെ കഠിനാധ്വാനത്തിലൂടെയാണ് ഇന്നത്തെ താരമായി മാറിയത്.

പിരിയാനുള്ള കാരണം

അഭിനയമികവ് പോലെ തന്നെ മൃണാലിന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. താരത്തിന്റെ പേരിനൊപ്പം പല താരങ്ങളുടേയും പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ എഴുതപ്പെട്ടിട്ടുണ്ട്. അരിജിത് തനേജയും മൃണാലും പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രണയ വാര്‍ത്തകളെക്കുറിച്ച് ഇതുവരെ മൃണാല്‍ പ്രതികരിച്ചിട്ടില്ല. അതേസമയം ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ തന്റെ മുന്‍ കാമുകനെക്കുറിച്ച് മൃണാല്‍ മനസ് തുറന്നിരുന്നു.

ജേഴ്‌സിയെന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു മൃണാല്‍ മനസ് തുറന്നത്. താന്‍ ഒരു പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ 2021 ല്‍ അയാളുമായി പിരിഞ്ഞുവെന്നുമായിരുന്നു മൃണാല്‍ പറഞ്ഞത്. താന്‍ നടിയാണെന്നതായിരുന്നു തങ്ങള്‍ പിരിയാനുള്ള കാരണമായി മൃണാല്‍ പറഞ്ഞത്.

അവന്‍ ഓടിക്കളഞ്ഞു

''അവന്‍ ഓടിക്കളഞ്ഞു. നീ വല്ലാതെ ഇംപള്‍സീവാണ് എനിക്കിത് താങ്ങാനാകില്ലെന്ന് പറഞ്ഞു. നീ നടിയാണ്. അതും എനിക്ക് താങ്ങാനാകില്ലെന്ന് പറഞ്ഞു. പക്ഷെ എനിക്ക് അവനെ മനസിലാകും. അവന്‍ വരുന്നത് പരമ്പരാഗതമായ പശ്ചാത്തലത്തില്‍ നിന്നുമാണ്. ഞാന്‍ അവനെ കുറ്റം പറയില്ല. അവനെ വളര്‍ത്തിയതിന്റെ പ്രശ്‌നമാണ്. ഒരര്‍ത്ഥത്തില്‍ ആ അധ്യായം അവസാനിച്ചത് നന്നായി. കാരണം ഭാവിയില്‍ ഞങ്ങള്‍ കുട്ടികളെ വളര്‍ത്തുമ്പോള്‍ എന്റെ രീതിയും അവന്റെ രീതിയും വ്യത്യസ്തമായിരിക്കും. ഇതെന്താണ് സംഭവിക്കുന്നതെന്നായിരിക്കും കുട്ടികള്‍ ചിന്തിക്കുക'' മൃണാല്‍ പറയുന്നു.

''ശരിയായ ആളുമായി ഒരു റിലേഷന്‍ഷിപ്പുണ്ടാക്കാന്‍ ആദ്യം തെറ്റായ ആളുകളുമായി ബന്ധമുണ്ടാകണം. എന്താണ് നിങ്ങള്‍ക്ക് വേണ്ടതെന്നും എന്താണ് വേണ്ടാത്തതെന്നും അറിയണം. ഒരു ബന്ധത്തിലായ ശേഷം ഞങ്ങള്‍ക്കിടയില്‍ പൊരുത്തമില്ലെന്ന് മനസിലാക്കുന്നത് ശരിയായി വരില്ല'' എന്നായിരുന്നു മൃണാല്‍ പറഞ്ഞത്. എന്തായാലും ആ പ്രണയ കഥ ഇന്ന് പഴങ്കഥയാണ്. നേരത്തെ തനിക്കൊപ്പം കുംകും ഭാഗ്യ എന്ന പരമ്പരയില്‍ അഭിനയിച്ച അരിജിത് തനേജയുമായി മൃണാല്‍ പ്രണയത്തിലാണെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പിറന്നാള്‍

നേരത്തെ മൃണാലിന്റെ പിറന്നാള്‍ ദിവസം അരിജിത് പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയായിരുന്നു. എന്തായാലും തങ്ങളുടെ പ്രണയം ഔദ്യോഗികമാക്കാന്‍ മൃണാലും അരിജിത്തും ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഓണ്‍ സ്‌ക്രീന്‍ ജോഡി ജീവിതത്തിലും ഒരുമിക്കുന്നുവെന്ന സന്തോഷത്തിലാണ് ആരാധകര്‍.

അതേസമയം മൃണാലിന്റെ പുതിയ സിനിമയായ സീതാ രാമം റിലീസിന് തയ്യാറെടുക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഹാനടിയ്ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന തെലുങ്ക് സിനിമയാണ് സീതാ രാമം. ജേഴ്‌സിയാണ് മൃണാലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇന്ന് മൃണാലിന്റെ ജന്മദിനമാണ്. ജന്മദിനത്തില്‍ താരത്തിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തിയിരുന്നു.

Recommended Video

Dulquer Salmaan On His Private Jet പ്രൈവറ്റ് ജെറ്റിൽ പറക്കുന്ന ദുൽഖർ
അണിയറയിലുണ്ട്

ലവ് സോണിയ ആയിരുന്നു മൃണാലിന്റെ ആദ്യ ബോളിവുഡ് സിനിമ. പിന്നീട് സൂപ്പര്‍ 30, തൂഫാന്‍, ധമാക്ക, ജേഴ്‌സി എന്നീ സിനിമകളിലും അഭിനയിച്ചു. സീതാ രാമത്തിന് പിന്നാലെ പിപ്പ, ആഘ് മിച്ചോലി, ഗുംരാഹ്, പൂജ മേരി ജാന്‍ തുടങ്ങിയ സിനിമകളും മൃണാലിന്റേതായി അണിയറയിലുണ്ട്.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X