'എനിക്ക് പകരം അവര്‍ പട്ടിയെ വച്ച് അഭിനയിപ്പിച്ചു'; നേരിടേണ്ടി വന്നത് കടുത്ത അവഹേളനം; തുറന്നു പറഞ്ഞ് ശോഭിത

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ശോഭിത ധൂലിപാല. മോഡലിംഗിലൂടെ സിനിമയിലെത്തിയ ശോഭിത താരമാകുന്നത് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ്. ഇന്ന് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം നിറ സാന്നിധ്യമാണ് ശോഭിത. അഭിനയത്തിലൂടെ മാത്രമല്ല തന്റെ കാഴ്ച്ചപ്പാടുകളിലൂടേയും ശോഭിത ആരാധകരെ നേടിയിട്ടുണ്ട്.

ഈയ്യടുത്താണ് ശോഭിത വിവാഹിതയായത്. തെലുങ്ക് സിനിമയിലെ മിന്നും താരം നാഗ ചൈതന്യയെയാണ് ശോഭിത വിവാഹം കഴിച്ചത്. 2024 ലായിരുന്നു താരവിവാഹം. ശോഭിതയേയും നാഗ ചൈതന്യയുടേയും വിവാഹം ആരാധകരും മാധ്യമങ്ങളും വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണിക്കപ്പെട്ടവരായി ഉണ്ടായിരുന്നത്.

Sobhita Dhulipala

ഇതിനിടെ ഇപ്പോഴിതാ ശോഭിതയുടെ പഴയൊരു തുറന്ന് പറച്ചില്‍ വാര്‍ത്തയാവുകയാണ്. മോഡലിംഗിലൂടെയാണ് ശോഭിത സിനിമയിലെത്തുന്നത്. സിനിമാ പാരമ്പര്യമോ ബന്ധങ്ങളോ ഇല്ലാതെയാണ് ശോഭിത കടന്നു വന്നത്. അതുകൊണ്ട് തന്നെ തുടക്കകാലത്ത് വലിയ പ്രതിസന്ധികളെ നേരിടേണ്ടി വന്നിരുന്നു. അത്തരത്തില്‍ തനിക്ക് നേരിടേണ്ടി വന്നൊരു പ്രതിസന്ധിയെക്കുറിച്ചാണ് ശോഭിത തുറന്നു പറയുന്നത്. ഒരിക്കല്‍ ഒരു പരസ്യ ചിത്രത്തില്‍ തനിക്ക് പകരം നായയെ അഭിനയിപ്പിച്ച അനുഭവമാണ് താരം പങ്കുവെക്കുന്നത്.

''ഒരു ബ്രാന്റിന് വേണ്ടിയായിരുന്നു. രാത്രി 11.30 ന് എനിക്കൊരു കോള്‍ വന്നു. ഒരു ഓഡിഷനുണ്ടെന്ന് പറഞ്ഞു. എനിക്ക് ചെറുതായി ഭയം തോന്നി. സോയ അക്തറിന് വേണ്ടിയാണെന്ന് അവര്‍ പറഞ്ഞു. എന്നെ ഓഡിഷന്‍ ചെയ്യുകയും കാസ്റ്റ് ചെയ്യുകയും ചെയ്തു. അടുത്ത ദിവസം ഷൂട്ടിനായി ഗോവയില്‍ പോകണമെന്ന് പറഞ്ഞു. തായ്‌ലന്റും ഓസ്‌ട്രേലിയയുമൊന്നുമല്ല. പക്ഷെ ഞാന്‍ എക്‌സൈറ്റഡ് ആയിരുന്നു'' ശോഭിത പറയുന്നു.

''ആദ്യത്തെ ദിവസം ക്യാമറയുമായി ബന്ധപ്പെട്ട് എന്തോ പ്രശ്‌നം ഉണ്ടായി. അതിനാല്‍ അടുത്ത ദിവസം ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. ക്ലയന്റ് ഫൂട്ടേജ് കണ്ടു. അവര്‍ക്ക് ഈ പെണ്ണ് പോരാ എന്ന് തോന്നി. ഇവള്‍ക്ക് ആത്മവിശ്വാസമുണ്ട്. ബ്രാന്റിന്റെ ഇമേജിന് അത് ചേരില്ലെന്ന് അവര്‍ പറഞ്ഞു. അങ്ങനെ അവര്‍ എന്നെ മാറ്റി. എനിക്ക് പകരം അവര്‍ വച്ചത് ഒരു പട്ടിയെയാണ്. എനിക്ക് എന്റെ പണം കിട്ടി. അതുകൊണ്ട് കുഴപ്പമില്ല'' എന്നാണ് ശോഭിത പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

അതേസമയം ശോഭിതയുടെ സിനിമാ ലോകത്തേക്കുള്ള യാത്ര തന്നെ സിനിമാക്കഥപോലെയാണ്. സുഹൃത്തുക്കള്‍ക്ക് മുന്നില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് കാണിക്കാന്‍ വേണ്ടിയാണ് ശോഭിത ആദ്യമായി മോഡലിംഗ് മത്സരത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍ പിന്നീട് അത് ശോഭിതയുടെ പാഷനായി മാറി. അതേസമയം തന്നെ വിദ്യാഭ്യാസത്തിലും അതീവ താല്‍പര്യം കാണിച്ചിരുന്നു ശോഭിത.

Take a Poll

ശോഭിതയുടെ അച്ഛന്‍ വേണുഗോപാല്‍ റാവു മര്‍ച്ചന്റ് നേവി എഞ്ചീനീയറും അമ്മ ശാന്ത കാമാക്ഷി പ്രൈമറി സ്‌കൂള്‍ അധ്യാപികയുമാണ്. വിശാഖപട്ടണത്താണ് ശോഭിത പഠിച്ചതെല്ലാം. കോര്‍പ്പറേറ്റ് ലോ പഠിച്ച ശോഭിത പിന്നീട് എച്ച്ആര്‍ ബിസിനസിലും എക്കണോമിക്‌സിലും ബിരുദം നേടി. ഇതിന് പുറമെ ഭരതനാട്യവും കുച്ചിപുടിയും ചെറുപ്പം മുതലേ പഠിച്ചിട്ടുണ്ട്. മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച ശോഭിത മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്ത് മിസ് ബ്യൂട്ടിഫുള്‍ ഫേസ് പട്ടവും നേടി. പിന്നീടാണ് അഭിനയത്തിലേക്ക് കടക്കുന്നത്.

Sobhita Dhulipala

രമണ്‍ രാഘവ് 2.0 ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ഷെഫ്, കാലാകാന്തി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഗുണ്ഡാചാരി എന്ന ചിത്രത്തിലൂടെ തെലുങ്കിലെത്തി. ചിത്രം വലിയ വിജയം നേടുകയും ചെയ്തു. പിന്നാലെ മൂത്തോനിലൂടെ മലയാളത്തിലുമെത്തി. പക്ഷെ ശോഭിതയെ താരമാക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമുകളാണ്. ആമസോണ്‍ പ്രൈം സീരീസായ മെയ്ഡ് ഇന്‍ ഹെവന്‍ ശോഭിതയുടെ കരിയറില്‍ വഴിത്തിരിവായി മാറി. രണ്ട് സീസണുകള്‍ പിന്നിട്ട സീരീസാണ് മെയ്ഡ് ഇന്‍ ഹെവന്‍.

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കുറുപ്പിലും ശോഭിത അഭിനയിച്ചിട്ടുണ്ട്. മേജര്‍, പൊന്നിയിന്‍ സെല്‍വന്‍ പരമ്പര, ലവ് സിത്താര തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ബാര്‍ഡ് ഓഫ് ബ്ലഡ്, ദ നൈറ്റ് വാച്ച്മാന്‍ എന്നീ സീരീസുകളിലും അഭിനയിച്ചു. മങ്കിമാനിലും കയ്യടി നേടി. നിരവധി സിനിമകളാണ് ശോഭിതയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്.

FAQs
ശോഭിത ധൂലിപാല എത്ര മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്?

രണ്ട് മലയാളം സിനിമകളിലാണ് ശോഭിത അഭിനയിച്ചിട്ടുള്ളത്. നിവിന്‍ പോളി നായകനായ മൂത്തോനായിരുന്നു ആദ്യ സിനിമ. പിന്നീട് ദുല്‍ഖര്‍ സല്‍മാനൊപ്പം കുറുപ്പിലും അഭിനയിച്ചു.

Filmibeat Entertainment

More from Filmibeat

Read more about: sobhita dhulipala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X