വെളുപ്പില്ല, കാണാന്‍ ഭംഗിയില്ല എന്നൊക്കെ പറഞ്ഞ് പുറത്താക്കി; വേദനിപ്പിക്കുന്ന ഓര്‍മ്മ പങ്കിട്ട് ശോഭിത

മോഡലിംഗില്‍ നിന്നുമാണ് ശോഭിത ധൂലിപാല സിനിമയിലെത്തുന്നത്. 2013 ല്‍ മിസ് ഇന്ത്യ എര്‍ത്ത് വിജയിച്ചാണ് ശോഭിത ശ്രദ്ധ നേടുന്നത്. പിന്നീട് അനുരാഗ് കശ്യപ് ഒരുക്കിയ രമണ്‍ രാഘവ് 2.0 യിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അവിടുന്നങ്ങോട്ട് മൂത്തോന്‍, മേജര്‍, കുറുപ്പ്, പൊന്നിയന്‍ സെല്‍വന്‍ തുടങ്ങി വിവിധ ഭാഷകളിലായി നിരവധി ഹിറ്റുകളില്‍ അഭിനയിച്ച് കയ്യടി നേടാന്‍ ശോഭിതയ്ക്ക് സാധിച്ചിട്ടുണ്ട്.

ഒടിടിയിലൂടെയാണ് ശോഭിതയ്ക്ക് കരിയറില്‍ ബ്രേക്ക് ത്രൂ ലഭിക്കുന്നത്. ആമസോണ്‍ പ്രൈമിന്റെ മെയ്ഡ് ഇന്‍ ഹെവന്‍ വലിയ വിജയമായതോടെ ശോഭിതയും താരമായി മാറി. ഇപ്പോള്‍ വീണ്ടുമൊരു ഒടിടി ഷോയുമായി എത്തിയിരിക്കുകയാണ് ശോഭിത. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ ദ നൈറ്റ് മാനേജര്‍ ആണ് പുതിയ ഷോ. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസിനോട് മനസ് തുറക്കുകയാണ് ശോഭിത.

Sobhita Dhulipala

''തുടക്കകാലത്ത് എല്ലാം യുദ്ധമാണ്. ഞാന്‍ സിനിമാ കുടുംബത്തില്‍ നിന്നുമല്ല വരുന്നത്. എനിക്കോര്‍മ്മയുണ്ട് പരസ്യ ചിത്രങ്ങളുടെ ഓഡിഷനുകള്‍ക്ക് പോകുമ്പോള്‍ എന്നോട് പലവട്ടം നീ വെളുത്തിട്ടല്ല എന്ന് പറഞ്ഞിട്ടുണ്ട്. പരസ്യ തലത്തില്‍ ഇതുപോലെയുള്ള കാര്യങ്ങളുണ്ട്. എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട് നിനക്ക് ഭംഗിയില്ലെന്ന്. പക്ഷെ എന്നെയത് തളര്‍ത്തിയില്ല'' എന്നാണ് ശോഭിത പറയുന്നത്.

''എനിക്കെങ്ങനെ ക്രിയേറ്റീവ് ആകാമെന്ന് ഞാന്‍ ചിന്തിച്ചു. എങ്ങനെ ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാകാം. കാരണം എനിക്ക് അതിയായ ആഗ്രഹമുണ്ട്. എല്ലാ ദിവസവും അതിനായി ജോലി ചെയ്യാനും തയ്യാറാണ്. അങ്ങനെയാണ് വ്യത്യസ്തമായി ചിന്തിക്കാന്‍ തുടങ്ങുക. അല്ലാതെ ഒരു വലിയ വാണിജ്യ സിനിമാ സംവിധായകന്‍ നമ്മളെ കണ്ടെത്തുന്നതിനായി കാത്തിരിക്കുകയല്ല. എന്റെ നിയന്ത്രണത്തിലുള്ള കാര്യ ഓഡിഷന് പോവുക എന്റെ 100 ശതമാനം നല്‍കുക എന്നതാണ്'' ശോഭിത പറയുന്നു.

രമണ്‍ രാഘവില്‍ അവസരം കിട്ടിയപ്പോള്‍ ശോഭിതയ്ക്ക് ഒരുപാട് സന്തോഷമായി. അനുരാഗ് കശ്യപിന്റെ സിനിമ എന്നത് ത്രില്ലിംഗ് അനുഭവമായിരുന്നു. ആ ചിത്രം തനിക്കൊരു സ്‌കൂള്‍ ആയിരുന്നുവെന്നാണ് ശോഭിത പറയുന്നത്. ഒരു അഭിനേത്രിയാവുക എന്നതാണ് എന്നും തന്റെ ആഗ്രഹം അല്ലാതെ താരമാവുക എന്നതല്ല എന്നാണ് ശോഭിത പറയുന്നത്.

Sobhita Dhulipala

''നിങ്ങള്‍ അഭിനയം ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ മറ്റൊന്നും നിങ്ങളെ ബാധിക്കില്ല. അതേസമയം നിങ്ങളുടെ ആഗ്രഹം താരമാവുക എന്നതാണെങ്കില്‍ ഇതൊക്കെ പിന്നിട്ടോട്ടടുപ്പിക്കും. താരം ആകണമെങ്കില്‍ ഇങ്ങനെയൊക്കെ ആയിരിക്കണം എന്നുണ്ട്. പക്ഷെ ഞാന്‍ ആ തരത്തിലുള്ള ആളല്ല'' എന്നും ശോഭിത പറയുന്നു. അതേസമയം തന്നെ ആഘോഷിക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും പ്രേക്ഷകരില്ലാതെ എന്ത് കലയാണെന്നും ശോഭിത ചോദിക്കുന്നു.

''പക്ഷെ ഇപ്പോള്‍ അരക്ഷിതാവസ്ഥ അനുഭവപ്പെടുമ്പോള്‍ ഞാന്‍ എന്നെ എവിടെ നിന്നുമാണ് ഇവിടെ വരെ എത്തിയതെന്ന് ഓര്‍മ്മപ്പെടുത്തും. വിഷാഖപട്ടണത്തു നിന്നുമാണ് ഞാന്‍ വരുന്നത്. ഇതുവരെ അതിമനോഹരമായിരുന്നു. ഇനിയും എനിക്ക് ചെയ്യാന്‍ ഒരുപാടുണ്ട്'' എന്നും ശോഭിത പറയുന്നു. നൈറ്റ് മാനേജറുടെ രണ്ടാം ഭാഗമാണ് ശോഭിതയുടെ പുതുതായി പുറത്തിറങ്ങുന്ന ഷോ. അനില്‍ കപൂറും ആദിത്യ റോയ് കപൂറുമാണ് നൈറ്റ് മാനേജറിലെ മറ്റ് പ്രധാന താരങ്ങള്‍.

Read more about: sobhita dhulipala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X