കൃതിയുടെ മാറ്റത്തിന് പിന്നില്‍ പ്ലാസ്റ്റിക് സര്‍ജറി; രഹസ്യമാക്കി വച്ചത് കണ്ടെത്തി സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ വന്നൊരു പോസ്റ്റാണ് ചര്‍ച്ചകളുടെ തുടക്കം. കൃതിയുടെ കരിയറിന്റെ തുടക്കകാലത്തെ ചിത്രവും പുതിയ ചിത്രവും ചേര്‍ത്ത് വച്ചുമാണ് സോഷ്യല്‍ മീഡിയ സംശയം ഉന്നയിക്കുന്നത്

ബോളിവുഡ് താരങ്ങളെ സംബന്ധിച്ച് പ്ലാസ്റ്റിക് സര്‍ജറി എന്നത് പുതിയൊരു കാര്യമല്ല. തങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതായി തുറന്ന് പറയാന്‍ തയ്യാറായവരും രഹസ്യമാക്കി വെക്കുന്നവരുമൊക്കെയുണ്ട്.

പ്രിയങ്ക ചോപ്ര, അനുഷ്‌ക തുടങ്ങിയവര്‍ തങ്ങളുടെ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുള്ളവരാണ്. തുറന്ന് പറയാത്തവരും കുറേയുണ്ട്.

ഇപ്പോഴിതാ മറ്റൊരു താരത്തിന്റെ പ്ലാസ്റ്റിക് സര്‍ജറിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. യുവനടി കൃതി സനോണാണ് വാര്‍ത്തകളില്‍ നിറയുന്നത്.

സോഷ്യല്‍ മീഡിയയാണ് കൃതി സനോണ്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതായി സംശയം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

Kriti Sanon

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ വന്നൊരു പോസ്റ്റാണ് ചര്‍ച്ചകളുടെ തുടക്കം. കൃതിയുടെ കരിയറിന്റെ തുടക്കകാലത്തെ ചിത്രവും പുതിയ ചിത്രവും ചേര്‍ത്ത് വച്ചുമാണ് സോഷ്യല്‍ മീഡിയ സംശയം ഉന്നയിക്കുന്നത്.

രണ്ട് ചിത്രങ്ങളിലും കാര്യമായ വ്യത്യാസമൊന്നും കാണാന്‍ സാധിക്കുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയ ഒരു വ്യത്യാസം കണ്ടെത്തുകയായിരുന്നു. കൃതി സനോണ്‍ തന്റെ മൂക്കില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ സംശയിക്കുന്നത്.

നേരത്തെ കൃതിയുടെ മൂക്ക് കുറച്ചു കൂടി വരുതായിരുന്നുവെന്നും ഇപ്പോള്‍ ചെറുതാണെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പിന്നാലെ നിരവധി പേരാണ് താരത്തിന്റെ പഴയ ചിത്രങ്ങളും പുതിയ ചിത്രങ്ങളും ചേര്‍ത്തുവച്ച് ഇതേ സംശയം രേഖപ്പെടുത്തി എത്തുന്നത്.

അതേസമയം കൃതിയുടെ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത ഡോക്ടറെ അഭിനന്ദിക്കുകയാണ് ഒരു വിഭാഗം. സര്‍ജറി കൃതിയുടെ സൗന്ദര്യം കൂട്ടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് ചിലര്‍ പറയുന്നത്.

വളരെ ചെറിയൊരു മാറ്റം മാത്രമാണ് കൃതി വരുത്തിയിരിക്കുന്നതെന്നും എന്നാലത് വൃത്തിയായി ചെയ്തതിനാല്‍ താരത്തിന്റെ ലുക്കില്‍ വലിയ മാറ്റം വന്നിട്ടില്ലെന്നും സൗന്ദര്യം കൂടിയെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

അതേസമയം മൂക്കില്‍ മാത്രമല്ല കൃത്യ മാറ്റം വരുത്തിയിട്ടുള്ളതെന്നും ചിലര്‍ പറയുന്നത്. കൃതിയുടെ കണ്ണുകളിലും മാറ്റം വന്നിട്ടുണ്ടെന്നാണ് ഒരാള്‍ ചൂണ്ടിക്കാണിക്കുന്നത്.

താടിയിലും താരം മാറ്റം വരുത്തിയതായി ചിലര്‍ പറയുന്നുണ്ട്. മാറ്റങ്ങളൊക്കെ സോഷ്യല്‍ മീഡിയയുടെ സംശയം മാത്രമാണ്, താരം ഇതുവേരയും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല.

പ്ലാസ്റ്റിക് സര്‍ജറി താരത്തിന് ഗുണം മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും താരം ഇത്രയും നാള്‍ അത് മറച്ചു വെക്കുകയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതിന് ചിലര്‍ താരത്തെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

എന്തായാലും കൃതിയുടെ മൂക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വാര്‍ത്തകളോട് താരം പ്രതികരിക്കുമോ എന്നത് കണ്ടറിയണം.

തെന്നിന്ത്യന്‍ സിനിമയിലൂടെയാണ് കൃതി സനോണ്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഹീറോപന്തിയിലൂടെയാണ് താരം ബോളിവുഡിലെത്തുന്നത്.

അധികം വൈകാതെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ കൃതിയ്ക്ക് സാധിച്ചിട്ടുണ്ട്. മിമി എന്ന ചിത്രത്തിലൂടെ നിരൂപക പ്രശംസ നേടാനും കൃതിയ്ക്കായി.

ദില്‍വാലെ, ബറേലി കി ബര്‍ഫി, ഹൗസ്ഫുള്‍ 4, പതി പത്‌നി ഓര്‍ വോ, ഭേഡിയ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബറേലി കി ബര്‍ഫിയാണ് കരിയറില്‍ ആദ്യ ബ്രേക്കാകുന്നത്.

ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് കൃതി കടന്നു വരുന്നതും സ്വന്തമായൊരു ഇടം നേടിയെടുക്കുന്നതും. നിരവധി സിനിമകളാണ് കൃതിയുടേതായി അണിയറയിലുള്ളത്.

ഷെഹ്‌സാദയാണ് കൃതിയുടെ അവസാനം തീയേറ്ററിലെത്തിയ സിനിമ. പ്രഭാസ് നായകനായ ആദിപുരുഷ് ആണ് കൃതിയുടെ പുതിയ സിനിമ.

Kriti Sanon

പിന്നാലെ ഗണ്‍പത്, പേരിടാത്ത റൊമാന്റിക് കോമഡി ചിത്രങ്ങളും കൃതിയുടേതായി അണിയറയിലുണ്ട്. അതേസമയം കൃതിയുടെ പാതയിലൂടെ സഹോദരി നുപൂര്‍ സനോണും അഭിനേത്രിയായി മാറിയിരിക്കുകയാണ്.

ഇതിനിടെ കൃതിയുടെ പ്രണയ വാര്‍ത്തകളും പ്രചരിച്ചിരുന്നു. തെലുങ്ക് സൂപ്പര്‍ താരം പ്രഭാസുമായി കൃതി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇരുവരും ആദിപുരുഷില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടെയാണ് പ്രണയ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ വാര്‍ത്തകള്‍ക്ക് പിന്നില്‍ സത്യമില്ലെന്നാണ് കൃതി പിന്നീട് വ്യക്തമാക്കിയത്.

More from Filmibeat

Read more about: kriti sanon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X