ഫോട്ടോഷോപ്പ് ചെയ്ത് വണ്ണം കുറച്ചു, മുഖത്തെ ചുളിവുകളം മായ്ച്ചു; ഐശ്വര്യയുടെ 'എഡിറ്റിംഗ്' പൊക്കി ആരാധകര്‍

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നായികയാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ ഐശ്വര്യയ്ക്ക് സൂപ്പര്‍ നായികയാകാന്‍ അധികമൊന്നും കാത്തിരിക്കേണ്ടി വന്നില്ല. തന്റെ സൗന്ദര്യം കൊണ്ട് ആരാധകരെ മയക്കിയ ഐശ്വര്യ പ്രകടനം കൊണ്ട് കയ്യടിപ്പിക്കുകയും ചെയ്തു. ഐശ്വര്യയെ പോലെ ഇന്ത്യന്‍ ജനതയെ സ്വാധീനിച്ച മറ്റൊരു നായികയുണ്ടാകില്ല. മിക്ക നായികമാരും കുടുംബജീവിതത്തിലേക്ക് ചുവടുമാറ്റുന്ന സമയത്തും മുന്‍നിര നായികയായി തുടരുകയാണ് ഐശ്വര്യ റായ്.

ഇന്നും ഒരു പെണ്‍കുട്ടി അണിഞ്ഞൊരുങ്ങി വന്നാല്‍ ആദ്യം കേള്‍ക്കുക ഐശ്വര്യ റായിയെ പോലെയുണ്ട് എന്നാകും. സൗന്ദര്യം എന്നതിന്റെ പര്യായമാണ് ഐശ്വര്യയെ ഇന്ത്യക്കാര്‍ കാണുന്നത്. ഈയ്യടുത്ത് പാരീസ് ഫാഷന്‍ വീക്കില്‍ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മകള്‍ ആരാധ്യയ്‌ക്കൊപ്പമായിരുന്നു ഐശ്വര്യ ഫാഷന്‍ വീക്കിലെത്തിയത്. ഐശ്വര്യയുടെ റാംപ് വാക്കും വൈറലായി മാറിയിരുന്നു.

Aishwarya Rai

ഇപ്പോഴിതാ ഐശ്വര്യ റായുടെ പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം കയ്യടിച്ചവര്‍ ഇന്ന് ഐശ്വര്യയെ ട്രോളുകളും വിമര്‍ശിക്കുകയും ചെയ്യുകയാണെന്ന് മാത്രം. ഐശ്വര്യ റായ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രങ്ങളില്‍ കറുത്ത വസ്ത്രമാണ് ഐശ്വര്യ ധരിച്ചിരിക്കുന്നത്. മനോഹരമായ വസ്ത്രവും അതിലു മനോഹരിയായ ഐശ്വര്യ റായുമാണ് ചിത്രങ്ങളിലുള്ളത്. അതേസമയം ചിത്രങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ ഫോട്ടോഷോപ്പ് ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ്.

ഐശ്വര്യ തന്റെ മുഖത്ത് ഫോട്ടോഷോപ്പ് ചെയ്തുവെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണങ്ങളിലൊന്ന്. ഫോട്ടോഷോപ്പിലൂടെ മുഖത്തെ ചുളിവുകളെല്ലാം മായ്ച്ചു കളഞ്ഞു. കൂടാതെ വണ്ണം കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു. പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

''തീര്‍ച്ചയായും ഒരുപാട് ബ്രഷ് ചെയ്തിട്ടുണ്ട്. ഇത് അവരുടെ മുഖമോ ഫിഗറോ അല്ല. പ്രായം കൂടുന്നതും ഭാരം കൂടുന്നതും ഇവര്‍ക്കൊക്കെ അംഗീകരിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? ഇത്രയും വിവരവും വിദ്യാഭ്യാസവുമുള്ള സ്ത്രീകള്‍ പോലും ഈ കുരുക്കില്‍ വീണു പോവുകയാണ്'' എന്നായിരുന്നു ഒരാളുടെ കമന്റ്. ഒറ്റ നോട്ടത്തില്‍ തന്നെ ഈ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് മനസിലാകുന്നുണ്ട്. പാരീസ് ഫാഷന്‍ വീക്കില്‍ നിന്നുമുള്ള വീഡിയോകള്‍ ഐശ്വര്യയുടെ യഥാര്‍ത്ഥ ഫിഗര്‍ കാണിച്ചു തന്നിരുന്നതാണ്. എന്നിട്ടും എന്തിനാണ് ഇങ്ങനെ ഫോട്ടോഷോപ്പ് ചെയ്ത് പരിഹാസ്യയാകുന്നത് എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്.

Aishwarya Rai

നേരത്തെ തന്റെ വണ്ണം കൂടയതിന്റെ പേരില്‍ ഐശ്വര്യയ്ക്ക് സോഷ്യല്‍ മീഡിയയുടെ കനത്ത ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിരുന്നുവെന്നതും ശ്രദ്ധേയമാണ്. അന്ന് വണ്ണം കൂടിയതിന് കളിയാക്കിയ സോഷ്യല്‍ മീഡിയ ഇന്ന് തന്റെ വണ്ണം കൂടിയത് അംഗീകരിക്കാന്‍ ഐശ്വര്യയ്ക്ക് സാധിക്കുന്നില്ലെന്ന് വിമര്‍ശിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ ആ ഇരട്ടത്താപ്പിനേയും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അസാധാരണമായ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ സമൂഹത്തിനുള്ള ഉത്തരവാദിത്തം കൂടി പരിഗണിക്കമെന്നും അവര്‍ പറയുന്നു.

ഈയ്യടുത്താണ് ഐശ്വര്യ റായ് ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയത്. പൊന്നിയിന്‍ സെല്‍വന്‍ പരമ്പരയിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. ചിത്രത്തിലെ ഐശ്വര്യയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു.

More from Filmibeat

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X