മൃണാലിന് ദീപികയോട് വെറുപ്പ്! രോഗവസ്ഥയെ പോലും അപമാനിച്ചു; നടിക്കെതിരെ ആരാധകര്‍

ബോളിവുഡിലെ മാത്രമല്ല, ഇന്ന് തെന്നിന്ത്യന്‍ സിനിമയിലേയും മുന്‍നിര നായികയാണ് മൃണാല്‍ ഠാക്കൂര്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ അഡ്രസില്ലാതെയാണ് മൃണാല്‍ കടന്നു വരുന്നത്. ഗോഡ്ഫാദര്‍മാരുമുണ്ടായിരുന്നില്ല. ടെലിവിഷനിലൂടെയാണ് മൃണാല്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ബോളിവുഡിലെത്തിയ മൃണാല്‍ അധികം വൈകാതെ തന്നെ സ്വന്തമായൊരു ഇടം കണ്ടെത്തി. സീതാ രാമത്തിലൂടെയാണ് മൃണാല്‍ തെന്നിന്ത്യന്‍ ആരാധകരെ സ്വന്തമാക്കുന്നത്.

പൊതുവെ വിവാദങ്ങളില്‍ നിന്നും അകലം പാലിക്കുന്ന താരമാണ് മൃണാല്‍ ഠാക്കൂര്‍. ഇപ്പോഴിതാ മൃണാല്‍ വിവാദത്തില്‍ ചെന്നു പെട്ടിരിക്കുകയാണ്. ദീപിക പദുക്കോണുമായി ബന്ധപ്പെട്ടൊരു വിവാദത്തിലാണ് മൃണാലിന്റെ പേര്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. മൃണാലിനെതിരെ മുമ്പ് ചര്‍ച്ചയായൊരു വിവാദം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറുകയുമായിരുന്നു.

Mrunal Thakur

നേരത്തെ, ദീപിക പദുക്കോണിനെ മൃണാലിന് ഇഷ്ടമല്ല എന്നൊരു ആരോപണം ഉയര്‍ന്നിരുന്നു. ഇതാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ദീപികയ്‌ക്കെതിരെയുള്ള മോശം പോസ്റ്റുകള്‍ക്ക് മൃണാല്‍ ഠാക്കൂര്‍ ലൈക്ക് ഇട്ടുവെന്നാണ് സോഷ്യല്‍ മീഡിയ അന്ന് കണ്ടെത്തിയത്. ദീപിക നായികയായി എത്തിയ ഗെഹരായിയാന്‍ എന്ന സിനിമയുടെ സമയത്തായിരുന്നു സംഭവം. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ദീപിക ധരിച്ചിരുന്ന വസ്ത്രങ്ങളെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ക്കാണ് മൃണാല്‍ ലൈക്ക് ഇട്ടിരിക്കുന്നത്.

''നെക്ക് ലൈനുകളും ഹെം ലൈനുകളും ആഴമുള്ളതാണ്'' എന്നെഴുതിയ പോസ്റ്റിനാണ് മൃണാല്‍ ലൈക്ക് ഇട്ടിരുന്നത്. തീര്‍ന്നില്ല. ദീപികയുടെ വിഷാദരോഗത്തെക്കുറിച്ച് കങ്കണ റണാവത് പറഞ്ഞതിനും മൃണാല്‍ ലൈക്ക് അടിച്ചിരുന്നു.''പത്ത് വര്‍ഷം മുമ്പ് നടന്നൊരു ബ്രേക്കപ്പ് കാരണം പെട്ടെന്ന് ഡിപ്രഷനായെന്ന് ദീപിക പദുക്കോണ്‍ പറഞ്ഞാല്‍ ഞങ്ങള്‍ അവരെ വിശ്വസിക്കുന്നു. ഇനി എനിക്കും സുശാന്തിനും അര്‍ഹിക്കുന്ന ആദരം തരിക. എനിക്ക് മാനസിക പ്രശ്‌നമില്ലെന്ന് ഞആനും സുശാന്തിന് മാനസികരോഗമില്ലായിരുന്നു എന്ന് അദ്ദേഹത്തിന്റെ അച്ഛനും പറഞ്ഞാല്‍ ഞങ്ങളേയും വിശ്വസിക്കുക. നിങ്ങളെന്താനാണ് ഞങ്ങളുടെ മേല്‍ രോഗം അടിച്ചേല്‍പ്പിക്കുന്നത്?'' എന്നാണ് അന്ന് കങ്കണ പറഞ്ഞത്.

Mrunal Thakur

ഇതോടെ നിരവധി പേരാണ് മൃണാലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മൃണാലിന്റേത് വെറുപ്പാണെന്നും അതൊരു മാനസിക രോഗമാണെന്നുമാണ് ദീപികയുടെ ആരാധകര്‍ പറയുന്നത്. സ്വന്തം കരിയറും ജീവിതവും ശ്രദ്ധിക്കാനുള്ളതിന് പകരം മറ്റുള്ളവരോടുള്ള അയൂസയുമായി ജീവിക്കരുതെന്നാണ് ആരാധകര്‍ മൃണാലിനോട് പറയുന്നത്. അതേസമയം മൃണാലിനെ പിന്തുണച്ചും ആരാധകരെത്തിയിട്ടുണ്ട്. പണ്ട് നടന്നൊരു കാര്യത്തിന്റെ പേരില്‍, ഉറപ്പില്ലാതെ മൃണാലിനെ തെറ്റുകാരിയാക്കുന്നത് ശരിയല്ലെന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം വിജയ് ദേവരക്കൊണ്ടയ്ക്ക് ഒപ്പം അഭിനയിച്ച ഫാമിലി സ്റ്റാർ ആണ് മൃണാലിന്റെ ഒടുവിലിറങ്ങിയ സിനിമ. ബിഗ് സ്ക്രീനിലും ടെലിവിഷനും പുറമെ ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ച നടിയാണ് മൃണാല്‍ ഠാക്കൂർ. പിപ്പയാണ് ഹിന്ദിയില്‍ മൃണാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പൂജ മേരി ജാന്‍ ആണ് മൃണാലിന്റെ പുതിയ സിനിമ. നേരത്തെ ലവ് സോണിയ, സൂപ്പര്‍ 30, തൂഫാന്‍, ജേഴ്‌സി, സീത രാമം, ലസ്റ്റ് സ്റ്റോറീസ് 2, തുടങ്ങിയ സിനിമകളിലും മൃണാല്‍ അഭിനയിച്ചിരുന്നു.

More from Filmibeat

Read more about: mrunal thakur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X