കാലിൽ വീണ് യാചിച്ച് പെൺകുട്ടി! ഗൗനിക്കാതെ താരം, നടിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
ക്രിസ്മസ്ദിനത്തിൽ മകൻ തൈമൂർ ആലിഖാനോടൊപ്പം കരീന ബാന്ദ്രയിലെ മൗണ്ട് മേരി ദേവാലയത്തിൽ എത്തിയത് വലിയ ചർച്ചയായിരുന്നു. താരത്തിന്റ നല്ല പ്രവർത്തിയിൽ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പേഴിത നടിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയരുകയാണ്. പള്ളിയിൽ നിന്ന് മടങ്ങി വരവെ ഒരു ചെറിയ പെൺകുട്ടി കരീനയുടെ കാലുകളിൽ വീണ് യാചിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇത് ശ്രദ്ധിക്കാതെ താരം നടന്നു പോകുകയായിരുന്നു. ഇതിന്റെ ദ്യശ്യങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് നടിയ്ക്ക് എതിരെ രൂക്ഷ വിമർശനം ഉയരുന്നത്.

സീരിയൽ താരം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി! ആത്മഹത്യ കുറിപ്പ് പുറത്ത്
തിരക്കുള്ള സമയത്തായിരുന്നു കരീനയും മകനും പള്ളിയിൽ നിന്ന് പുറത്തു വന്നത്. ജനതിരക്ക് കൂടുന്നതിനു മുൻപ് കാറിനടുത്തേയ്ക്ക് തിടുക്കത്തിൽ തീങ്ങുന്നതിനിടെയാണ് ഒരു ചെറിയ പെൺകുട്ടി താരത്തിന്റെ കാലുകളിൽ പിടിച്ച് ഭിക്ഷ യാചിച്ചത്. എന്നാൽ ഇത് ശ്രദ്ധിക്കാതെ നടി കാറിന് അരുകിലേയ്ക്ക് പോകുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥ കുട്ടിയെ പിടിച്ച് മാറ്റുന്നുണ്ടായിരുന്നു.
ഈ വീഡിയോ പുറത്തു വന്നതോടെ താരത്തിനെതിരെ രൂക്ഷ വിമർശനവുമായി ജനങ്ങൾ രംഗത്തത്തുകയായിരുന്നു. തൈമൂറിനെ പോലയൊരു കുട്ടിയല്ലേ അതും. ഇങ്ങനെയാണോ മകന് മാത്യക കാണിച്ചു കൊടുക്കുന്നത്. താരത്തിന് മനുഷ്യത്വമുണ്ടോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. ക്രിസ്മസ് ദിനത്തിൽ മകനും അമ്മയ്ക്കുമൊപ്പമാണ് താരം ബാന്ദ്രയിലെ പള്ളിയിൽ എത്തിയത്.


Click it and Unblock the Notifications