ദീപികയുടെ അച്ഛനും അമ്മയും തമ്മില്‍ രക്തബന്ധം; പിന്നെ എങ്ങനെ കല്യാണം കഴിച്ചെന്ന് സോഷ്യല്‍ മീഡിയ
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ദീപിക പദുക്കോണ്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള താരങ്ങളില്‍ ഒരാളാണ് ദീപിക പദുക്കോണ്‍.
ഷാരൂഖ് ഖാന്റെ നായികയായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയായിരുന്നു ദീപികയുടെ അരങ്ങേറ്റം. പിന്നീടൊരിക്കലും ദീപികയ്ക്ക് കരിയറില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
സിനിമാ പാരമ്പര്യമുള്ളതല്ല ദീപികയുടെ കുടുംബം. എന്നാല്‍ ഇന്ത്യന്‍ കായിക രംഗത്ത് വലിയൊരു സ്ഥാനമുണ്ട് ദീപികയുടെ കുടുംബത്തിന്.
ദീപികയുടെ അച്ഛന്‍ പ്രകാശ് പദുക്കോണ്‍ ഇന്ത്യന്‍ ബാഡ്മിന്റണിലെ ഇതിഹാസ താരമാണ്. ദീപികയും ബാഡ്മിന്റണില്‍ ദേശീയ തലത്തിലടക്കം കളിച്ചിട്ടുണ്ടെങ്കിലും സിനിമയായിരുന്നു കരിയറായി തിരഞ്ഞെടുത്തത്.

ഇപ്പോഴിതാ ദീപികയുടെ കുടുംബം വാര്‍ത്തകളില്‍ നിറയുകയാണ്. ദീപികയുടെ അച്ഛനും അമ്മയുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളുടെ കേന്ദ്രമായി മാറിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
പ്രകാശ് പദുക്കോണ്‍ മുമ്പ് നല്‍കിയൊരു അഭിമുഖത്തിലെ ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെ ഭാര്യ ഉജ്ജല പദുക്കോണുമായുള്ള വിവാഹത്തെക്കുറിച്ചുള്ള പ്രകാശ് പദുക്കോണിന്റെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.
അഭിമുഖത്തില്‍ താനും ഉജ്ജലയും സെക്കന്റ് കസിന്‍സ് ആണെന്നുള്ള പ്രകാശിന്റെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. 1980 ലോക ഒന്നാം നമ്പറായിരിക്കുന്ന കാലത്താണ് താന്‍ കടുത്ത പ്രണയത്തിലായിരുന്നുവെന്നാണ് പ്രകാശ് പറഞ്ഞത്.
''ഞാന്‍ എന്റെ സെക്കന്റ് കസിനായ ഉജ്ജലയെ വിവാഹം കഴിക്കുകയും ഞങ്ങള്‍ കോപ്പന്‍ഹേഗിലേക്ക് താമസം മാറുകയും ചെയ്തു. ഞാനവിടെ ഒരു ജോലി കണ്ടെത്തുകയും ചെയ്തു. 1989 ല്‍ ദീപിക ജനിക്കുന്നത് വരെ അവിടെയാണ് കഴിഞ്ഞത്. 1989 ല്‍ ഞാന്‍ വിരമിച്ചു'' എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ഭാര്യ തന്റെ സെക്കന്റ് കസിന്‍ ആണെന്നുള്ള പ്രകാശിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ദമ്പതിമാര്‍ക്കെതിരെ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമായി എത്തുന്നത്.
ചിലരൊക്കെ ഗെയിം ഓഫ് ത്രോണ്‍സ് സീരീസിലെ ടഗേറിയന്‍സിനോടാണ് ഇരുവരേയും താരതമ്യം ചെയ്യുന്നത്. രക്തശുദ്ധി നശിക്കാതിരിക്കാന്‍ സഹോദരങ്ങളെ വിവാഹം കഴിക്കുന്ന ടഗേറിയന്‍സിനെ പോലെയാണ് പ്രകാശും ഉജ്ജലയുമെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.
എന്നാല്‍ ചിലര്‍ പ്രകാശിനും ഉജ്ജലയ്ക്കും പിന്തുണയുമായി എത്തുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ ഇത്തരമൊരു പതിവുണ്ടായിരുന്നുവെന്നും ഇപ്പോഴാണത് സാധാരണമല്ലാതായി മാറിയതെന്നുമാണ് താരങ്ങളെ പിന്തുണച്ച് എത്തുന്നവര്‍ പറയുന്നത്.
സഹോദരന്റേയും സഹോദരിയുടേയും മക്കള്‍ വിവാഹം കഴിക്കുന്നത് വളരെ സാധാരണമായിരുന്നു ഒരുകാലത്തെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
അതേസമയം വാര്‍ത്തകളോട് പ്രകാശ് പദുക്കോണോ ദീപിക പദുക്കോണോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. പൊതുവെ വിവാദങ്ങളോട് അകലം പാലിക്കുന്ന ദീപിക ഈ ചർച്ചയോട് പ്രതികരിക്കുമോ എന്നത് കണ്ടറിയണം.
തന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് ദീപിക. തനിക്ക് വിഷാദരോഗം വന്ന സമയത്ത് ആദ്യം തിരിച്ചറിയുകയും തന്നെ സഹായിക്കുകയും ചെയ്തത് അമ്മയായിരുന്നുവെന്ന് ദീപിക മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.

പഠാന്‍ ആണ് ദീപികയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ശേഷം. നാളുകള്‍ക്ക് ശേഷം ദീപികയും ഷാരൂഖ് ഖാനും ഒരുമിച്ച് അഭിനയിച്ച ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു.
നിരവധി സിനിമകളാണ് ദീപികയുടേതായി പുറത്തിറങ്ങാനുള്ളത്. ആദ്യമായി ഹൃത്വിക് റോഷനൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍ ആണ് ദീപികയുടെ അണിയറയിലുള്ള സിനിമകളിലൊന്ന്.
പിന്നാലെ അമിതാഭ് ബച്ചനൊപ്പം പീക്കുവിന് ശേഷം അഭിനയിക്കുന്ന ദ ഇന്റേണ്‍, പ്രഭാസ് നായകനായ തെലുങ്ക് ചിത്രം തുടങ്ങി നിരവധി സിനിമകള്‍ ദീപികയുടേതായി അണിയറയിലുണ്ട്.
നടന്‍ രണ്‍വീർ സിംഗാണ് ദീപികയുടെ ജീവിതപങ്കാളി. ഇരുവരും കഴിഞ്ഞ ദിവസം ഒരു പാർട്ടിയില്‍ ഒരുമിച്ചെത്തുന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്.


Click it and Unblock the Notifications











