ഞാനിപ്പോൾ സിംഗിളാണ്, ഞങ്ങൾ പിരിഞ്ഞിട്ട് മാസങ്ങളായി; ഇനിയൊരു ബന്ധത്തിന് താൽപര്യമില്ല; തുറന്നുപറഞ്ഞ് ആമി അശോകൻ
സോഷ്യല്‍ മീഡിയയിലെ താരമാണ് ആമി അശോകന്‍. ടിക് ടോക്കിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമായി മാറുകയായായിരുന്നു. ഇന്ന് മോജ് അടക്കമുള്ള പ്ലാറ്റ്ഫോമുകളിലായി നിരവധി ആരാധകരാണ് ആമിയ്ക്ക് ഉള്ളത്. തന്റെ വിശേഷങ്ങളെല്ലാം യൂട്യൂബിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമൊക്കെയായി ആമി പങ്കുവയ്ക്കാറുണ്ട്. ആമിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇടയ്ക്ക് മോട്ടിവേഷണൽ വീഡിയോകളുമായും ആമി എത്താറുണ്ട്.
ജീവിതത്തിലെ പ്രതിസന്ധികളോട് പൊരുതി മുന്നേറിയതിനെക്കുറിച്ചുള്ള ആമിയുടെ തുറന്നുപറച്ചില്‍ അടുത്തിടെ വൈറലായിരുന്നു. വിവാഹബന്ധത്തിൽ വന്ന താളപ്പിഴകളെ കുറിച്ചും പുതിയ പ്രണയം കണ്ടെത്തിയതിനെ കുറിച്ചുമൊക്കെ ആമി മുൻപ് സംസാരിച്ചിട്ടുണ്ട്. ഇടയ്ക്ക് കാമുകനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമായൊക്കെ താരം പങ്കുവെക്കുകയും ചെയ്തിരുന്നു.

എന്നാൽ അടുത്തകാലത്തായി അദ്ദേഹത്തോടൊപ്പമുള്ള വീഡിയോകളൊന്നും ആമി പങ്കുവെച്ചിരുന്നില്ല. ഇതോടെ എന്തുപറ്റി എന്ന ചോദ്യങ്ങളുമായി നിരവധി പേർ എത്തിയിരുന്നു. അടുത്തിടെ ആമി കുറച്ചു കാലം സോഷ്യൽ മീഡിയയിൽ സജീവമല്ലാതെ ആയപ്പോഴും എന്ത് പറ്റിയെന്ന ചോദ്യങ്ങളുമായി ആരാധകർ എത്തിയിരുന്നു. ഇപ്പോഴിതാ പുതിയൊരു വീഡിയോയിലൂടെ അതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയുമാണ് ആമി അശോകൻ.
'എനിക്കൊരു റിലേഷൻഷിപ്പുണ്ടായിരുന്നു. നാല് വർഷമായ ബന്ധമാണ്. അത് നിങ്ങള്‍ക്കൊക്കെ അറിയുന്നതുമാണ്. അദ്ദേഹത്തിന്റെ പേര് ഞാനിപ്പോള്‍ പറയാനാഗ്രഹിക്കുന്നില്ല. എന്റെ വീഡിയോകളിലേക്ക് അദ്ദേഹത്തെ വലിച്ചിടാനോ, അദ്ദേഹത്തിന്റെ പ്രൈവസി നഷ്ടപ്പെടുത്താനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആള്‍ക്കൊപ്പമുള്ള വീഡിയോകളൊക്കെ മുന്‍പ് പങ്കുവെച്ചിരുന്നതാണ്. നിങ്ങൾക്ക് അറിയുന്ന ആൾ തന്നെയാണ്. ആളെ കുറ്റം പറയാന്‍ വേണ്ടിയല്ല ഈ വീഡിയോ ചെയ്യുന്നത്,' ആമി പറയുന്നു.
'അവനെ തേച്ചോ, നിങ്ങളുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്താണെന്നൊക്കെയാണ് ഇപ്പോള്‍ എനിക്ക് വരുന്ന ചോദ്യങ്ങള്‍. പുതിയ ബന്ധമായോ എന്ന് ചോദിക്കുന്നവരുണ്ട്. അയ്യോ, ആ ചേട്ടന്‍ പോയോ എന്നുള്ള സംശയങ്ങളുമുണ്ട്. എന്നോടുള്ള സ്‌നേഹം കൊണ്ട് ചോദിക്കുന്നവരുണ്ട്. മറ്റ് ചിലരാവട്ടെ വേദനിപ്പിക്കാന്‍ വേണ്ടിയാണ് ചോദിക്കുന്നത്. എല്ലാം എനിക്ക് മനസിലാവുന്നുണ്ട്. നെഗറ്റീവ് തിരിഞ്ഞ് നോക്കാത്ത ആളാണ് ഞാന്‍,'
'ഞങ്ങൾ ബ്രേക്കപ്പ് ആയിട്ട് ഒരുവർഷം ആവാറായി. ഞങ്ങളുടെ യാത്രകളും സെലിബ്രേഷനും യാത്രകളുമെല്ലാം ഞാന്‍ സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്തിരുന്നു. ബ്രേക്കപ്പ് വന്നാലും ആളുകളെ അറിയിക്കേണ്ടതാണല്ലോ എന്ന് കരുതി ഞങ്ങൾ രണ്ടുപേരും പോസ്റ്റിട്ടിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും പ്രശ്‌നങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഏഴെട്ട് മാസം മുന്‍പായിരുന്നു അത്. ആ പോസ്റ്റ് കാണാത്തവരാണ് നിങ്ങള്‍ പിരിഞ്ഞോ എന്ന് ഇപ്പോള്‍ ചോദിക്കുന്നത്,' ആമി പറഞ്ഞു.

'അതേക്കുറിച്ച് ചോദിക്കുമ്പോള്‍ പിന്നെയും നമുക്ക് അത് ഓര്‍മ്മ വരികയാണ്. അതേ മാനസികാവസ്ഥയിലേക്ക് പിന്നെയും എത്തുകയാണ്. നമ്മള്‍ കുറേനാള്‍ ഒരുമിച്ച് കൂടെയുണ്ടായിരുന്നതല്ലേ, പെട്ടെന്ന് പോവുമ്പോള്‍ നമുക്കത് ഉള്‍ക്കൊള്ളനാവില്ലല്ലോ. ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. എല്ലാം കൂടി തലയില്‍ വരുമ്പോള്‍ വല്ലാത്തൊരു അവസ്ഥയാണ്. പലതവണ ഞാന്‍ മരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മനസ് ഓക്കെയായിരുന്നില്ല,'
'എന്റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെയാണല്ലോ സംഭവിക്കുന്നത്, ഞാന്‍ ആഗ്രഹിക്കുന്നതൊന്നും കിട്ടുന്നില്ലല്ലോ എന്നൊക്കെയുള്ള സങ്കടമായിരുന്നു. പക്ഷെ എന്റെ കുടുംബവും സുഹൃത്തുക്കളുമൊക്കെ നല്ല സപ്പോർട്ട് ആണ്. ഇപ്പോള്‍ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് സിംഗിളാണ്. ഇനിയൊരു ബന്ധത്തിന് താല്‍പര്യവുമില്ല. ഞാന്‍ ആരുടെ കൂടെ കറങ്ങി എന്നൊക്കെ ആളുകളെന്തിനാണ് നോക്കുന്നത്. അവരൊന്നുമല്ലല്ലോ എനിക്ക് ചെലവിന് തരുന്നത്',
'എന്നെക്കുറിച്ച് വളരെ മോശമായി സംസാരിച്ചവരുമുണ്ട്. ആരെന്ത് പറഞ്ഞാലും മൈന്‍ഡ് ചെയ്യാതെ പോവുന്ന ആളാണ് ഞാന്‍. എന്റെ ഫ്രണ്ട്‌സിനെയൊക്കെ ചിലര്‍ കുറ്റം പറയുന്നുണ്ട്. ബോയ്‌സാണ് കൂടുതലും ഫ്രണ്ട്‌സ്. അവരോടൊപ്പം കറങ്ങാന്‍ പോവുന്നതും വീഡിയോ എടുക്കുന്നതും വേറെ രീതിയില്‍ വ്യാഖ്യാനിക്കേണ്ട കാര്യമില്ല,' ആമി വീഡിയോയിൽ പറഞ്ഞു.


Click it and Unblock the Notifications