എഡിറ്റിംഗ് കൂടിപ്പോയതോ സര്‍ജറി പാളിപ്പോയതോ? പേടിയാകുന്നു! അനുഷ്‌കയുടെ മാറ്റത്തെക്കുറിച്ച് ആരാധകര്‍

ബോളിവുഡിലെ മിന്നും താരമാണ് അനുഷ്‌ക ശര്‍മ്മ. അമ്മയാകാന്‍ വേണ്ടിയെടുത്ത ചെറിയാരു ഇടവേളയ്ക്ക് ശേഷം ശക്തമായൊരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് അനുഷ്‌ക ശര്‍മ. ബോളിവുഡിലെ മുന്‍നിര നായികയായ അനുഷ്‌ക അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ 25-ാം വയസില്‍ തന്നെ നിര്‍മ്മാണ കമ്പനി ആരംഭിച്ച അനുഷ്‌ക പാതാള്‍ ലോക്, ബുള്‍ബുള്‍, എന്‍എച്ച് 10, പരി തുടങ്ങിയ ഷോകളുടേയും സിനിമകളുടേയും നിര്‍മ്മാതാവാണ്.

ഈ നേട്ടങ്ങളെല്ലാം അനുഷ്‌ക സ്വന്തമാക്കിയത് ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്. അതുകൊണ്ട് തന്നെ തന്റെ കരിയറിന്റെ തുടക്കം മുതല്‍ അനുഷ്‌കയ്ക്ക് ധാരാളം വെല്ലുവിളികളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. ഇതിനൊക്കെ പുറമെയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള അതിക്രമങ്ങളും ട്രോളുകളും.

 Anushka Sharma

തന്റെ ലുക്കില്‍ വന്ന മാറ്റത്തിന്റെ പേരില്‍ പലപ്പോഴും പ്ലാസ്റ്റിക് സര്‍ജറി ആരോപണങ്ങളും അനുഷ്‌കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ താരത്തിനെതിരെ വീണ്ടും അത്തരം ആരോപണങ്ങള്‍ ഉയരുകയാണ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലാണ് അനുഷ്‌കയ്‌ക്കെതിരെ ഇത്തരമൊരു ആരോപണം ഉയര്‍ന്നു വന്നത്. അനുഷ്‌കയും ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോലിയും ചേര്‍ന്നുള്ള ഫോട്ടോഷൂട്ടിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചയിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

അനുഷ്‌കയുടെ മുഖം മാറിപ്പോയെന്നും താരം മുഖത്ത് എന്തോ ചെയ്തിട്ടുണ്ടെന്നുമായിരുന്നു സോഷ്യല്‍ മീഡിയയുടെ സംശയം. ''അനുഷ്‌കയുടെ മുഖം ഈ ചിത്രത്തില്‍ കാണാന്‍ വളരെ വികൃതമായിട്ടുണ്ട്. എന്നെങ്കില്‍ എഡിറ്റിഗ് കൂടിപ്പോയതാകാം, അല്ലെങ്കില്‍ അവള്‍ മുഖത്ത് എന്തോ ചെയ്തിട്ടുണ്ട്'' എന്നായിരുന്നു അനുഷ്‌കയുടെ ചിത്രം പങ്കുവച്ചു കൊണ്ട് ഒരാള്‍ ചോദിച്ചത്. പിന്നാലെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി മുന്നോട്ട് വന്നത്.

ചിലര്‍ താരം പ്ലാസ്റ്റിക് സര്‍ജറി ചെയ്തതാണെന്നാണ് പറയുന്നത്. എന്നാല്‍ മറ്റ് ചിലരാകട്ടെ എഡിറ്റിംഗ് മോശമായതിനാല്‍ സംഭവിച്ച പിഴവാണെന്നാണ് പറയുന്നത്. ''ഇവള്‍ ഈ ഫില്ലറുകള്‍ ചെയ്യുന്നതിന് മുമ്പ് വളരെ സുന്ദരിയായിരുന്നു. വളരെ മുമ്പ് തന്നെ ഇവള്‍ ബൊട്ടോക്‌സ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ബോംബെ വെല്‍വെറ്റിന് മുമ്പേ. അതിന് ശേഷം പിന്നെയൊരിക്കലും മുമ്പത്തേത് പോലെയായിട്ടില്ല'' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. അതേസമയം ഇന്നത്തെ നടിമാരുടെയെല്ലാം മുഖം ഇതുപോലെ സര്‍ജറി ചെയ്ത് നശിപ്പിച്ചെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സര്‍ജറിയല്ലെന്നും വളരെ മോശം ഫോട്ടോഷോപ്പിന്റെ പരിണിതഫലമാണെന്ന് പറയുന്നവരും ധാരാളമാണ്.

 Anushka Sharma

അതേസമയം ഇതാദ്യമായിട്ടല്ല അനുഷ്‌കയ്‌ക്കെതിരെ സര്‍ജറി ആരോപണം ഉയരുന്നത്. നേരത്തെ താരം തന്റെ ചുണ്ട് സര്‍ജറിയിലൂടെ മാറ്റിയതായി ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് അനുഷ്‌ക തന്നെ അത് സമ്മതിക്കുകയും ചെയ്തിരുന്നു.

''എനിക്ക് മറച്ചുവെക്കാന്‍ ഒന്നുമില്ല. ഞാന്‍ എന്റെ ലിപ് ജോബിനെക്കുറിച്ച് പറഞ്ഞപ്പോള്‍ കുറേപേര്‍ എന്നെ വിളിക്കുകയും ധീരയെന്ന് വിളിക്കുകയും ചെയ്തു. പക്ഷെ ഞാന്‍ അത് ചെയ്തത് ബോംബെ വെല്‍വെറ്റിലെ എന്റെ വേഷത്തിന് വേണ്ടിയാണ്. ഞാന്‍ ചെയ്തില്ല എന്ന് നുണ പറയുന്നില്ല. ഞാനും മനുഷ്യനാണ്, പെര്‍ഫെക്ടല്ല എന്ന് ആരാധകര്‍ അറിയണം. എന്റെ ചുണ്ടില്‍ മാറ്റം വരുത്തുമ്പോള്‍ ലോകത്തെ അറിയിക്കണം എന്ന് തോന്നുന്നില്ല. എന്റെ ശരീരം, എന്റെ തീരുമാനം'' എന്നാണ് അന്ന് അനുഷ്‌ക പറഞ്ഞത്.

Read more about: anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X