തല്ലി പിരിഞ്ഞിട്ടും രവീണ അക്കിയെ മറന്നില്ല; പ്രണയത്തിന്റെ ഓര്‍മ്മയ്ക്ക് മക്കള്‍ക്ക് പേരിട്ട രവീണയും അക്ഷയും

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് രവീണ ടണ്ടന്‍. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു രവീണ. ഇപ്പോഴിതാ അമ്മയുടെ പാതയിലൂടെ മകള്‍ റാഷ തഡാനിയും സിനിമയിലെത്തിയിരിക്കുകയാണ്. അരങ്ങേറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടാനും റാഷയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ട് മക്കളാണ് രവീണയ്ക്കും ഭര്‍ത്താവ് അനില്‍ തഡാനിയ്ക്കും. മകള്‍ റാഷയും മകന്‍ രണ്‍ബിര്‍ വര്‍ധന്‍ തഡാനിയും.

രവീണയുടെ മുന്‍ കാമുകനാണ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍. അക്ഷയ്ക്കും രണ്ട് മക്കളാണുള്ളത്. ആരവ് കുമാറും നിതാര കുമാറഉം. 1994 ല്‍ പുറത്തിറങ്ങിയ മൊഹ്‌റ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് അക്ഷയ് കുമാറും രവീണയും പ്രണയത്തിലാകുന്നത്. ചിത്രത്തിലെ തു ചീസ് ബഡി ഹേ എന്ന ഗാനം ഇന്നും ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. എന്നാല്‍ ആ പ്രണയത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല.

Akshay Kumar

ഇതിനിടെ ഇപ്പോഴിതാ ആരവിനേയും റാഷയേയും കുറിച്ചുള്ളൊരു ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. രവീണയുടേയും അക്ഷയ് കുമാറിന്റേയും മക്കളുടെ പേരുകള്‍ക്ക് പിന്നിലൊരു കഥയുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. തങ്ങളുടെ പ്രണയത്തിന്റെ അടയാളമെന്ന നിലയിലാണ് ആരവിനും റാഷ്‌ക്കും അഷയ് കുമാറും രവീണയും പേരിട്ടിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നൊരു പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നത്.

''അക്ഷയ് കുമാറും രവീണ ടണ്ടനും തങ്ങളുടെ മക്കള്‍ക്ക് ആരവ് എന്നും റാഷ എന്നുമാണ് പേരിട്ടിരിക്കുന്നത്. ഇരുവരുടേയും പേരുകള്‍ കൂട്ടിച്ചേര്‍ത്തതു പോലെയുണ്ട് കുട്ടികളുടെ പേരുകള്‍. പിരിയിരുന്നതിന് മുമ്പായി, വിവാഹ ശേഷം മക്കള്‍ക്ക് ഇടാന്‍ വേണ്ടി കരുതി വച്ചിരുന്ന പേരായിരിക്കണം രണ്ടും. പിരിയുകയും വേറെ ആളുകളെ വിവാഹം കഴിക്കുകയും ചെയ്തുവെങ്കിലും ആ പേര് തന്നെ ഇടാന്‍ തീരുമാനിച്ചതാകണം'' എന്നായിരുന്നു വൈറല്‍ പോസ്റ്റില്‍ പറയുന്നത്.

പിന്നാലെ ഇയാളെ പരിഹസിച്ചു കൊണ്ട് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ട്വിങ്കിള്‍ ഖന്നയെങ്ങാനും ഈ ട്വീറ്റ് വായിച്ചാല്‍ അക്ഷയ് കുമാറുമായി വഴക്കിടുമെന്നാണ് ചിലര്‍ പറയുന്നത്. ഇതേ ലോജിക് വച്ച് നോക്കിയാല്‍ രവീണയുടേയും അനില്‍ തഡാനിയുടേയും കുട്ടിയുടെ പേര് റായ്ത്ത എന്നാകണമല്ലോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. അനില്‍ തഡാനിയുടെ മുന്‍ ഭാര്യ നതാഷയുടേയും രവീണയുടേയും പേരിന്റേയും മിക്‌സ് ആണ് റാഷ എന്ന് തോന്നുന്നുവെന്നും ചിലര്‍ തമാശരൂപേണ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Akshay Kumar

ഒരുകാലത്ത് ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ജോഡിയായിരുന്നു രവീണയും അക്ഷയ് കുമാറും. പിന്നാലെ ഇരുവരും ഓഫ് സ്‌ക്രീനിലും പ്രണയത്തിലാവുകയായിരുന്നു. രഹസ്യമായി വിവാഹ നിശ്ചയം വരെ കഴിഞ്ഞിരുന്നു. വിവാഹ ശേഷം അഭിനയം നിര്‍ത്താന്‍ രവീണയോട് അക്ഷ് കുമാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷം ഇരുവരും പിരിഞ്ഞു. അക്ഷയ് കുമാറിന് മറ്റൊരു നടിയുമായി ഉണ്ടായിരുന്ന അടുപ്പം അറിഞ്ഞതോടെ രവീണ ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

അതേസമയം അമ്മയുടെ പാതയിലൂടെ സിനിമയിലെത്തിയിരിക്കുകയാണ് റാഷ. ആസാദ് എന്ന ചിത്രത്തിലൂടെയാണ് റാഷയുടെ അരങ്ങേറ്റം. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും റാഷ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിലെ പാട്ടിലെ റാഷയുടെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു.

More from Filmibeat

Read more about: akshay kumar raveena tandon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X