ആലിയ രണ്‍ബീറിന്റെ നിയന്ത്രണത്തില്‍, ഉച്ചത്തില്‍ സംസാരിക്കാന്‍ പോലും പറ്റില്ല;ആലിയയുടെ തുറന്ന് പറച്ചില്‍

ബോളിവുഡിലെ പവര്‍ കപ്പിളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. സിനിമാ കുടുംബത്തിലെ ഇന്നത്തെ തലമുറക്കാര്‍, ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങള്‍. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ആലിയയും രണ്‍ബീറും വിവാഹം കഴിക്കുന്നത്. പിന്നാലെ ആലിയ തങ്ങളുടെ മകള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. ആലിയയുടേയും രണ്‍ബീറിന്റേയും പ്രണയവും വിവാഹവുമെല്ലാം ആരാധകരും സോഷ്യല്‍ മീഡിയയുമൊക്കെ വലിയ ആഘോഷമാക്കി മാറ്റിയതാണ്.

ആലിയയും രണ്‍ബീറും തങ്ങളുടെ പ്രണയത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചൊക്കെ അഭിമുഖങ്ങളിലും മറ്റും സംസാരിക്കുന്നത് പതിവാണ്. ഇപ്പോഴിതാ ആലിയ തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. എന്നാല്‍ ആഘോഷങ്ങളോ കയ്യടികളോ അല്ല ആലിയയുടെ വാക്കുകള്‍ക്ക് ലഭിക്കുന്ന പ്രതികരണം. മറിച്ച് വിമര്‍ശനങ്ങളാണ്.

Alia Bhatt

താനും രണ്‍ബീറും തമ്മില്‍ വഴക്കിടുമ്പോള്‍ നടക്കുന്ന കാര്യങ്ങളാണ് ആലിയ പങ്കുവച്ചത്. ദേഷ്യം വരുമ്പോള്‍ താന്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് രണ്‍ബീറിന് ഇഷ്്ടമല്ലെന്നാണ് ആലിയ പറയുന്നത്. ഇതോടെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്.

''ഞാന്‍ വളരെ പാടുപെട്ടാണ് എന്റെ ദേഷ്യം നിയന്ത്രിച്ചു നിര്‍ത്തുന്നത്. കാരണം എന്റെ ശബ്ദം ഉയരുന്നത് ഭര്‍ത്താവിന് ഇഷ്്ടമല്ല. നമ്മള്‍ അസന്തുഷ്ടരാണെങ്കിലും ദയാലുക്കളായിരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. എന്റെ ശബ്ദം ഒരു ഡെസിബെല്ലിന് മുകളില്‍ ഉയരുന്നത് അവന് ഇഷ്ടമല്ല'' എന്നാണ് ആലിയ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതും നിരവധി പേരാണ് രണ്‍ബീറിനെതിരെ രംഗത്തെത്തിയത്.

ആലിയയെ രണ്‍ബീര്‍ നിയന്ത്രിച്ചു നിര്‍ത്തുകയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം. '' അതായത് അവള്‍ക്ക് അവളുടെ സങ്കടമോ നിരാശയോ പുറത്ത് കാണിക്കാനാകില്ല എന്നല്ലേ. കാരണം അവളുടെ ഭര്‍ത്താവിന് അത് ഇഷ്ടമല്ല, ഇതാണ് ദീപികയ്ക്കും കത്രീനയ്ക്കും ഇവനെ സഹിക്കാന്‍ പറ്റാതായത്. അവര്‍ രണ്ട് പേര്‍ക്കും നല്ല പങ്കാളികളെ കിട്ടുകയും ചെയ്തു, അവളെ ദേഷ്യപ്പെടാന്‍ പോലും അവന്‍ അനുവദിക്കില്ലേ?'' എന്നൊക്കെയാണ് വിമര്‍ശനങ്ങളുമായി എത്തിയവര്‍ പറയുന്നത്.

അതേസമയം താരദമ്പതികള്‍ക്ക് പിന്തുണയുമായി എത്തുന്നവരും കുറവല്ല. ''ഇത് ടോക്‌സിക് അല്ല, ദേഷ്യപ്പെട്ടോ പക്ഷെ ദയയുള്ളവരാകണം എന്നാണവന്‍ പറയുന്നത്, ഒരു പോയന്റ് തെളിയിക്കാന്‍ അലറേണ്ടതില്ല, വാദിക്കാന്‍ ശബ്ദമുയര്‍ത്തണമെന്നില്ല, അവന്‍ അനുകമ്പയി വിശ്വസിക്കുന്നയാളാണ്, സ്വയം ദേഷ്യം വരുമ്പോഴും അവന്‍ ഈ നിയമം പാലിക്കുന്നുണ്ടാകും'' എന്നൊക്കെയായിരുന്നു അനുകൂലികളുടെ പ്രതികരണങ്ങള്‍.

Alia Bhatt

ബ്രഹ്‌മാസ്ത്രയുടെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. പിന്നാലെ വിവാഹിതരാവുകയും ചെയ്തു. ഇരുവരും ഒരുമിച്ച് അഭിനയിച്ച ബ്രഹ്‌മാസ്ത്ര വന്‍ വിജയമായി മാറുകയും ചെയ്തു. വിവാഹത്തിന് പിന്നാലെ ആലിയ തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്ക് ജന്മം നല്‍കുകയും ചെയ്തു. രാഹ എന്നാണ് രണ്‍ബീറിന്റേയും ആലിയയുടേയും മകളുടെ പേര്.

റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് ആലിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സിനിമ മികച്ച വിജയമായി മുന്നേറുകയാണ്. തു ഝൂട്ടി മേം മക്കാര്‍ ആണ് രണ്‍ബീര്‍ കപൂറിന്റെ ഒടുവില്‍ പുറത്തിറത്തിറങ്ങിയ സിനിമ. ശ്രദ്ധ കപൂറായിരുന്നു ചിത്രത്തിലെ നായിക. സന്ദീപ് വെങ റെഡ്ഡി സംവിധാനം ചെയ്യുന്ന ആനിമല്‍ ആണ് രണ്‍ബീറിന്റെ പുതിയ സിനിമ. അതേസമയം ഹേര്‍ട്ട് ഓഫ് സ്റ്റോണിലൂടെ ഹോളിവുഡ് എന്‍ട്രിയ്ക്ക് തയ്യാറെടുക്കുകയാണ് ആലിയ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X