അത് ആലിയയുടെ മാത്രം കുഞ്ഞല്ല! ഒരു ഭാര്യയും പൊറുക്കില്ല; ആലിയയെ അപമാനിച്ച് രണ്‍ബീര്‍; പൊട്ടിത്തെറിച്ച് ആരാധകര്‍
ബോളിവുഡിലെ പവര്‍ കപ്പിളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. താരകുടുംബങ്ങളില്‍ നിന്നും വന്ന് സൂപ്പര്‍ താരങ്ങളായി മാറിയ രണ്ടു പേര്‍. രണ്‍ബീറിന്റേയും ആലിയയുടേയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ഏറെ ആഘോഷമാക്കിയ വാര്‍ത്തകളായിരുന്നു. ഇപ്പോഴിതാ ആലിയയും രണ്‍ബീറും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനായി തയ്യാറെടുക്കുകയാണ്.
അതേസമയം തന്നെ രണ്‍ബീറും ആലിയയും ഒരുമിച്ച് അഭിനയിച്ച ആദ്യത്തെ സിനിമയായ ബ്രഹ്‌മാസ്ത്ര റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് രണ്‍ബീറും ആലിയയും ഇപ്പോള്‍. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. ആരാധകര്‍ ഏറെ നാളുകളായി കാത്തിരിക്കുന്ന സിനിമയാണ് ബ്രഹ്‌മാസ്ത്ര.

ഇതിനിടെ ഇപ്പോഴിതാ ബ്രഹ്‌മാസ്ത്രയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ രണ്‍ബീര്‍ ആലിയയെക്കുറിച്ച് പറഞ്ഞൊരു തമാശ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ അയാന്‍ മുഖര്‍ജിയ്‌ക്കൊപ്പം രണ്‍ബീറും ആലിയയും ഒരു യൂട്യൂബ് ചാനലിന് അഭിമുഖം നല്‍കിയിരുന്നു. ഇതിനിടെയായിരുന്നു സംഭവം. വിശദമായി വായിക്കാം തുടര്‍ന്ന്.
അഭിമുഖത്തിനിടെ എന്തുകൊണ്ടാണ് മറ്റുള്ളവരെ അപേക്ഷിച്ച് വലിയ രീതിയില്‍ ബ്രഹ്‌മാസ്ത്രയുടെ പ്രൊമോഷന്‍ നടത്താത്തത് എന്നായിരുന്നു ആലിയയോട് അവതാരകന്‍ ചോദിച്ചത്. തങ്ങള്‍ പ്രൊമോട്ട് ചെയ്യുമെന്നും എല്ലായിടത്തും പോകുമെന്നും പറഞ്ഞ ആലിയ എന്തുകൊണ്ട് എല്ലായിടത്തും വ്യാപിച്ചു കിടക്കുന്നതല്ല തങ്ങളുട പ്രൊമോഷന്‍ എന്നും പറഞ്ഞു. ഉടനെ തന്നെ രണ്‍ബീര്‍ കപൂര്‍ ഇടപെടുകയായിരുന്നു.

ആലിയയുടെ വയറിലേക്ക് നോക്കി കൊണ്ട് ഒരാള്‍ എന്തായാലും വ്യാപിച്ചിട്ടുണ്ടെന്ന് എനിക്ക് പറയാനാകുമെന്ന് രണ്‍ബീര്‍ പറയുകയായിരുന്നു. രണ്‍ബീറിന്റെ ഈ പരാമര്‍ശം ആലിയയെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. അമ്പരന്നു നില്‍ക്കുന്ന ആലിയയോട് താന്‍ തമാശ പറഞ്ഞതാണെന്നും നീ മനോഹരമായാണ് വലുതായതെന്നും പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് രണ്‍ബീര്‍. എന്നാല്‍ രണ്‍ബീറിന്റെ പരാമര്‍ശത്തോട് പൊറുക്കാന്‍ സോഷ്യല്‍ മീഡിയ തയ്യാറായിട്ടില്ല.
സ്വന്തം ഭാര്യയും ഗര്‍ഭിണിയുമായ ആലിയയോട് രണ്‍ബീര്‍ പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഗര്‍ഭിണിയായിരിക്കുമ്പോഴും ബോഡി ഇമേജിന്റെ പേരില്‍ ആലിയ ആശങ്കപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ കാരണം രണ്‍ബീര്‍ ആയിരിക്കുമെന്നും തീര്‍ത്തും അപക്വമായിരുന്നു താരത്തിന്റെ വാക്കുകളെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഒട്ടും സെന്‍സിറ്റീവല്ലാതെയാണ് സ്വന്തം ഭാര്യയായിരുന്നിട്ടും ആലിയയെക്കുറിച്ച് മോശം തമാശ പറയാന്‍ രണ്‍ബീര്‍ തയ്യാറായതെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.

'തമാശ മുതല്‍ ജഗ്ഗാ ജാസൂസ് വരെ, ഷംഷേര മുതല്‍ ബ്രഹ്‌മാസ്ത്ര വരെ. തന്റെ നായികമാരോടുള്ള അയാളുടെ പെരുമാറ്റം എന്നും മോശാമാണ്', ' ഇത് തീര്‍ത്തും ക്രൂരമാണ്. നല്ലൊരു പങ്കാളിയാകാനുള്ള ഗുണമല്ലിത്. ഇത് ഹൈസ്‌കൂള്‍ ലെവല്‍ ബുള്ളിയിംഗാണ്',' ഈ തമാശയ്ക്ക് ഞാന്‍ ഇയാളെ വെറുക്കുന്നു. എന്റെ ഭര്‍ത്താവായിരുന്നുവെങ്കില്‍ എനിക്ക് ദേഷ്യം വരുമായിരുന്നു. ഇയാള്‍ക്ക് തന്റെ പങ്കാളിയോട് മര്യാദയ്ക്ക് പെരുമാറാനറിയില്ല. ടിപ്പിക്കല്‍ ടോക്‌സിക് റിച്ച് പഞ്ചാബി ബോയ്' എന്നൊക്കെയാണ് മറ്റ് ചില കമന്റുകള്‍.
Recommended Video

ഇത്രനേരത്തെ താന്‍ അമ്മയാകുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും എന്നാല്‍ രണ്‍ബീറിനൊപ്പമായിരിക്കുമ്പോള്‍ എല്ലാം സ്വാഭാവികവും സാധാരണവുമായി തോന്നുകയായിരുന്നുവെന്നാണ് ആലിയ നേരത്തെ പറഞ്ഞത്. അതേസമയം രണ്‍ബീറും ആലിയയും ആദ്യമായി ഒരുമിക്കുന്ന ബ്രഹ്‌മാസ്ത്ര സെപ്തംബര്‍ 9 ന് തീയേറ്ററുകളിലെത്തും. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ഷംഷേരയാണ് രണ്‍ബീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം തീയേറ്ററില്‍ വലിയ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ഡാര്‍ലിംഗ്‌സ് ആണ് ആലിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഈ ചിത്രത്തിലൂടെ ആലിയ നിര്‍മ്മാണത്തിലേക്കും കടന്നിരിക്കുകയാണ്.


Click it and Unblock the Notifications