For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആവേശം അതിരുവിട്ടു, ഐശ്വര്യയെ പരസ്യമായി അപമാനിച്ച് അഭിഷേക്! താരത്തിനെതിരെ ആരാധകര്‍

  |

  ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലും തന്റേതായൊരു ഇടം നേടിയെടുത്തിട്ടുള്ള താരമാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടിയാണ് ഐശ്വര്യ സിനിമയിലെത്തുന്നത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടുമെല്ലാം ഒരുപാട് പേരുടെ ആരാധനാപാത്രമായി മാറുകയായിരുന്നു ഐശ്വര്യ റായ്.

  Also Read: അപ്പന് അമ്പത്തിരണ്ടാം വയസിലാണ് ഞാനുണ്ടാവുന്നത്, അമ്മയ്ക്ക് 42 വയസും! ജനനത്തെ കുറിച്ച് ജോണി ആന്റണി

  ഇന്ത്യന്‍ സിനിമയില്‍ ഐശ്വര്യയെ പോലൊരു നായിക ഇതുവരെ വേറെയുണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല. പാന്‍ ഇന്ത്യന്‍ താരമെന്നൊക്കെയുള്ള വിളി ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്ന താരം ഐശ്വര്യയായിരിക്കും. സിനിമ കാണത്തവര്‍ക്കു പോലും ഐശ്വര്യയെ അറിയാം. ഇന്നും ഒരു പെണ്‍കുട്ടി ഒരുങ്ങിയിറങ്ങിയാല്‍ പലരും പറയുക ഐശ്വര്യ റായ് ആയിട്ടുണ്ടല്ലോ എന്നായിരിക്കും.

  ഐശ്വര്യയെ പോലെ തന്നെ ഐശ്വര്യയുടെ കുടുംബവും ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടേതാണ്. ഭര്‍ത്താവ് അഭിഷേകും അദ്ദേഹത്തിന്റെ അച്ഛനും അമ്മയുമെല്ലാം ബോളിവുഡിലെ മിന്നും താരങ്ങളാണ്. ബോളിവുഡിലെ സൂപ്പര്‍ താര കുടുംബമാണ് ഇന്ന് ബച്ചന്‍ കുടുംബം. ഐശ്വര്യയും അഭിഷേകിനേയും അറിയുന്നവര്‍ക്കെല്ലാം അവരുടെ മകള്‍ ആരാധ്യയും പരിചയക്കാരിയാണ്.

  Also Read: കുഞ്ഞിനെ കുറിച്ച് ചോദിച്ചാല്‍ മാറി നില്‍ക്കാന്‍ പറയും; ഒരു കുഞ്ഞ് വേണ്ടേന്ന് ഞാനും ചോദിക്കാറുണ്ടൈന്ന് ജീവ

  ഇപ്പോഴിതാ ഐശ്വര്യയുടേയും അഭിഷേകിന്റേയും ആരാധ്യയുടേയും ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കഴിഞ്ഞ ദിവസം നടന്ന പ്രൊ കബഡി ലീഗിന്റെ വിജയികളെ കണ്ടെത്തിയ മത്സരത്തിന് പിന്നാലെ നടന്ന സംഭവങ്ങളാണ് ചര്‍ച്ചയായി മാറുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  പ്രൊ കബഡി ലീഗില്‍ അഭിഷേകിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്. അവസാന മത്സരത്തിനായി അഭിഷേക് കുടുംബത്തോടൊപ്പം എത്തിയിരുന്നു. അഭിഷേകിന്റെ ടീമാണ് കിരീടം നേടിയത്. ഇതിന്റെ വിജയാഘോഷങ്ങളുടെ വീഡിയോയാണ് വൈറലാകുന്നത്. കിരീട നേട്ടം തന്റെ ടീമിനൊപ്പം ആഘോഷിക്കുന്ന അഭിഷേകാണ് വീഡിയോയിലുള്ളത്.

  ആഘോഷത്തിനിടെ ആവേശവും സന്തോഷവുമൊക്കെ നിറഞ്ഞൊരു മുഹൂര്‍ത്തത്തില്‍ അടുത്ത നിന്നിരുന്ന ഭാര്യയേയും മകളേയും അഭിഷേക് കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ അഭിഷേകിന്റെ കെട്ടിപ്പിടത്തം ഐശ്വര്യ ഒട്ടും നിനച്ചിരിക്കാത്ത സമയത്തായിരുന്നു. ഇത് താരത്തിന്റെ ശരീരഭാഷയില്‍ നിന്നും വ്യകമാകുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.


  പരസ്യമായി അഭിഷേക് ഐശ്വര്യയെ അപമാനിക്കുകയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ഐശ്വര്യയെ അഭിഷേക് പിടിച്ച് വലിക്കുകയായിരുന്നുവെന്നും അത് കെട്ടിപ്പിടുത്തമായി തോന്നുന്നില്ലെന്നുമൊക്കെ സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

  തങ്ങളുടെ ടീമിന്റെ വിജയത്തില്‍ മതിമറന്ന് ആഘോഷിക്കുന്ന ഐശ്വര്യയേയും ആരാധ്യയുമെല്ലാം അഭിഷേകിനൊപ്പം കാണാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ വിമര്‍ശിക്കപ്പെടുന്നത്ര ഗുരുതരമായൊരു പ്രശ്‌നവം അഭിഷേകിന്റെ കെട്ടിപ്പിടുത്തതിലില്ലെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ഐശ്വര്യയുടേയും അഭിഷേകിന്റേയും സന്തോഷം കെടുത്തിക്കളയുന്നതാണ് ഇത്തരം അതിരു കടന്നുള്ള വിമര്‍ശനങ്ങളെന്നും അവര്‍ പറയുന്നുണ്ട്.

  അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. മണിരത്‌നം ഒരുക്കിയ ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. വിക്രം, ജയം രവി, കാര്‍ത്തി, തൃഷ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

  പൊന്നിയിന്‍ സെല്‍വനില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. ചിത്രം മികച്ച വിജയം നേടുകയും ചെയ്തു. ഈ സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏറെ കാലത്തിന് ശേഷമാണ് ഐശ്വര്യ തമിഴില്‍ അഭിനയിക്കുന്നത് എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.

  എന്നാല്‍ ഹിന്ദിയില്‍ ഐശ്വര്യ ഒടുവിലായി അഭിനയിച്ചത് ഫന്നേ ഖാനിലാണ്. 2018 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. താരത്തിന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായും ആരാധകർ കാത്തിരിക്കുകയാണ്. അധികം വെെകാതെ തന്നെ ചിത്രമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

  Read more about: aishwarya rai
  English summary
  Social Media Slams Abhishek Bachchan For Pulling Aishwarya Rai After His Team Win At Pro Kabadi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X