എന്തൊരു ഓവറാക്ടിംഗ്! ഭര്‍ത്താവിനെപ്പറ്റി ഇങ്ങനെ തള്ളരുത്! പൊടിക്ക് ഒതുങ്ങണം; ഐശ്വര്യയ്ക്ക് ട്രോള്‍
ബോളിവുഡിലെ താരദമ്പതിമാരാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ച ഇരുവരും ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ജനപ്രീയ ജോഡിയാണ്. പരസ്പരമുള്ള സ്‌നേഹവും ബഹുമാനവുമൊക്കെ പരസ്യമായി തന്നെ ഐശ്വര്യയും അഭിഷേകും പ്രകടിപ്പിക്കാറുണ്ട്. ഇരുവരും ഒരുമിച്ചെത്തുമ്പോഴെല്ലാം ആരാധകര്‍ക്ക് മറക്കാനാകാത്ത ഓര്‍മ്മകള്‍ ലഭിക്കാറുണ്ട്.
അതേസമയം നിരന്തരം സോഷ്യല്‍ മീഡിയയുടെ ആക്രമണം നേരിടുന്ന താര ദമ്പതിമാരുമാണ് ഐശ്വര്യയും അഭിഷേകും. ഇരുവര്‍ക്കുമിടയിലെ പ്രായ വ്യത്യാസം മുതല്‍ ഐശ്വര്യ അഭിഷേകിനേക്കാള്‍ വലിയ താരമാണെന്നത് വരെ ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയ ഇരുവരേയും പരിഹസിക്കാറുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളേയും കുത്തുവാക്കുകളേയുമെല്ലാം മറികടന്ന് മുന്നോട്ട് പോവുകയാണ് ഐശ്വര്യയും അഭിഷേകും.

ഇതിനിടെ ഇപ്പോഴിതാ ഐശ്വര്യയുടേയും അഭിഷേകിന്റേയും പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഐഫാ അവാര്‍ഡ്‌സില്‍ നിന്നുമുള്ള വീഡിയോയാണ് വൈറലാകുന്നത്. അഭിഷേകിന്റെ ഡാന്‍സ് പെര്‍ഫോമന്‍സിനെക്കുറിച്ച് സംസാരിക്കുന്ന ഐശ്വര്യയാണ് വീഡിയോയിലുള്ളത്. ഐശ്വര്യയുടെ തൊട്ടരികിലായി മകള്‍ ആരാധ്യയമുണ്ട്. അഭിഷേകിന്റെ ഡാന്‍സ് പ്രകടനത്തിന് തൊട്ട് പിന്നാലെ അഭിപ്രായം ചോദിക്കാനായി ഐശ്വര്യയുടെ അടുത്തേക്ക് എത്തുകയായിരുന്നു അവതാരകന്‍.
അഭിഷേകിന്റെ റൗഡി എന്‍ട്രി തങ്ങളെല്ലാം നന്നായി ആസ്വദിച്ചുവെന്നും ഗംഭീരമായിരുന്നു പ്രകടനമെന്നുമാണ് ഐശ്വര്യ പറയുന്നത്. യൂ റോക്ക് ബേബി എന്ന് പറഞ്ഞുകൊണ്ട് ഐശ്വര്യ അഭിഷേകിന് ഫ്‌ളൈയിങ് കിസ് നല്‍കുകയും ചെയ്യുന്നുണ്ട്. മനോഹരമായ ഈ വീഡിയോ വീണ്ടും ചര്‍ച്ചയാവുകയാണ്. എന്നാല്‍ വീഡിയോയിലെ ഐശ്വര്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ കടുത്ത ഭാഷയിലുള്ള പരിഹാസങ്ങളാണ് ചൊരിയുന്നത്.
ഐശ്വര്യയുടേത് ഓവറാക്ടിംഗാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇത്ര ആവേശം കാണിക്കാന്‍ മാത്രമൊന്നും ഉണ്ടായിരുന്നില്ല, എന്തിന് ഇത്ര ഓവറാക്ടിംഗ്, ഇത് വെറും ഷോ ഓഫ്, കുറച്ചൊക്കെ നോര്‍മല്‍ ആയി പെരുമാറിക്കൂടേ, ഈ ഐശ്വര്യയ്ക്ക് ഇതെന്താണ് സംഭവിച്ചത്, ഇവരുടെ ആക്‌സെന്റിന് എന്താണ് പറ്റിയത് എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍. നിരവധി പേരാണ് താരത്തെ പരിഹസിച്ചു കൊണ്ട് എത്തിയിരിക്കുന്നത്.

അതേസമയം ഇതാദ്യമായിട്ടല്ല ഐശ്വര്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. മകള്‍ ആരാധ്യയോട് ഐശ്വര്യ കാണിക്കുന്ന അമിത അടുപ്പത്തേയും സോഷ്യല്‍ മീഡിയ വിമര്‍ശിക്കാറുണ്ട്. എപ്പോഴും മകളുടെ കൈ പിടിച്ച് നടത്തുന്നതും കുട്ടിയെ ഇഷ്ടത്തിന് വിടാത്തതുമൊക്കെ താരത്തെ വിമര്‍ശിക്കാനുള്ള കാരണങ്ങളായി സോഷ്യല്‍ മീഡിയ കണ്ടെത്താറുണ്ട്. ഐശ്വര്യയുടേത് കണ്ട്രോളിംഗ് ആണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഐശ്വര്യയ്‌ക്കെതിരെ പ്ലാസ്റ്റിക് സര്‍ജറി ആരോപണങ്ങളും സോഷ്യല്‍ മീഡിയ ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം സോഷ്യല്‍ മീഡിയയിലെ ബഹളമൊന്നും ഐശ്വര്യയെ ബാധിക്കാറില്ല. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈയ്യടുത്താണ് ഐശ്വര്യ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുന്നത്. പൊന്നിയിന്‍ സെല്‍വനിലൂടെയായിരുന്നു ഐശ്വര്യയുടെ തിരിച്ചുവരവ്. മണിരത്‌നം ഒരുക്കിയ ബ്രഹ്‌മാണ്ഡ സിനിമയില്‍ വന്‍ താരനിര തന്നെ അണിനിരന്നിരുന്നു. ഇരട്ട വേഷത്തിലാണ് ഐശ്വര്യ ചിത്രത്തിലെത്തിയത്. ഐശ്വര്യയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. ഗൂമര്‍ ആണ് അഭിഷേകിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സയാമി ഖേര്‍ നായികയായ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്.


Click it and Unblock the Notifications