പ്രായം 50 ലേക്ക്; അവിവാഹിതയായ അമീഷ പട്ടേല്‍ ഗര്‍ഭിണിയായോ? വിദേശത്തേക്ക് പോയത് എന്തിന്?
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് അമീഷ പട്ടേല്‍. ഹൃത്വിക് റോഷനൊപ്പം കഹോ ന പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയാണ് അമീഷ അരങ്ങേറുന്നത്. ചിത്രം വലിയ വിജയമായി മാറിയതോടെ അമീഷയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിരവധി സൂപ്പര്‍ ഹിറ്റുകള്‍ അമീഷയെ തേടിയെത്തി. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വലിയൊരു തിരിച്ചുവരവ് നടത്തി തിളങ്ങി നില്‍ക്കുകയാണ് അമീഷ ഇപ്പോള്‍.
പ്രായം 49 പിന്നിടുമ്പോഴും അവിവാഹിതയാണ് അമീഷ പട്ടേല്‍. പ്രായത്തെ വെല്ലുന്ന ഫിറ്റ്‌നസും സൗന്ദര്യവുമായി യുവനായികമാര്‍ക്ക് വെല്ലുവിളിയായി അമീഷ ഇപ്പോഴും സജീവമായി അഭിനയത്തിലുണ്ട്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് അമീഷ. ഇതിനിടെ ഇപ്പോഴിതാ അമീഷയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു അഭ്യൂഹത്തിന് തുടക്കമിട്ടിരിക്കുകയാണ്.

അമീഷ പട്ടേല്‍ ഗര്‍ഭിണിയാണോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. താരം ഇപ്പോള്‍ ദുബായില്‍ അവധി ആഘോഷിക്കുകയാണ്. ഇതിനിടെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചില ചിത്രങ്ങളാണ് ആരാധകരില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്. ബിക്കിനി ധരിച്ചാണ് താരം ചിത്രങ്ങളിലെത്തിയിരിക്കുന്നത്. പച്ച നിറത്തിലുള്ള വസ്ത്രമാണ് അമീഷ ധരിച്ചത്. ചിത്രത്തിലെ അമീഷയുടെ വയര്‍ കണ്ട ചിലര്‍ താരം ഗര്‍ഭിണിയാണോ എന്ന സംശയുമായി രംഗത്തെത്തുകയായിരുന്നു.
താരം തന്റെ വയറില്‍ കൈ വച്ചിരിക്കുന്നതും ആരാധകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. നിരവധി പേരാണ് അമീഷ ഗര്‍ഭിണിയാണോ എന്ന സംശയവുമായി എത്തിയിരിക്കുന്നത്. അമീഷ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. നടിയുടെ പേര് പലപ്പോഴായി ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും നിലവില്‍ അമീഷ സിംഗിള്‍ ആണെന്നാണ് അറിവ്. അതിനാല്‍ അമീഷ ഗര്‍ഭിണിയായെന്ന സംശയം ആരാധകര്‍ക്കിടയില്‍ വളരെ വേഗത്തിലാണ് ചര്‍ച്ചയായി മാറുന്നത്.
ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു അമീഷ പട്ടേല്‍. കഹോന പ്യാര്‍ ഹേയ്ക്ക് ശേഷം അഭിനയിച്ച ഗദ്ദറും വലിയ വിജയമായിരുന്നു. തുടര്‍ന്ന് ക്രാന്തി, ക്യാ യഹി പ്യാര്‍ ഹേ, ഹംറാസ്, വാദാ, ഹണിമൂണ്‍ ട്രാവല്‍സ്, ഭൂല്‍ ഭുലയ്യ, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഹിന്ദിയ്ക്ക് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്നത് റേസ് ടുവിലൂടെയാണ്. ഇതിന് ശേഷം 2018 ഓടെ വീണ്ടും ഇടവേളയെടുത്തു. എന്നാല്‍ 2023 ഗദ്ദര്‍ 2വിലൂടെ അതിശക്തമായി തിരികെ വന്നു. സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ വിജയമായിരുന്നു ഗദ്ദര്‍ 2.

അമീഷ പട്ടേലിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടുന്നത് സംവിധായകന്‍ വിക്രം ഭട്ടിന്റെ പേരിനൊപ്പമാണ്. ഇരുവരും ആപ് മുജേ അച്ഛെ ലഗ്‌നേ ലഗേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹം കഴിക്കുമെന്നാണ് പലരും കരുതിയത്. എന്നാല്‍ ഇതിനിടെ അമീഷയും കുടുംബവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. ഇത് അവരുടെ പ്രണയ ബന്ധത്തേയും ബാധിച്ചു. തുടര്‍ന്നാണ് ഇരുവരും പിരിയുന്നത്. അമീഷ വീണ്ടും പലരുമായി പ്രണയത്തിലായെങ്കിലും ഒരു ബന്ധവും വിവാഹത്തിലേക്ക് എത്തിയില്ല.


Click it and Unblock the Notifications











