ബച്ചന്‍ കുടുംബത്തില്‍ വിള്ളല്‍! ഐശ്വര്യയ്‌ക്കെതിരെ തിരിഞ്ഞ് ശ്വേത; മകള്‍ക്കൊപ്പം ചേര്‍ന്ന് ബച്ചനും!

ബോളിവുഡിലെ താരകുടംബമാണ് ബച്ചന്‍ കുടുംബം. അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, മകള്‍ അഭിഷേക് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് ബച്ചന്‍. നാല് പേരും ബോളിവുഡിലെ ശക്തര്‍. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെയാണ് അഭിഷേക് സിനിമയിലെത്തുന്നത്. ബോളിവുഡിലെ നമ്പര്‍ വണ്‍ നായികയായി തിളങ്ങി നില്‍ക്കെയാണ് ഐശ്വര്യ അഭിഷേകുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. 2007 ലായിരുന്നു ഇരുവരുടേയും വിവാഹം.

അമിതാഭും ജയയും സ്വന്തം മകളെ പോലെയാണ് ഐശ്വര്യയെ സ്‌നേഹിക്കുന്നത്. ബച്ചന്‍ കുടുംബത്തിലെ അംഗങ്ങളുടെ ആത്മബന്ധം അവര്‍ ഒരുമിച്ചെത്തുമ്പോഴെല്ലാം വളരെ പ്രകടമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ആരാധകരെ നിരാശപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ നടന്നൊരു ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയെ അസ്വസ്ഥമാക്കുന്ന വാര്‍ത്തയുടെ ഉറവിടം.

Aishwarya Rai

ചര്‍ച്ചകള്‍ ചൂണ്ടിക്കാണിക്കുന്നത് ബച്ചന്‍ കുടുംബത്തില്‍ വിള്ളലുകള്‍ വീണിട്ടുണ്ട് എന്നതാണ്. ഐശ്വര്യയുമായി ബച്ചന്‍ കുടുംബത്തിലെ അംഗങ്ങളില്‍ ചില്ക്ക് പ്രശ്‌നമുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ബച്ചന്‍ കുടുംബത്തിന്റെ നാഥനായ അമിതാഭ് ബച്ചനും മകള്‍ ശ്വേത ബച്ചനും ഐശ്വര്യയെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നില്ല എന്നതാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്ന തെളിവ്.

ഇതോടെ ഐശ്വര്യയും നാത്തൂന്‍ ശ്വേതയും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കത്രീന കൈഫിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുന്ന ശ്വേത സഹോദര പത്‌നിയായ ഐശ്വര്യയെക്കുറിച്ച് സംസാരിക്കാതെ അവഗണിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. നവ്യയും അഭിഷേകും മാത്രമാണ് ഐശ്വര്യയെ ഫോളോ ചെയ്യുന്നത്. മറ്റ് നടിമാരെ ഫോളോ ചെയ്യുമ്പോഴും ശ്വേത ഐശ്വര്യയെ ഫോളോ ചെയ്യുന്നില്ല. അമിതാഭ് ബച്ചന്‍ ആകട്ടെ യുവനടിമാരായ അനന്യ പാണ്ഡെയും സാറ അലി ഖാനേയും വരെ ഫോളോ ചെയ്യുന്നുണ്ട്. പക്ഷെ മരുമകളെ ഫോളോ ചെയ്യുന്നില്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

ശ്വേതയും ഐശ്വര്യയും തമ്മില്‍ നല്ല അടുപ്പമുണ്ടായിരുന്നുവെന്നും പിന്നെന്താണ് ഇവര്‍ക്കിടയില്‍ സംഭവിച്ചതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിരവധി പേരാണ് ഇതേക്കുറിച്ച് ചോദ്യങ്ങളുമായി എത്തുന്നത്. നേരത്തെ നവ്യയുടെ പോഡ്കാസ്റ്റില്‍ ബച്ചന്‍ കുടുംബത്തിലെ എല്ലാവരെക്കുറിച്ച് സംസാരിച്ചപ്പോഴും ഐശ്വര്യയുടെ പേര് പരാമര്‍ശിക്കുക പോലും ചെയ്യാതിരുന്നതും ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് ശക്തി പകരുന്നുണ്ട്. നേരത്തെ പരസ്യമായി ജയയും ബച്ചനുമൊക്കെ ഐശ്വര്യയെക്കുറിച്ച് സ്‌നേഹത്തോടെ സംസാരിച്ചിട്ടുണ്ട്. അവര്‍ക്കിടയില്‍ നല്ല അടുപ്പമുള്ളതായിട്ടാണ് കണ്ടത്. പിന്നെയെന്താണ് സംഭവിച്ചതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

Aishwarya Rai

എന്നാല്‍ ഇത് തീര്‍ത്തും യാദൃശ്ചികമായി സംഭവിച്ചതോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ എടുത്ത തീരുമാനമാകാം എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത കഥകള്‍ മെനയുന്നതും പ്രചരിപ്പിക്കുന്നതും ശരയില്ലെന്നും അവര്‍ പറയുന്നു. എന്തായാലും വാര്‍ത്തകള്‍ ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. വാര്‍ത്തകളോട് ബച്ചന്‍ കുടുംബം പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. പൊന്നിയിന്‍ സെല്‍വനിലൂടെയായിരുന്നു ഐശ്വര്യയുടെ തിരിച്ചുവരവ്. ചിത്രത്തിലെ ഐശ്വര്യയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു. ഇതോടെ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ തമിഴിലേക്കും തിരിച്ചെത്തി. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X