അന്ന് ദീപികയെ കളിയാക്കി, ഇന്ന് അത് തന്നെ ചെയ്യുന്നു! ആലിയയെ ട്രോളി സോഷ്യല്‍ മീഡിയ
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ആലിയ ഭട്ട്. സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളാണ് ആലിയ. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ആലിയ സ്വന്തമായൊരു ഇടം നേടുകയായിരുന്നു. അഭിനയ പ്രതിഭയും താരമൂല്യവും കൊണ്ട് ഇന്നത്തെ യുവനടിമാരില്‍ മുന്നിലാണ് ആലിയയുടെ സ്ഥാനം. നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള ആലിയ തെലുങ്ക് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആര്‍ എന്ന ബ്രഹ്‌മാണ്ഡ സിനിമയിലൂടെയാണ് ആലിയയുടെ തെലുങ്ക് അരങ്ങേറ്റം.
രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന സിനിമയില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് ആലിയ ഇപ്പോള്‍. ഇതിന്റെ ഭാഗമായി പല ചാനല്‍ പരിപാടികളും പ്രസ്മീറ്റുകളുമെല്ലാം നടത്തുകയാണ് താരം. തെലുങ്കില്‍ ആര്‍ആര്‍ആര്‍ റിലീസ് കാത്തു നില്‍ക്കുമ്പോള്‍ ഹിന്ദിയിലും ആലിയയുടേതായി നിരവധി സിനിമകള്‍ പുറത്തിറങ്ങാന്‍ തയ്യാറെടുത്തു നില്‍ക്കുകയാണ്.

അതേസമയം രാജ്യത്ത് ഒമിക്രോണ്‍ ഭീഷണി ഉയര്‍ന്നു വന്നതോടെ ആര്‍ആര്‍ആറിന്റെ റിലീസ് തന്നെ മാറ്റി വച്ചിരിക്കുകയാണ്. ജനുവരി ഏഴിനായിരുന്നു ആര്‍ആര്‍ആര്‍ റിലീസ് ചെയ്യാനിരുന്നത്. ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ലോക്ക്ഡൗണ്‍ സാധ്യത പോലുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരിക്കുന്നത്. ആരാധകരെ ഏറെ നിരാശപ്പെടുത്തുന്നതാണ് ഈ വാര്‍ത്ത. ഇതിനിടെ ഇപ്പോഴിതാ ആലിയ ഭട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി മാറിയിരിക്കുകയാണ്. പക്ഷെ താരത്തിന് സന്തോഷം നല്‍കുന്ന ട്രെന്റിംഗ് അല്ല അത്.
പലപ്പോഴും സോഷ്യല്‍ മീഡിയയുടെ അതിക്രമങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരയായിട്ടുണ്ട് ആലിയ ഭട്ട. ഇപ്പോഴിതാ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും ഉയരുകയാണ്. ഇതിന് കാരണമായത് ആലിയയുടെ ചിരിയാണ്. താരം എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് വരുമ്പോള്‍ എടുത്തൊരു വീഡിയോയാണ് വൈറലായി മാറുന്നത്. ഫോട്ടോഗ്രാഫര്‍മാര്‍ ആലിയയുടെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. താരത്തിന്റെ പഴയൊരു വീഡിയോയാണിതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വീഡിയോയില്‍ ഫോട്ടോഗ്രാഫറില്‍ ഒരാള്‍ പറഞ്ഞ തമാശയ്ക്ക് ആലിയ പൊട്ടിച്ചിരിക്കുന്നുണ്ട്. ഇതാണ് ട്രോളുകള്‍ക്കുള്ള കാരണം. ആലിയയുടെ ചിരി വ്യാജമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
മുമ്പൊരിക്കല്‍ ആലിയ ദീപികയുടെ എയര്‍പോര്‍ട്ട് ലുക്കിനെക്കുറിച്ച് നടത്തിയ പരാമര്‍ശവും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. എങ്ങനെയാണ് ഒരാള്‍ക്ക് ഇങ്ങനെ എപ്പോഴും ചിരിക്കാനാകുന്നതെന്നായിരുന്നു ദീപികയോട് ആലിയ അന്ന് ചോദിച്ചത്. ഇതാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും ചിരിച്ചുകൊണ്ട് പുറത്തേക്ക് വരികയും മുടി കാറ്റില്‍ പറക്കുകയും എങ്ങനെയാണ് എപ്പോഴും ആവര്‍ത്തിക്കാന്‍ സാധിക്കുന്നതെന്നായിരുന്നു ഒരിക്കല്‍ കോഫി വിത്ത് കരണില്‍ ആലിയ ചോദിച്ചത്. അന്ന് ദീപികയെ കളിയാക്കിയ ആലിയ ഇന്ന് അത് തന്നെയാണ് ചെയ്യുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
Recommended Video
ബ്രഹ്‌മാസ്ത്രയാണ് ആലിയയുടെ പുറത്തിറങ്ങാനുള്ള ഹിന്ദി ചിത്രം. കാമുകന്‍ കൂടിയായ രണ്‍ബീര്‍ കപൂറാണ് ചിത്രത്തിലെ നായകന്‍. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ഗംഗുബായ് കത്തിയാവാഡിയാണ് ആലിയയുടെ മറ്റൊരു പുതിയ സിനിമ. പിന്നാലെയും നിരവധി സിനിമകള്‍ അണിയറയിലുണ്ട്.


Click it and Unblock the Notifications