ഹൃത്വിക്കിനെ കളഞ്ഞിട്ട് ഇവനെയാണോ പ്രേമിക്കാന്‍ കിട്ടിയത്? സൂസെയ്‌നെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയ
ബോളിവുഡ് താരങ്ങളുടെ സ്വകാര്യ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. വിവാഹങ്ങള്‍ പോലെ തന്നെ വിവാഹ മോചനങ്ങളും ചര്‍ച്ചയായി മാറാറുണ്ട്. താരങ്ങളുടെ പ്രണയത്തേയും സൗഹൃദങ്ങളേയുമെല്ലാം സോഷ്യല്‍ മീഡിയ പല പേരുകളും നിര്‍വചനങ്ങളും നല്‍കി ചൂടേറിയ ചര്‍ച്ചാ വിഷയമാക്കി മാറ്റാറുമുണ്ട്. ബോളിവുഡിനെ ഞെട്ടിച്ച വിവാഹ മോചനങ്ങളില്‍ ഒന്നായിരുന്നു ഹൃത്വിക് റോഷന്റേയും സൂസെയ്ന്‍ ഖാന്റേയും. ഇരുവരും ബാല്യകാല സുഹൃത്തുക്കളായിരുന്നു. പ്രണയവും വിവാഹവും ദാമ്പത്യ ജീവിതവുമെല്ലാം ആരാധകര്‍ ആഘോഷിച്ചതും മാതൃകയാക്കാന്‍ ആഗ്രഹിച്ചതുമായിരുന്നു. എന്നാല്‍ 2014 ല്‍ സുസെയ്‌നും ഹൃത്വിക്കും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
ആരാധകരെ ആകെ അമ്പരപ്പിക്കുന്നതായിരുന്നു ഇരുവരുടേയും വിവാഹ മോചനം. എന്തുകൊണ്ടാണ് സൂസെയ്‌നും ഹൃത്വിക്കും പിരിഞ്ഞത് എന്നതിന് സോഷ്യല്‍ മീഡിയ പല കാരണങ്ങളും നിരത്തിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടേത് തീര്‍ത്തും വ്യക്തിപരമായ തീരുമാനമാണെന്നും ഇനിയും നല്ല സുഹൃത്തുക്കളായി തുടരുമെന്നുമായിരുന്നു ഇരുവരുടേയും പ്രതികരണം. ആ വാക്ക് അതുപോലെ തന്നെ പാലിച്ച ഹൃത്വിക്കും സൂസെയ്‌നും തങ്ങളുടെ മക്കളുടെ ഉത്തരവാദിത്തം പങ്കിടുകയാണ് ഇപ്പോള്‍.

ഇപ്പോഴിതാ സൂസെയ്‌ന്റെ പ്രണയവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നടന്‍ അര്‍സ്ലന്‍ ഗോണിയുമായി സൂസെയ്ന്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസം അര്‍സ്ലന്റെ ജന്മദിനത്തിന് സൂസെയ്ന്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസ നേര്‍ന്നിരുന്നു. ഇതോടെ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയ ശരിവെക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് പരിപാടികളിലും പാര്‍ട്ടികളിലും പങ്കെടുക്കാനെത്തുന്നതും നേരത്തെ തന്നെ പാപ്പരാസികളുടെ കണ്ണില്‍ പെട്ടിരുന്നു. പിന്നാലെയായിരുന്നു ജന്മദിനത്തിനുള്ള ആശംസ.
''സന്തോഷം നിറഞ്ഞ ജന്മദിനം നേരുന്നു. നീ അര്‍ഹിക്കുന്നത് പോലെ ഏറ്റവും മികച്ചത് തന്നെ ലോകം നല്‍കട്ടെ. ഏറ്റവും പ്രകാശപൂരിതമായ ചിരിയും ചുറ്റിനും സ്‌നേഹവും നേരുന്നു. ഞാന്‍ കണ്ടുമുട്ടിയതില്‍ ഏറ്റവും മനോഹരമായ എനര്‍ജിയാണ് നീ. എന്നും നിറഞ്ഞു ചിരിക്കാനാകട്ടെ'' എന്നായിരുന്നു സൂസെയ്ന്‍ അര്‍സ്ലന്റെ ജന്മദിനത്തിന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതിന് താരം കമന്റ് ചെയ്തത് ലവ് യു എന്നായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രവും സൂസെയ്ന്‍ പങ്കുവച്ചിരുന്നു. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. എന്നാല്‍ നിരവധി പേരാണ് സൂസെയ്‌നെതിരെ അധിക്ഷേപങ്ങളുമായി എത്തിയിരിക്കുന്നത്.
അര്‍സ്ലനെ പ്രണയിച്ചതിന് സോഷ്യല്‍ മീഡിയ സൂസെയ്‌നെതിരെ ട്രോളുകളുമായി ആക്രമണം തന്നെയാണ് നടത്തുന്നത്. ഈ നിര്‍ഗുണന് വേണ്ടിയാണോ ഹൃത്വിക്കിനെ ഉപേക്ഷിച്ചത് എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയുടെ ചോദ്യം. ഹൃത്വിക്ക് എവിടെ, ഇവന്‍ എവിടെ കിടക്കുന്നു, ഹൃത്വിക്കിനെ വേണ്ടെന്ന് വച്ച് തിരഞ്ഞെടുത്ത് ഇയാളെയാണോ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍. താരങ്ങളുടെ സ്വാകാര്യതയിലേക്കുള്ള കടന്നു കയറ്റങ്ങളാണ് മിക്ക കമന്റുകളും. ഇതിനോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











