അവന്‍ എന്നെ ഉപയോഗിക്കുകയായിരുന്നുവെന്ന് രാഖി; എന്റെ ഭര്‍ത്താവും ഫ്രോഡായിരുന്നുവെന്ന് സോഫിയ!
കഴിഞ്ഞ ദിവസമായിരുന്നു ആരാധകരെ ഞെട്ടിച്ചു കൊണ്ട് നടി രാഖി സാവന്ത് താനും ഭര്‍ത്താവ് റിതേഷ് സിംഗും പിരിഞ്ഞതായി അറിയിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ബിഗ് ബോസ് സീസണ്‍ 15 മത്സരാര്‍ത്ഥികളായി എത്തിയവരായിരുന്നു രാഖിയും റിതേഷും. സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ച വിവരം രാഖി ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ രാഖിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ രാഖിയുടെ അടുത്ത സുഹൃത്തും ബിഗ് ബോസ് താരവുമായ സോഫിയ ഹയാത്ത്.
റിതേഷുമായുള്ള വിവാഹ ബന്ധം നിലനിര്‍ത്താന്‍ താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ പിരിയാന്‍ ആണ് റിതേഷിന്റെ തീരുമാനമെന്നുമായിരുന്നു രാഖി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്. വാലന്റൈന്‍സ് ദിനത്തിലായിരുന്നു രാഖി ഈ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. സംഭവം വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. റിതേഷ് രാഖിയുടെ യഥാര്‍ത്ഥ ഭര്‍ത്താവല്ലെന്നും നാടകമായിരുന്നു എല്ലാമെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഇതിനിടെയാണ് രാഖിയ്ക്ക് പിന്തുണയുമായി സോഫിയ എത്തിയിരിക്കുന്നത്. വിശദമായി വായിക്കാം.

ഇടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സോഫിയ മനസ് തുറന്നിരിക്കുന്നത്. തന്റെ ഭര്‍ത്താവായിരുന്ന വ്‌ളാഡ് സ്റ്റാന്‍സെസുവും റിതേഷിനെ പോലൊരു തട്ടിപ്പുകാരനായിരുന്നുവെന്നും വിവാഹ ശേഷം വിലപിടിപ്പുള്ള പലതും തന്റെ പക്കല്‍ നിന്നും മോഷ്ടിച്ചിരുന്നുവെന്നും ഓര്‍ക്കുന്നുണ്ട് സോഫിയ. '' എന്റെ കൂട്ടുകാരിയായ രാഖി ഒരു നല്ല വ്യക്തിയാണ്. അവന്‍ അവളെ ഉപയോഗിക്കുകയായിരുന്നു. രാഖി അവനെ മറക്കണമെന്നാണ് ഞാന്‍ പറയുന്നത്. നുണ പറയുന്ന പുരുഷന്മാര്‍ എന്നും നുണ പറയും. അവളുടെ ഭര്‍ത്താവിന് സഹായം വേണം. രാഖിയ്ക്ക് മുക്തി വേണം. ഒരു നുണയിലായിരുന്നു അവളും ജീവിച്ചിരുന്നത്. അവരുടെ വിവാഹം ഒരു നുണയായിരുന്നുവെന്ന് ആളുകള്‍ കരുതിയതില്‍ തെറ്റ് പറയാനാകില്ല, അങ്ങനെ തന്നെയായിരുന്നു'' എന്നാണ് സോഫിയ പറയുന്നത്.

''അവന്‍ നുണ പറയുകയായിരുന്നു. രാഖിയ്ക്ക് യഥാര്‍ത്ഥ പ്രണയം എന്താണെന്ന് ഇനി മനസിലാകില്ലായിരിക്കും. അവള്‍ക്ക് ആണ് രക്ഷ വേണ്ടത്. ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ ഞാനവള്‍ക്ക് എല്ലാ ആശംസകളും നേരുകയാണ്. തെറ്റും ശരിയും നുണയും സത്യവുമെല്ലാം തിരിച്ചറിയാന്‍ അവള്‍ക്ക് സാധിക്കട്ടെ'' എന്നും സോഫിയ പറഞ്ഞു. ''അന്തിമ വിജയം സത്യത്തിന്റേതായിരിക്കും. നുണ പിടിക്കപ്പെടും. സത്യം കാണാന്‍ സാധിക്കുക എന്നത് വലിയ കാര്യമാണ്. സത്യം തിരിച്ചറിയുന്നതോടെ ദൈവത്തെ കാണാന്‍ തുടങ്ങും. ജീസസിനെക്കുറിച്ചും ദൈവത്തെക്കുറിച്ചുള്ള രാഖിയുടെ പോസ്റ്റ് ഞാന്‍ കണ്ടിരുന്നു. അവള്‍ക്ക് എല്ലാ ആശംസകളും നേരുകയാണ് ഞാന്‍. രാഖി സ്വയം സ്‌നേഹിക്കണം. എപ്പോഴും മറ്റുള്ളവരെക്കുറിച്ചാണ് അവള്‍ ചിന്തിക്കുക. ബിഗ് ബോസ് വീട്ടിലാണെങ്കിലും സൗഹൃദങ്ങളിലും പ്രണയത്തിലും അവശ്യത്തിലധികം നല്‍കുന്നവളാണ് രാഖി'' എന്നും സോഫിയ കൂട്ടിച്ചേര്‍ത്തു.

പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു വിവാഹ മോചനത്തെക്കുറിച്ച്് രാഖി മാധ്യമങ്ങളോട് സംസാരിച്ചത്. റിതേഷ് തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് രാഖി പറയുന്നത്. താന്‍ അവനെ ഉപയോഗിക്കുകയായിരുന്നുവെന്ന് റിതേഷിന്് ഒരിക്കലും പറയാനാകില്ലെന്നും രാഖി പറഞ്ഞു. അതേസമയം റിതേഷിനെ നിയമ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും രാഖി പറഞ്ഞു. റിതേഷില്‍ നിന്നും തനിക്ക് ഒരു കുഞ്ഞ് വേണമെന്ന് അതിയായി ആ?ഗ്രഹിച്ചിരുന്നുവെന്നാണ് ഇടൈംസിന് നല്‍കിയ അഭിമുഖത്തില്‍ രാഖി സാവന്ത് വെളിപ്പെടുത്തിയത്. എന്നാല്‍ റിതേഷ് തന്നെ സ്പര്‍ശിക്കാനോ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെച്ച് ചുംബിക്കാനോ ഒരിക്കലും തയ്യാറായിട്ടില്ലെന്നും രാഖി പറയുന്നു. താന്‍ വിളിക്കുമ്പോള്‍ റിതേഷ് കോളുകള്‍ എടുക്കാന്‍ തയ്യാറാകുന്നില്ലെന്നും രാഖി പറയുന്നു.
Recommended Video

ന2019 ലായിരുന്നു രാഖിയുടേയും റിതേഷിന്റേയും വിവാഹം. എന്നാല്‍ റിതേഷിന്റെ മുഖം ലോകം കാണുന്നത് ബിഗോ ബോസിലൂടെയായിരുന്നു. ഇതിനാല്‍ റിതേഷ് രാഖിയുടെ യഥാര്‍ത്ഥ ഭര്‍ത്താവല്ലെന്നും എല്ലാം നാടകമാണെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആരോപണം. ഇതിനിടെ റിതേഷ് താനുമായുള്ള വിവാഹ ബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ലെന്ന് ആരോപിച്ച് ആദ്യ ഭാര്യയും രംഗത്ത് എത്തിയിരുന്നു.


Click it and Unblock the Notifications











