വിരാട് കോലിയ്ക്ക് വേണ്ടി രോഹിത് ശര്‍മയെ ഉപേക്ഷിച്ചു; ഗ്ലാമര്‍ നായികയില്‍ നിന്നും സന്യാസിനിയായ സോഫിയ ഹയാത്ത്

ഇന്ത്യന്‍ താരങ്ങള്‍ ഹോളിവുഡിലും സാന്നിധ്യം അറിയിക്കുന്ന കാലമാണിത്. സമീപകാലത്തായി ഹോളിവുഡില്‍ മികവ് തെളിയിച്ച താരങ്ങളുടെ പട്ടികയില്‍ നിരവധി പേരുണ്ട്. എന്നാല്‍ ഹോളിവുഡില്‍ നിന്നും യൂറോപ്പില്‍ നിന്നുമെല്ലാം മോഡലുകളേയും താരങ്ങളേയും കൊണ്ടു വരുന്നത് ഇന്ത്യന്‍ സിനിമയില്‍ പതിവാണ്. പ്രത്യേകിച്ചും ബോളിവുഡില്‍. ഐറ്റം നമ്പറുകളില്‍ ഡാന്‍സ് ചെയ്യാനും ഗ്ലാമറസ് വേഷങ്ങള്‍ അവതരിപ്പിക്കാനും വിദേശത്തു നിന്നും കൊണ്ടു വന്ന താരങ്ങള്‍ നിരവധിയാണ്.

ഇന്ത്യന്‍ വേരുകളുള്ള താരങ്ങളെയാണ് കൂടുതലും ഇങ്ങനെ ബോളിവുഡില്‍ അവതരിപ്പിക്കാറുള്ളത്. അതില്‍ ചിലരൊക്കെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തുകയും ചെയ്യും. യാന ഗുപ്ത മുതല്‍ നേഗര്‍ ഖാന്‍ വരെയുള്ള നീണ്ടൊരു പട്ടിക തന്നെയുണ്ട് അങ്ങനെ ഐറ്റം നമ്പര്‍ ചെയ്യാനായി വന്ന യൂറോപ്യന്‍ മോഡലുകളുടെ ലിസ്റ്റില്‍. അക്കൂട്ടത്തില്‍ ഒരാളാണ് ബ്രിട്ടീഷ്-ഇന്ത്യന്‍ മോഡലായ സോഫിയ ഹയാത്ത്.

Sofia Hayat

മോഡലിംഗിലൂടെയാണ് സോഫിയ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഗ്ലാമറസ് വേഷങ്ങള്‍ ചെയ്താണ് ബോളിവുഡിലേക്ക് കടന്നു വരുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിലെ നിറ സാന്നിധ്യമായി മാറാന്‍ സോഫിയ്ക്ക് സാധിച്ചു. സോഫിയയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. സോഫിയയുടെ പ്രണയങ്ങളും വിവാദങ്ങളുമെല്ലാം അവരെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിര്‍ത്തി. ഒടുവില്‍ സന്യാസത്തിലേക്ക് കടന്നും സോഫിയ വാര്‍ത്തയായി മാറി. സോഫിയ ഹയാത്തിന്റെ ജീവിതത്തെക്കുറിച്ച് വായിക്കാം തുടര്‍ന്ന്.

ഇന്ത്യയിലും പാക്കിസ്ഥാനിലും വേരുകളുള്ള സോഫിയയുടെ ജനനം ബ്രിട്ടനിലായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ സോഫിയ വിവാഹിതയായി. കൗമാരപ്രായത്തില്‍ സമ്മര്‍ദ്ധത്തിന് വഴങ്ങിയാണ് താന്‍ വിവാഹം കഴിച്ചതെന്ന് പിന്നീട് സോഫിയ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ വച്ചായിരുന്നു വിവാഹം. മരണത്തിന്റെ വക്കില്‍ നിന്നും രക്ഷപ്പെട്ടാണ് സോഫിയ ഇന്ത്യയിലേക്ക് എത്തുന്നത്. ദുരഭിമാന കൊലയില്‍ നിന്നും കഷ്ടിച്ചാണ് താന്‍ അന്ന് രക്ഷപ്പെട്ടതെന്നാണ് സോഫിയ പറഞ്ഞത്. ഇന്ത്യയിലെത്തുന്നതോടെയാണ് സോഫിയയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

2008 ലാണ് സോഫിയ അരങ്ങേറുന്നത്. കാഷ് ആന്റ് കറി ആയിരുന്നു ആദ്യ സിനിമ. തുടര്‍ന്ന് അക്‌സര്‍ 2, സിക്‌സ് എക്‌സ് തുടങ്ങി നിരവധി സിനിമകളില്‍ സോഫിയ അഭിനയിച്ചു. ഇതിനിടെ 2013 ല്‍ എഫ്എച്ച്എമ്മിന്റെ ലോകത്തിലെ ഏറ്റവും സെക്‌സിയായ സ്ത്രീകളുടെ പട്ടികയിലും സോഫിയ ഇടം കണ്ടെത്തി. ഇന്ത്യയില്‍ നിന്നും ഈ പട്ടികയില്‍ ഇടം നേടിയ വളരെ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു സോഫിയ ഹയാത്ത്. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ ഷോകളിലും സജീവ സാന്നിധ്യമായിരുന്നു സോഫിയ. ബിഗ് ബോസിന്റെ ഏഴാം സീസണില്‍ മത്സരാര്‍ത്ഥിയായും സോഫിയ എത്തിയിട്ടുണ്ട്.

2012ലാണ് സോഫിയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടുന്നത്. അന്ന് യുവതാരമായിരുന്ന, ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായ രോഹിത് ശര്‍മയും സോഫിയയും പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല, അക്കാലത്തെ മറ്റൊരു താരോദമായ വിരാട് കോലിയുടെ പേരിനൊപ്പവും സോഫിയയുടെ പേര് ഗോസിപ്പ് കോളങ്ങള്‍ ചേര്‍ത്തുവച്ചിരുന്നു. എന്തായാലും ആ ഗോസിപ്പുകള്‍ക്ക് അധികനാള്‍ ആയുസുണ്ടായിരുന്നില്ല.

സോഫിയയുമായുള്ള പ്രണയത്തെക്കുറിച്ച് ഒരിക്കല്‍ പോലും രോഹിത് ശര്‍മ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഒരിക്കല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലൂടെ രോഹിത്തും താനും പ്രണയത്തിലായിരുന്നുവെന്ന് സോഫിയ തുറന്ന് പറയുന്നുണ്ട്. ''കിംവദന്തികള്‍ക്ക് വിരാമിടാം. ഞാന്‍ രോഹിത് ശര്‍മയെ ഡേറ്റ് ചെയ്തിരുന്നു. ഇപ്പോഴത് അവസാനിച്ചു. ഞാന്‍ ഇനി ഒരിക്കലും അവനെ ഡേറ്റ് ചെയ്യില്ല. ഞാനിപ്പോള്‍ ഒരു ജെന്റില്‍മാനെയാണ് നോക്കുന്നത്'' എന്നാണ് സോഫിയ രോഹിത്തിനെക്കുറിച്ച് പറഞ്ഞത്.

എന്താണ് താന്‍ രോഹിത്തുമായുള്ള ബന്ധം അവസാനിപ്പിക്കാനുണ്ടായ കാരണം എന്ന് പക്ഷെ സോഫിയ വ്യക്തമാക്കിയിരുന്നില്ല. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ തന്നെ ഈ ചോദ്യങ്ങള്‍ക്കും സോഫിയ മറുപടി നല്‍കി. ''രോഹിത്തിനെ ഞാന്‍ ഉപേക്ഷിക്കാന്‍ കാരണം പിച്ചിന് അകത്തും പുറത്തും നല്ല പ്ലെയര്‍ വിരാട് ആയതിനാലാണ്'' എന്നായിരുന്നു സോഫിയയുടെ പ്രതികരണം. രാജ്യം മുഴുവന്‍ ചര്‍ച്ചയായി മാറുന്നതായിരുന്നു സോഫിയയുടെ പ്രതികരണങ്ങള്‍.

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം 2016ല്‍ എല്ലാവരേയും ഞെട്ടിച്ചൊരു തീരുമാനവുമായെത്തി സോഫിയ. താന്‍ ഗ്ലാമര്‍ ലോകത്തോട് വിട പറയുകയാണ്. ലൗകിക ജീവിതം വെടിഞ്ഞ് സന്യാസത്തിലേക്ക് പ്രവേശിച്ചതായാണ് സോഫിയ അറിയിച്ചത്. സന്യാസി ആയതോടെ മദര്‍ സോഫിയ എന്ന പേരും താരം സ്വീകരിച്ചു. ഗ്ലാമര്‍ റാണിയില്‍ നിന്നും സന്യാസത്തിലേക്കുള്ള സോഫിയയുടെ പരിണാമം ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു.

എന്നാല്‍ സോഫിയയുടെ സന്യാസ ജീവിതത്തിനും അധികനാള്‍ ആയുസുണ്ടായിരുന്നില്ല. എവിടെ നിന്നും ഇറങ്ങിപ്പോയോ അങ്ങോട്ട് തന്നെ സോഫിയ തിരികെ വന്നു. അക്‌സര്‍ ടുവിലൂടെയാണ് സോഫിയ സിനിമാ ലോകത്തേക്ക് തിരികെ വരുന്നത്. ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയില്ല. എങ്കിലും സോഫിയയുടെ ജീവിതത്തില്‍ പുതിയ വഴിത്തിരിവുകളുണ്ടായി. റൊമാനിയക്കാരനായ ബിസിനസുകാരനെ വിവാഹം കഴിച്ചു കൊണ്ട് സോഫിയ ദാമ്പത്യ ജീവിതത്തിലേക്ക് ചുവടുവച്ചു.

പക്ഷെ ആ ജീവിതത്തിന് ഒരു വര്‍ഷം മാത്രമാണ് ആയുസുണ്ടായിരുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞതോടെ സോഫിയ വീണ്ടും സിനിമാ ലോകത്തേക്ക് തിരികെ വന്നു. തന്റെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സോഫിയ ഹയാത്ത് ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നത്. 2017 ലാണ് സോഫിയ വ്‌ളാഡ് സ്റ്റാനെസ്‌ക്യുവിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ലണ്ടനിലെ തന്റെ പുരയിടം തട്ടിയെടുക്കാനും തന്നെ പുറത്താക്കാനും ഭര്‍ത്താവ് ശ്രമിച്ചുവെന്ന് ആരോപിച്ച് സോഫിയ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

തന്റെ ജീവിത കഥ സോഫിയ ഹയാത്ത് ആത്മകഥയിലൂടെ പറയുന്നുണ്ട്. 2009ല്‍ പുറത്തിറങ്ങിയ സോഫിയയുടെ ആത്മകഥയുടെ പേര് ഡിസ്ഓണേര്‍ഡ്: ഹൗ ഐ എക്‌സേപ്പ്ഡ് ആന്‍ അറേഞ്ച് മാര്യേജ് ആന്റ് സര്‍വൈവ്ഡ് ആന്‍ ഹോണര്‍ കില്ലിംഗ് ടു ബിക്കം എ സ്റ്റാര്‍ എന്നാണ്. ഇന്ന് സോഷ്യല്‍ മീഡിയിയലെ താരമാണ് സോഫിയ ഹയാത്ത്. ഫിറ്റ്‌നസ് മോഡലായും സോഫിയ കയ്യടി നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സോഫിയയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറാറുണ്ട്.

Sofia Hayat

സോഫിയയുമായി പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്തകളോട് രോഹിത് ശര്‍മ ഇന്നും മൗനം പാലിക്കുകയാണ്. വിരാട് കോലിയും സോഫിയയുടെ അവകാശവാദങ്ങളെ അവഗണിക്കുന്നത് തുടരുകയാണ്. അതേസമയം വിരാട് കോലി പിന്നീട് നടി അനുഷ്‌ക ശര്‍മയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മയും. പലര്‍ക്കും മാതൃകയായ ദമ്പതിമാര്‍. ക്രിക്കറ്റ് മത്സരത്തിനിടെയുള്ള വിരാട് കോലിയുടേയും അനുഷ്‌കയുടെ പ്രണയ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇരുവരുടേയും സോഷ്യല്‍ മീഡിയ കണ്ടന്റുകളും വൈറലാകാറുണ്ട്. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്.

അതേസമയം രോഹിത് ശര്‍മ പിന്നീട് റിതിക സജ്‌ദേഹിനെ വിവാഹം കഴിച്ചു. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് 2015ല്‍ ഇരുവരും വിവാഹിതരാകുന്നത്. 2018 ലാണ് ദമ്പതിമാരുടെ ആദ്യത്തെ കുട്ടിയായ സമൈറ ജനിക്കുന്നത്. പോയ വര്‍ഷം നവംബറില്‍ രോഹിത്തിന്റേയും റിതികയുടേയും രണ്ടാമത്തെ കുഞ്ഞും ജനിച്ചു. കുട്ടിയ്ക്ക് അഹാന്‍ എന്നാണ് ദമ്പതിമാര്‍ പേരിട്ടിരിക്കുന്നത്. ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് രോഹിത് ശര്‍മ. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ട്വന്റി-20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും വിജയിക്കുകയും ചെയ്തു.

More from Filmibeat

Read more about: sofia hayat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X