സൊഹൈല്‍ ഖാന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധമോ പിരിയാന്‍ കാരണം? വെളിപ്പെടുത്തി മുന്‍ ഭാര്യ

ബോളിവുഡിലെ മുന്‍നിര താരമാണ് സൊഹൈല്‍ ഖാന്‍. സഹോദരന്‍ സല്‍മാന്‍ ഖാന്റെ പാതയിലൂടെയാണ് സൊഹൈലും സിനിമയിലെത്തുന്നത്. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം സൊഹൈല്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1998 ലായിരുന്നു സൊഹൈലും ഫാഷന്‍ ഡിസൈനറായ സീമ സജ്‌ദേഹും വിവാഹം കഴിക്കുന്നത്. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. ദീര്‍ഘകാലത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2022 ല്‍ ഇരുവരും പിരിയുകയായിരുന്നു.

വിവാഹ മോചനം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷംതങ്ങള്‍ പിരിയാനുണ്ടായ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് സീമ. മൂന്ന് മാസത്തെ പ്രണയത്തിന് ശേഷം താനും സൊഹൈലും ഒളിച്ചോടുകയായിരുന്നു എന്നാണ് സീമ പറയുന്നത്. വിവാഹം കഴിക്കുമ്പോള്‍ സീമയ്ക്ക് പ്രായം 22 മാത്രമായിരുന്നു. താന്‍ എപ്പോഴാണ് താനും സൊഹൈലും പിരിയാന്‍ തീരുമാനിച്ചതെന്നും സീമ പറയുന്നുണ്ട്.

Sohail Khan

''കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞങ്ങള്‍ പിരിഞ്ഞായിരുന്നു കഴിഞ്ഞിരുന്നത്. ഒരുമിച്ച് താമസിക്കുക പോലും ചെയ്തിരുന്നില്ല. പക്ഷെ ലോകം കരുതിയിരുന്നത് ഞങ്ങള്‍ ഒരുമിച്ചാണെന്നായിരുന്നു. ഞങ്ങള്‍ രണ്ടു പേര്‍ക്കും അത് ഓക്കെയായിരുന്നു. ഞാന്‍ അതിന് അദ്ദേഹത്തെ കുറ്റം പറയുന്നില്ല'' സീമ പറയുന്നു. തന്റെ മകന് വേണ്ടിയാണ് സൊഹൈലുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് സീമ പറയുന്നത്.

''ദാമ്പത്യ ജീവിതത്തിന് മുകളില്‍ ഞാന്‍ മകനെ തിരഞ്ഞെടുക്കുകയായിരുന്നു. ഞാന്‍ ഭയന്നിരുന്ന സാഹചര്യത്തിലേക്ക് അവന്‍ പോയി. ഒരു ദിവസം ഞാന്‍ മനസിലാക്കി, ഒന്നെങ്കില്‍ മകന്‍ അല്ലെങ്കില്‍ ദാമ്പത്യം രണ്ടിലൊന്നേ രക്ഷിക്കാനാകൂ എന്ന്. ഞാന്‍ മകനെ തിരഞ്ഞെടുത്തു. മറ്റ് പലരും കരുതുന്നത് പോലെയുള്ള കാരണങ്ങള്‍ കൊണ്ടല്ല, മറ്റൊരു സ്ത്രീ കാരണമോ അല്ല ഞാന്‍ ആ തിരഞ്ഞെടുപ്പ് നടത്തിയത്'' എന്നാണ് സീമ പറയുന്നത്. നേരത്തെ തന്റെ വിവാഹ മോചനത്തെക്കുറിച്ച് സൊഹൈല്‍ ഖാനും സംസാരിച്ചിരുന്നു.

''എല്ലാത്തിനും കാലാവധിയുണ്ട്. ആളുകളെക്കുറിച്ചുള്ള നെഗറ്റീവ് ചിന്തകളും മനസിലേക്ക് വരും. മരുന്ന് വാങ്ങിയാലും ചോക്ലേറ്റ് വാങ്ങിയാലും ഭക്ഷണം വാങ്ങിയാലും കലാവധിയുണ്ട്. അതുപോലെ ബന്ധങ്ങള്‍ക്കും കാലാവധിയുണ്ട്. ഒരു ബന്ധത്തില്‍ സന്തോഷം നഷ്ടമാകുന്നുവെന്ന് തോന്നിയാല്‍ പരസ്പര ധാരണയോടെ പിരിയുക. കമ്യൂണിക്കേഷന്‍ ആണ് ഏറ്റവും പ്രധാനം. ശരിയായ വാക്കുകള്‍ ഉപയോഗിക്കുക, സത്യസന്ധമായിരിക്കുക'' എന്നാണ് സൊഹൈല്‍ ഖാന്‍ പറഞ്ഞത്.

Sohail Khan

2022ലാണ് 24 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് സീമയും ഭര്‍ത്താവും നടനുമായ സൊഹൈല്‍ ഖാനും വിവാഹമോചനത്തിന് അപേക്ഷിച്ചത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. സൊഹൈലും സീമയും പിരിയാന്‍ കാരണം സൊഹൈലിന് മറ്റൊരു സ്ത്രീയുമായുള്ള അടുപ്പമാണെന്ന് നേരത്തെ റി്‌പ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്നും സീമ ഇത് നിഷേധിക്കുകയാണ് ചെയ്തത്. മക്കളുടെ ഭാവിയ്ക്ക് വേണ്ടിയാണ് താന്‍ വിവാഹ ബന്ധം ഔദ്യോഗികമായി തന്നെ അവസാനിപ്പിച്ചതെന്നാണ് സീമ പറയുന്നത്.

നേരത്തെ സൊഹൈലിന്റെ സഹോദരന്‍ അര്‍ബ്ബാസ് ഖാനും മലൈക അറോറയും തങ്ങളുടെ ദീര്‍ഘകാലത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ടിരുന്നു. ഈയ്യടുത്താണ് അര്‍ബ്ബാസ് വീണ്ടും വിവാഹിതനാകുന്നത്. അര്‍ബ്ബാസും മലൈകയും മകന്റെ ഉത്തരവാദിത്തം പങ്കിടുന്നുണ്ട്. സമാനമായ രീതിയില്‍ സൊഹൈലും സീമയും മക്കളുടെ കാര്യങ്ങളില്‍ തുല്യ പങ്കാളിത്തം ഉറപ്പു വരുന്നുത്തുന്നുണ്ട്.

More from Filmibeat

Read more about: sohail khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X