പേടിയാകുന്നു, എന്തിന് ഈ കടുംകൈ ചെയ്തു? സ്വയം നശിക്കുന്നു; ഭൂമിയുടെ രൂപമാറ്റത്തില്‍ ഞെട്ടി ആരാധകര്‍

ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യത്തിന്റെ ബലമില്ലാതെ, തന്റെ കഴിവിന്റെ കരുത്തില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് ഭൂമി പേഡ്‌നേക്കര്‍. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ഭൂമി ആരാധകരുടെ മനസില്‍ ഇടം നേടുന്നത്. തന്റെ നിലപാടുകളിലൂടേയും ഭൂമി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഈയ്യടുത്ത് താരം നടത്തിയ മേക്കോവറും ശ്രദ്ധ നേടിയിരുന്നു. 89 കിലോയില്‍ നിന്നും 57 കിലോയിലേക്കുള്ള ഭൂമിയുടെ മാറ്റം ആരാധകരുടെ പ്രശംസ നേടിയിരുന്നു.

ഇപ്പോഴിതാ ഭൂമിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മുംബൈയില്‍ നടന്നൊരു അവാര്‍ഡ് ഷോയില്‍ നിന്നുമുള്ള ഭൂമിയുടെ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. കറുത്ത നിറത്തിലുള്ള വസ്ത്രമാണ് വീഡിയോയില്‍ ഭൂമി ധരിച്ചിരിക്കുന്നത്. പാപ്പരാസികള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്ന ഭൂമിയാണ് വീഡിയോയിലുള്ളത്.

Bhumi Pednekar

വീഡിയോ വൈറലാകുന്നത് പക്ഷെ മറ്റൊരു കാരണത്താലാണ്. താരത്തിന്റെ ലുക്കാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. ഭൂമി തന്റെ ചുണ്ടില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്നാണ് ആരാധകരുടെ അനുമാനം. കരിയറിന്റെ തുടക്കകാലത്തുണ്ടായിരുന്ന ഭൂമിയുടെ രൂപവും ഇപ്പോഴത്തെ രൂപവും തമ്മില്‍ താരതമ്യം ചെയ്തു കൊണ്ടാണ് ആരാധകര്‍ പ്ലാസ്റ്റിക് സര്‍ജറി ആരോപിക്കുന്നത്.

നാടന്‍ ലുക്കുണ്ടായിരുന്ന നടിയുമാണ് ഭൂമി. പെണ്‍കുട്ടികള്‍ക്ക് ഭൂമിയുമായി റിലേറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നു. ആ ലുക്കും അഭിനയിക്കാനുള്ള കഴിവുമാണ് ഭൂമിയ്ക്ക് വേഷങ്ങള്‍ നേടിക്കൊടുത്തത്. എന്നാല്‍ ഇപ്പോള്‍ അവള്‍ ചുണ്ടിലടക്കം പ്ലാസ്റ്റിക് സര്‍ജറി ചെയ്തു. ആ മുഖമാകെ നശിപ്പിച്ചുകളഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അരക്ഷിതാവസ്ഥ മനുഷ്യരോട് ചെയ്യുന്നത് എന്നാണ് താരത്തിന്റെ നീക്കത്തെക്കുറിച്ച് മറ്റൊരാളുടെ പ്രതികരണം.

സുന്ദരിയും കഴിവുമുള്ള നടിയാണ് ഭൂമി, ഇത് തീര്‍ത്തും അനാവശ്യമായ ഒന്നായിരുന്നു. സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങിയതാണോ? എന്തിനാണ് ഇങ്ങനെ ചെയ്തത്? നല്ല സിനിമകളിലൂടേയും പ്രകടനങ്ങളിലൂടേയും പേരെടുത്ത താരം ഇനി ചര്‍ച്ചയാവുക സര്‍ജറിയുടെ പേരിലാകും. ഈ ഇന്‍ഡസ്ട്രിയോട് ദേഷ്യം തോന്നുന്നു. യഥാര്‍ത്ഥ സൗന്ദര്യത്തെ അംഗീകരിക്കാനാകില്ല, കണ്ടിട്ട് പേടിയാകുന്നു. പിടിച്ചു നില്‍ക്കാന്‍ വേണ്ടി ചെയ്യേണ്ടി വരുന്നതാണ്. പക്ഷെ സ്വന്തം കരുത്ത് തന്നെ അവള്‍ക്ക് നഷ്ടമായി, എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.

Bhumi Pednekar

2015 ല്‍ ദം ലഗാ കേ ഹൈഷാ എന്ന ചിത്രത്തിലൂടെയാണ് ഭൂമി അരങ്ങേറുന്നത്. ചിത്രത്തിനായി തന്റെ ഭാരം കൂട്ടിയിരുന്നു അന്ന് ഭൂമി. ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ തന്നെ ഭൂമി കയ്യടി നേടി. പിന്നീട് വന്ന സിനിമകളിലൂടെ ഈ തലമുറയിലെ മികച്ച നടിമാരില്‍ ഒരാളാണെന്ന് ഭൂമി തെളിയിച്ചു. ഒടുവില്‍ പുറത്തിറങ്ങിയ ബദായി ദോ, ഗോവിന്ദ നാം മേര തുടങ്ങിയ സിനിമകളിലും ഭൂമിയുടെ പ്രകടനം കയ്യടി നേടിയതായിരുന്നു.

കാസ്റ്റിംഗ് ഡയറക്ടറായിട്ടാണ് ഭൂമി കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെയാണ് താരം അഭിനേത്രിയാകുന്നത്. ആദ്യ സിനിമ മികച്ച വിജയം നേടിയതോടെ താരത്തെ തേടി നിരവധി സിനിമകളെത്തി. ശുഭ് മംഗള്‍ സാവ്ദാന്‍, ബാല, പതി പത്‌നി ഓര്‍ വോ, സാണ്ഡ് കി ആംഗ് തുടങ്ങിയ സിനിമകളിലൂടെ മിന്നും താരമായി മാറി ഭൂമി. മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ ക്രിട്ടിക്‌സ് പുരസ്‌കാരവും മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയറുമൊക്കെ നേടിയിട്ടുണ്ട് ഭൂമി. ദ ലേഡി കില്ലര്‍, മേരി പത്‌നി കാ റീമേക്ക്, ഭക്ശക് എന്നീ സിനിമകളാണ് ഭൂമിയുടേതായി അണിയറയിലുള്ളത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X