കല്യാണക്കത്ത് വരെ തയ്യാര്‍, സല്‍മാനെ എന്റെ വീട്ടില്‍ വച്ച് സംഗീത കയ്യോടെ പൊക്കി; എനിക്കും അത് തന്നെ സംഭവിച്ചു!
ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. പതിറ്റാണ്ടുകളായി ബോളിവുഡിന്റെ താരരാജാവായി വാഴുകയാണ് സല്‍മാന്‍ ഖാന്‍. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ സല്‍മാന്‍ ഖാന്റെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സല്‍മാന്റെ പ്രണയങ്ങള്‍ എന്നും ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്. ഇന്നും അവിവാഹിതനായി തുടരുന്ന സല്‍മാന്‍ ഖാന്‍ ഐശ്വര്യ റായ്, കത്രീന കൈഫ്, സോമി അലി, സംഗീത ബിജ്‌ലാനി എന്നിവരുമായി നേരത്തെ പ്രണയത്തിലായിരുന്നു.
സല്‍മാന്റെ മുന്‍ കാമുകിമാരില്‍ ഇപ്പോഴും സല്‍മാനെതിരെ ആരോപണങ്ങളും വെളിപ്പെടുത്തലുകളും നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് സോമി അലി. 1991 മുതല്‍ 1999 വരെ സല്‍മാനും സോമിയും പ്രണയത്തിലായിരുന്നു. സോമിയുമായി പ്രണയത്തിലാകുന്നതിന് മുമ്പ് സല്‍മാന്‍ ഖാന്‍ സംഗീത ബിജ്‌ലാനിയുമായി പ്രണയത്തിലായിരുന്നു. 1986 മുതല്‍ 1994 വരെയായിരുന്നു ഇരുവരും പ്രണയിച്ചിരുന്നത്. വിവാഹം വരെ എത്തിയ ബന്ധമായിരുന്നു ഇത്.

ഇപ്പോഴിതാ താനും സല്‍മാന്‍ ഖാനും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് സോമി അലി. ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് സോമി മനസ് തുറന്നത്. സല്‍മാന്‍ ഖാനും സംഗീതയും വിവാഹത്തിന് തയ്യാറായിരുന്നു. വിവാഹത്തിനുള്ള ക്ഷണക്കത്തുക്കള്‍ വരെ തയ്യാറായിരുന്നു. എന്നാല്‍ സല്‍മാന്‍ ഖാനെ തനിക്കൊപ്പം തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് സംഗീത കയ്യോടെ പിടികൂടുകയായിരുന്നുവെന്നാണ് സോമി വെളിപ്പെടുത്തുന്നത്.
''ക്ഷണക്കത്തുകള്‍ പ്രിന്റ് ചെയ്തിരുന്നു. പക്ഷെ സംഗീത സല്‍മാനെ എന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് കയ്യോടെ പിടികൂടി. സല്‍മാന്‍ സംഗീതയോട് ചെയ്തത് തന്നെ എന്നോടും ചെയ്തു. ഇതാണ് കര്‍മ എന്ന് പറയുന്നത്. കുറച്ച് വളര്‍ന്നപ്പോള്‍ എനിക്കത് മനസിലായി'' എന്നാണ് സോമി പറയുന്നത്. അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന സോമി സല്‍മാന്റെ കടുത്ത ആരാധികയായിരുന്നു. സല്‍മാനൊപ്പം അഭിനയിക്കാനും വിവാഹം കഴിക്കാനുമായിരുന്നു സോമി ബോളിവുഡിലേക്ക് വന്നത് പോലും.\
എന്നാല്‍ സല്‍മാന്‍ തന്നെ ശാരീകമായി ഉപദ്രവിക്കുമായിരുന്നുവെന്നും അത് തന്റെ സ്‌നേഹമാണെന്ന് അവകാശപ്പെടുകയും ചെയ്യുമായിരുന്നുവെന്നാണ് സോമി പറയുന്നത്. നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴായി സോമി അലി സല്‍മാന്‍ ഖാനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളെ തല്ലുന്നത് ഇഷ്ടപ്പെടുന്ന സാഡിസ്റ്റാണ് സല്‍മാന്‍ ഖാന്‍ എന്നാണ് മുമ്പ് സോമി പറഞ്ഞിട്ടുള്ളത്. തന്നെ മാത്രമല്ല ഒരുപാട് പേരെ സല്‍മാന്‍ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് സോമി പറയുന്നത്.

സല്‍മാന്‍ താനുമായി പ്രണയത്തിലായിരിക്കെ തന്നെ മറ്റൊരു നടിയുമായി അടുപ്പത്തിലായെന്നും അതേ തുടര്‍ന്നാണ് താന്‍ ആ പ്രണയ ബന്ധം അവസാനിപ്പിച്ചതെന്നുമാണ് ഒരിക്കല്‍ സോമി പറഞ്ഞിട്ടുള്ളത്. ഇതോടെ താരം സിനിമ തന്നെ ഉപേക്ഷിച്ച് വിദേശത്തേക്ക് തിരിച്ചു പോവുകയായിരുന്നു. യുഎസില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളും മറ്റുമായി സജീവമാണ് സോമി.
അതേസമയം കിസി കാ ഭായ് കിസി കാ ജാന്‍ ആണ് സല്‍മാന്‍ ഖാന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് സല്‍മാന്‍ ഖാന്റേതായി പുറത്തിറങ്ങാനുള്ള സിനിമ. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്തനായും റിപ്പോര്‍ട്ടുകളുണ്ട്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











