തലയിലൂടെ മദ്യം ഒഴിച്ച് സല്‍മാന്‍; ഇങ്ങനാണോ സ്ത്രീകളോട് പെരുമാറുന്നത്! പൊട്ടിത്തെറിച്ച് മനീഷ

സല്‍മാന്‍ ഖാനുമായുള്ള പ്രണയത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടാറുള്ള മുന്‍ നടിയാണ് സോമി അലി. ഈയ്യടുത്ത് സല്‍മാന്‍ ഖാനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സോമി രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സോമിയുടെ പ്രതികരണം. എന്നാല്‍ പിന്നീട് താരം ഈ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്ന് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സോമി വിശദീകരിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ വീണ്ടും സല്‍മാന്‍ ഖാനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സോമി അലി. സ്ത്രീകളോട് മോശമായി പെരുമാറുന്നത് സല്‍മാന്‍ ഖാന്റെ സ്ഥിരം സ്വഭാവമാണെന്നാണ് സോമി അലി പറയുന്നത്. സംഗീത ബിജിലാനിയുമായുള്ള പ്രണയം ബന്ധം തകര്‍ന്നതിനെക്കുറിച്ചും ഐശ്വര്യ റായ് സല്‍മാന്‍ ഖാനെതിരെ കേസ് നല്‍കിയതിനെക്കുറിച്ചും സോമി അലി സംസാരിക്കുന്നുണ്ട്.

Salman Khan

താന്‍ ഇന്ത്യയിലേക്ക് വന്നത് സല്‍മാന്‍ ഖാനെ കാണാനും വിവാഹം കഴിക്കാനുമാണെന്നാണ് സോമി പറയുന്നത്. താന്‍ തല്ലുന്നത് സ്‌നേഹം കൊണ്ടാണെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞിട്ടുണ്ട്. സല്‍മാന്റെ ആ വാക്കുകള്‍ വിശ്വസിക്കാന്‍ മാത്രം നിഷ്‌കളങ്കയായിരുന്നു താനെന്നാണ് സോമി പറയുന്നത്. സംഗീത ബിജിലാനി തന്നെയും സല്‍മാന്‍ ഖാനേയും കയ്യോടെ പിടിച്ചതോടെയാണ് അവരുടെ വിവാഹം മുടങ്ങിയതെന്നും സോമി പറയുന്നു.

പിന്നീട് സല്‍മാന്‍ ഖാന്‍ തന്നോടും അത് തന്നെ ചെയ്തുവെന്നും അത് കര്‍മയാണെന്നും സോമി പറയുന്നു. വിവാദമായ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സത്യമാണോ എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും സത്യമാണ് എന്നായിരുന്നു സോമി നല്‍കിയ മറുപടി. അതേസമയം മനീഷ കൊയിരാള തനിക്ക് വേണ്ടി സല്‍മാനെതിരെ സംസാരിച്ചതിനെക്കുറിച്ചും അഭിമുഖത്തില്‍ സോമി സംസാരിക്കുന്നുണ്ട്.

Salman Khan

''നീ മദ്യപിക്കുകയാണോ എന്ന് സല്‍മാന്‍ ഖാന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു തംപ്‌സ് അപ്പ് ആണെന്ന്. എന്നാലതില്‍ മദ്യം കലര്‍ത്തിയിരുന്നു. അദ്ദേഹം രുചിച്ച് നോക്കിയപ്പോള്‍ റം ആണെന്ന് മനസിലായി. ആ ഗ്ലാസിലുണ്ടായിരുന്ന മദ്യം എന്റെ തലവഴി ഒഴിച്ചു. എന്റെ വസ്ത്രവും മുടിയുമെല്ലാം നനഞ്ഞു. ബോട്ടില്‍ പൊട്ടിച്ചില്ല. ഇത് കണ്ട മനീഷ ദേഷ്യപ്പെട്ടു. ഇങ്ങനെയാണോ നീയൊരു പെണ്ണിനോട് പെരുമാറുന്നതെന്ന് ചോദിച്ചു. മനീഷ എഴുന്നേറ്റ് സോമി വരു എന്റെ കൂടെ താമസിക്കാം എന്ന് പറഞ്ഞു. പക്ഷെ ഞാന്‍ അവര്‍ പറയുന്നത് കേട്ടില്ല. ആ സൗഹൃദം അങ്ങനെ തകര്‍ന്നു'' സോമി പറയുന്നു.

സല്‍മാന്‍റേയും സോമിയുടേയും പ്രണയം ബോളിവുഡിലെ എക്കാലത്തേയും വലിയ ചർച്ചകളിലൊന്നാണ്. യുഎസിലാണ് സോമി ജനിച്ചതും വളർന്നതും. സല്ലുവിന്റെ കടുത്ത ആരാധികയായിരുന്ന സോമി താരത്തെ കാണാനും വിവാഹം കഴിക്കാനുമാണ് ഇന്ത്യയിലെത്തുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും പ്രണയത്തിലാവുകയും ചെയ്തു. എന്നാല്‍ ഈ പ്രണയം പിന്നീട് തകർന്നു. സല്‍മാന്‍ പിന്നീട് ഐശ്വര്യയുമായി പ്രണയത്തിലാവുകയായിരുന്നു. ഇതോടെ സോമി ഇന്ത്യ ഉപേക്ഷിച്ച് തന്റെ അച്ഛനും അമ്മയ്ക്കും അരികിലേക്ക് മടങ്ങി.

സല്ലുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് സമീപകാലത്തായി സോമി ഉയർത്തിയിരിക്കുന്നത്. സല്‍മാന്‍ തന്നെ ദേഹോപ്രദവം ചെയ്തുവെന്നും പല കാമുകിമാരേയും സല്‍മാന്‍ തല്ലിയിട്ടുണ്ടെന്നും സോമി തുറന്ന് പറഞ്ഞിരുന്നു. അതേസമയം സോമിയുടെ ആരോപണങ്ങളോട് സല്‍മാന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ടെെഗർ ത്രീയാണ് സല്‍മാന്റെ പുതിയ സിനിമ. ചിത്രത്തിന്റെ ടീസർ ഇന്നാണ് പുറത്തിറങ്ങിയത്. കത്രീന കെെഫാണ് ചിത്രത്തിലെ നായിക. ഇമ്രാന്‍ ഹാഷ്മി വില്ലനായുമെത്തുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X