മുസ്ലീമിനെ കെട്ടുന്നതിനോട് വീട്ടുകാര്‍ക്ക് എതിര്‍പ്പ്; അടുക്കാതെ അമ്മയും സഹോദരങ്ങളും; ഗൗനിക്കാതെ സൊനാക്ഷി

ബോളിവുഡ് വീണ്ടുമൊരു താരവിവാഹത്തിന് തയ്യാറെടുക്കുകയാണ്. സൊനാക്ഷി സിന്‍ഹ വിവാഹിതയാകാന്‍ പോവുകയാണ്. ജൂണ്‍ 23 നാണ് സൊനാക്ഷിയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സൊനാക്ഷിയും കാമുകന്‍ സഹീര്‍ ഇക്ബാലും വിവാഹിതരാകുന്നത്. അതേസമയം വിവാഹത്തിന് സൊനാക്ഷിയുടെ വീട്ടില്‍ നിന്നും പൂര്‍ണ്ണ സമ്മതം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സൊനാക്ഷിയുടെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തണുത്ത പ്രതികരണമായിരുന്നു അച്ഛന്‍ ശത്രുഘ്‌നന്‍ സിന്‍ഹയും സഹോദരനും ലവ്വും നടത്തിയത്. തനിക്ക് ഒന്നും അറിയില്ലെന്നും ഇന്നത്തെ കാലത്തെ കുട്ടികള്‍ മാതാപിതാക്കളുടെ സമ്മതം ചോദിക്കാറില്ലെന്നും ശത്രുഘ്‌നന്‍ സിന്‍ഹയും പറഞ്ഞിരുന്നു. ഇതിനിടെ ഇപ്പോഴിതാ സൊനാക്ഷിയുടെ കുടുംബവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയാണ്.

Sonakshi Sinha

സൊനാക്ഷിയുടെ അമ്മ പൂനം സിന്‍ഹ വിവാഹത്തിന് എതിരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന് കാരണം അമ്മ സൊനാക്ഷിയെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നില്ല എന്നതാണ്. കുടുംബത്തിലെ മറ്റ് അംഗങ്ങളെയെല്ലാം പൂനം ഫോളോ ചെയ്യുന്നുണ്ട്. സൊനാക്ഷിയെ മത്രം ഫോളോ ചെയ്യാതിരിക്കുന്നത് ഇരുവര്‍ക്കുമടിയിലെ ഭിന്നതയുടെ തെളിവായിട്ടാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

സൊനാക്ഷിയും അമ്മയും തമ്മില്‍ വളരെ അടുപ്പമുള്ളവരാണ്. അതുകൊണ്ട് തന്നെ അമ്മയും മകളും പരസ്പരം ഫോളോ ചെയ്യാതിരിക്കുന്നത് അസാധാരണമാണ്. മാത്രമല്ല സൊനാക്ഷിയുടെ സഹോദരന്‍ ലവ്വും താരത്തെ ഫോളോ ചെയ്യുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. അമ്മയെ പോലെ തന്നെ സഹോദരനേയും സൊനാക്ഷി സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നില്ല. എന്നാല്‍ തന്റെ അച്ഛനേയും മറ്റൊരു സഹോദരനായ കുഷിനേയും സൊനാക്ഷി ഫോളോ ചെയ്യുന്നുണ്ട്.

ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സിന്‍ഹ കുടുംബത്തില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അമ്മയും സഹോദരനും സൊനാക്ഷിയുടെ വിവാഹത്തിന് എതിരാണെന്നതാകാം ഇതിന് പിന്നിലെ കാരണമെന്നാണ് സോഷ്യല്‍ മീഡിയയുടെ അനുമാനം. നേരത്തെ സൊനാക്ഷിയുടെ വിവാഹത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹയും തൃപ്തനല്ലെന്ന സൂചന സൊനാക്ഷിയുടെ അങ്കില്‍ പഹ്ലജി നിഹലാനി പങ്കുവച്ചിരുന്നു.

''അദ്ദേഹത്തിന് ഏറെ കാലം നീരസം കാണിക്കാനാകില്ല. പ്രത്യേകിച്ച് സൊനാക്ഷിയോട്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവളാണ് അവള്‍. കല്യാണത്തില്‍ പങ്കെടുക്കാതിരിക്കില്ല. ശത്രുജീ പറഞ്ഞത് പോലെ തന്നെ ഇന്നത്തെ കാലത്തെ കുട്ടികള്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങാറില്ല. തന്റെ ഇഷ്ടത്തിനുള്ള പയ്യനെ അവള്‍ വിവാഹം കഴിക്കുന്നതില്‍ അദ്ദേഹത്തിന് എന്തിന് നീരസം തോന്നണം? തന്റെ ഇഷ്ടത്തിനാണ് നാല്‍പ്പത് വര്‍ഷം മുമ്പ് അദ്ദേഹം വിവാഹം കഴിച്ചത്. മക്കളില്‍ നിന്നും അയാഥാര്‍ത്ഥമായ പ്രതീക്ഷകള്‍ പാടില്ല'' എന്നാണ് അദ്ദേഹം പറഞ്ഞത്.

Sonakshi Sinha

ഏഴ് വര്‍ഷക്കാലമായി സൊനാക്ഷിയും സഹീറും പ്രണയത്തിലായിരുന്നു. ഇരുവരും ലിവിംഗ് ടുഗദറിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒടുവില്‍ കുടുംബത്തിന്റെ എതിര്‍പ്പുകളെ മറികടന്ന് സൊനാക്ഷി വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. മനസില്ലാമനസോടെ അച്ഛന്‍ സമ്മതിച്ചുവെങ്കിലും അമ്മയും സഹോദരനും ഇപ്പോഴും എതിര്‍പ്പ് കാണിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. സഹീറിന്റെ മതമാണോ വിവാഹത്തോടുള്ള എതിര്‍പ്പിന് കാരണമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

വാര്‍ത്തകളോട് സൊനാക്ഷിയും കുടുംബവും ഇതുവരേയും പ്രതികരിച്ചിട്ടില്ല. തീര്‍ത്തും സ്വകാര്യമായ ചടങ്ങായിട്ടാണ് വിവാഹം നടക്കുക. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ക്ഷണമുള്ളൂ. അതേസമയം വിവാഹത്തിനെത്തുന്ന അതിഥികളോട് അതീവ ആഢംബരം വേണ്ടെന്നും കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിച്ചെത്താനാണ് അറിയിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read more about: sonakshi sinha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X