വിവാഹം കഴിഞ്ഞ് മാസങ്ങള്‍, രണ്ടും തല്ലിപ്പിരിഞ്ഞോ? ട്രോളുകളുടെ വായടപ്പിച്ച് സൊനാക്ഷി സിന്‍ഹ
അച്ഛന്റെ പാതയിലൂടെയാണ് സൊനാക്ഷി സിന്‍ഹ സിനിമയിലെത്തുന്നത്. ബോളിവുഡിലെ ഐക്കോണിക് നായകന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളാണ് സൊനാക്ഷി. സല്‍മാന്‍ ഖാന്‍ നായകനായ ദബാംഗ് ആയിരുന്നു ആദ്യ സിനിമ. ചിത്രം വലിയ വിജയം നേടിയതോടെ സൊനാക്ഷിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ബോളിവുഡിലെ മുന്‍നിര നായികയാണ് സൊനാക്ഷി.
സിനിമകളിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല തന്റെ വെട്ടിത്തുറന്ന സംസാരത്തിലൂടേയും സൊനാക്ഷി ആരാധകരെ നേടിയെടുത്തിട്ടുണ്ട്. തന്റെ കരിയറിലുടനീളം ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്ന താരം കൂടിയാണ് സൊനാക്ഷി. എന്നാല്‍ ട്രോളുകളെ സൊനാക്ഷി നേരിടുന്ന രീതി കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ ചില കമന്റുകള്‍ക്ക് സൊനാക്ഷി നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ ദിവസമാണ് രാജ്യം ഹോളി ആഘോഷിച്ചത്. താരങ്ങളും നിറങ്ങളുടെ ഉത്സവം കളറാക്കി. ഇതിനിടെ സൊനാക്ഷി ആരാധകര്‍ക്ക് ഹോളി ആശംസകള്‍ നേര്‍ന്നെത്തി. ഹോളി ആഘോഷിക്കുന്ന, നിറങ്ങളില്‍ കുളിച്ച് നില്‍ക്കുന്ന തന്റെ ചിത്രങ്ങളാണ് സൊനാക്ഷി പങ്കുവച്ചത്. നല്ല ഉദ്ദേശത്തോടെ സൊനാക്ഷി പങ്കുവച്ച പോസ്റ്റിന് ലഭിച്ചത് പക്ഷെ ട്രോളുകളും വിമര്‍ശനങ്ങളുമാണ്.
''ഹോളി ഹേ. നിറങ്ങള്‍ പെയ്യട്ടെ, സന്തോഷം ആഘോഷിക്കൂ. ഹാപ്പി ഹോളി സുഹൃത്തുക്കളേ. ജതധാരയുടെ സെറ്റില്‍ നിന്നും'' എന്നാണ് തന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സൊനാക്ഷി കുറിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ചത് മറ്റൊന്നാണ്. താരം പങ്കുവച്ച ചിത്രങ്ങളില്‍ സൊനാക്ഷിയുടെ ഭര്‍ത്താവും നടനുമായ സഹീര്‍ ഇക്ബാല്‍ ഉണ്ടായിരുന്നില്ല. നിരവധി പേരാണ് ഇതിന്റെ പേരില്‍ സൊനാക്ഷിയെ പരിഹസിച്ചെത്തിയത്.
മുസ്ലീമായ ഭര്‍ത്താവ് ഹോളി ആഘോഷിക്കാന്‍ കൂടിയില്ല, വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും രണ്ടും തല്ലിപ്പിരിഞ്ഞുവോ എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍. ഇതോടെ മറുപടിയുമായി സൊനാക്ഷി മുന്നോട്ട് വരികയായിരുന്നു. തന്റെ പോസ്റ്റിലൂടെ തന്നെയാണ് സൊനാക്ഷി ട്രോളുകള്‍ക്ക് മറുപടി നല്‍കിയത്.
''കമന്റിടുന്നവര്‍ ഒന്ന് റിലാക്‌സ് ചെയ്യൂ സഹീര്‍ മുംബൈയിലാണ്. ഞാന്‍ ഷൂട്ടിലാണ്. അതിനാലാണ് ഒരുമിച്ചില്ലാത്തത്. നിങ്ങളുടെ തലയില്‍ കുറച്ച് വെള്ളം കോരിയൊഴിക്ക്'' എന്നാണ് സൊനാക്ഷി നല്‍കിയ മറുപടി. ഇതോടെ ആരാധകരുടെ സംശയങ്ങളും അവാസനിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് സൊനാക്ഷിയും സഹീറും വിവാഹിതരാകുന്നത്. ഇരുവരും ഏറെനാളുകളായി പ്രണയത്തിലായിരുന്നു. സൊനാക്ഷിയുടേയും സഹീറിന്റേയും വിവാഹം വലിയ വാര്‍ത്തയായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകള്‍ കാരണം സൊനാക്ഷിയ്ക്കും സഹീറിനും തങ്ങളുടെ കമന്റ് ബോക്‌സ് ഓഫാക്കി വെക്കേണ്ടി വരിക പോലുമുണ്ടായി. അതേസമയം മതവും വിശ്വാസവും തങ്ങളുടെ പ്രണയത്തിനിടയില്‍ വന്നിട്ടില്ലെന്നാണ് സൊനാക്ഷി പറഞ്ഞത്.

''ഞങ്ങള്‍ മതം നോക്കുന്നില്ല. പരസ്പരം പ്രണയിക്കുന്ന രണ്ടു പേര്‍, വിവാഹം കഴിക്കാന്‍ തോന്നിയപ്പോള്‍ കഴിച്ചു. അദ്ദേഹം തന്റെ മതം എന്നിലും ഞാന്‍ എന്റെ മതം അദ്ദേഹത്തിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറില്ല. ഞങ്ങള്‍ മതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാറു പോലുമില്ല'' എന്നാണ് അതേക്കുറിച്ച് സൊനാക്ഷി പറഞ്ഞത്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് സൊനാക്ഷിയും സഹീറും വിവാഹിതരാകുന്നത്. ഡബിള്‍ എക്‌സ് എല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.
അതേസമയം തന്റെ തെലുങ്ക് എന്‍ട്രിയ്ക്ക് തയ്യാറെടുക്കുകായണ് സൊനാക്ഷി. ജതധാരയാണ് സൊനാക്ഷിയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം. ബിഗ് സ്‌ക്രീനില്‍ എന്നത് പോലെ തന്നെ ഒടിടിയിലും സാന്നിധ്യം അറിയിച്ച നടിയാണ് സൊനാക്ഷി സിന്‍ഹ. ആമസോണ്‍ പ്രൈമിന്റെ ദഹാഡ് എന്ന ഹിറ്റ് സീരീസിലൂടെയാണ് സൊനാക്ഷി ഒടിടിയിലെത്തിയത്.


Click it and Unblock the Notifications











