വണ്ണം കൂടുതലാണ്, എന്നേക്കാള്‍ മൂത്തതാണെന്ന് തോന്നും; സൊനാക്ഷിയ്ക്ക് ഒപ്പം അഭിനയിക്കില്ലെന്ന് രണ്‍ബീര്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുള്ള ഈ തലമുറയിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. തുടര്‍ പരാജയങ്ങള്‍ നല്‍കിയ ക്ഷീണത്തില്‍ നിന്നും ഈ വര്‍ഷം ആനിമലിലൂടെ ബോക്‌സ് ഓഫീസ് തിരികെ പിടിച്ചിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍. സോഷ്യല്‍ മീഡിയയില്‍ ഇല്ലെങ്കിലും നിരന്തരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയും ചെയ്യാറുണ്ട് രണ്‍ബീര്‍ കപൂര്‍.

ആരാധകര്‍ മാത്രമല്ല രണ്‍ബീര്‍ കപൂറിനുള്ളത്. ശക്തമായ വിമര്‍ശനങ്ങളും താരം നേരിടാറുണ്ട്. ഓണ്‍ സ്‌ക്രീനിലെ തന്റെ പ്രകടനം കൊണ്ട് കയ്യടി നേടുമ്പോള്‍ ഓഫ് സ്‌ക്രീനിലെ തന്റെ പ്രസ്താവനകളുടെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും രണ്‍ബീറിനെ തേടിയെത്താറുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി സോഷ്യല്‍ മീഡിയയുടെ ക്രൂശിക്കലിന് വിധേയനായി മാറുകയാണ് രണ്‍ബീര്‍ കപൂര്‍.

Sonakshi Sinha

നടി സൊനാക്ഷി സിന്‍ഹ നടത്തിയൊരു പ്രസ്താവനയ്ക്ക് പിന്നാലെയാണ് രണ്‍ബീര്‍ കപൂറിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തുന്നത്. തനിക്കൊപ്പം അഭിനയിക്കുന്നതില്‍ നിന്നും ഒരു നടന്‍ പിന്മാറിയെന്നാണ് സൊനാക്ഷി സിന്‍ഹ പറഞ്ഞത്. കാഴ്ചയില്‍ സൊനാക്ഷിയ്ക്ക് തന്നേക്കാള്‍ പ്രായം തോന്നുമെന്നതായിരുന്നു ആ നടന്‍ പറഞ്ഞ ന്യായീകരണം. അതേസമയം ആ നടന്റെ പേര് വെളിപ്പെടുത്താന്‍ സൊനാക്ഷി തയ്യാറായില്ല.

സൊനാക്ഷി പേര് വെളിപ്പെടുത്തിയില്ലെങ്കിലും ആ നടന്‍ രണ്‍ബീര്‍ കപൂര്‍ ആണെന്ന അനുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ''എന്നേക്കാള്‍ പ്രായമുണ്ടായിരുന്നിട്ടും, അവളെ കണ്ടാല്‍ തന്നേക്കാള്‍ പ്രായം തോന്നും എന്നു പറഞ്ഞ നടന്മാരെ വരെ എനിക്ക് നേരിടേണ്ടി വന്നിരുന്നു. അവരോടൊക്കെ ഞാന്‍ നന്ദി പറയുകയാണ്. നിങ്ങളെ പോലൊരാളുടെ കൂടെ ജോലി ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല'' എന്നായിരുന്നു സൊനാക്ഷി പറഞ്ഞത്.

''ഇവള്‍ കാണാന്‍ കുറച്ച് വലുതാണ്. എന്നേക്കാള്‍ അഞ്ചോ ആറോ വയസ് മൂത്തതാണെന്ന് തോന്നും'' എന്നായിരുന്നു ആ നടന്‍ തന്നെക്കുറിച്ച് പറഞ്ഞതെന്നാണ് സൊനാക്ഷി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായതോടെ പഴയൊരു വാർത്തയും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിട്ടുണ്ട്. 2012 ല്‍ സൊനാക്ഷി സിന്‍ഹയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ നിന്നും രണ്‍ബീര്‍ കപൂര്‍ പിന്മാറിയെന്ന റിപ്പോര്‍ട്ടാണ് പറയുന്നത്.

Sonakshi Sinha

''സൊനാക്ഷിയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ രണ്‍ബീറിന് താല്‍പര്യമില്ല. സൊനാക്ഷിയെ കണ്ടാല്‍ തന്നേക്കാള്‍ പ്രായം തോന്നുമെന്നും തങ്ങള്‍ നല്ല ജോഡിയായിരിക്കില്ലെന്നുമാണ് രണ്‍ബീര്‍ പറഞ്ഞത്. സൊനാക്ഷിയെ തന്നെ നായികയാക്കണം എന്നതില്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധം പിടിച്ചതോടെ രണ്‍ബീര്‍ ആ സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു'' എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. രണ്ടും ചേര്‍ത്തു വച്ചാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ രണ്‍ബീറിനെതിരെ തിരിഞ്ഞിരിക്കുന്നത്.

''അവര്‍ പറയുന്നത് രണ്‍ബീറിനെക്കുറിച്ച് തന്നെയാണ്. തന്നേക്കാള്‍ അഞ്ച്-ആറ് വയസ് മൂത്തതാണെന്നാണ് പറയുന്നത്. അത് രണ്‍ബീര്‍ തന്നെയാണ്, അവര്‍ ഷാഹിദിനും ഇമ്രാനും രണ്‍വീറിനുമൊപ്പം അഭിനയിച്ചതാണ്. അതിനാല്‍ അത് രണ്‍ബീര്‍ കപൂര്‍ തന്നെയാണ്. അര്‍ജുന്‍ കപൂറിനും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്കും ഒപ്പം അഭിനയിച്ചിട്ടുണ്ട്. അവരൊന്നുമല്ല, രണ്‍ബീര്‍ പണ്ടേ തടിയുള്ളവരെ കളിയാക്കാറുണ്ട്. ഗര്‍ഭിണിയായ സ്വന്തം ഭാര്യയെ പോലും പരസ്മയായി കളിയാക്കിയ ആളാണ്. അയാളില്‍ നിന്നും വേറെന്ത് പ്രതീക്ഷിക്കാന്‍'' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

More from Filmibeat

Read more about: sonakshi sinha ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X