എല്ലാം രഹസ്യമാക്കി സൊനാക്ഷിയുടെ കല്യാണം; അച്ഛനോടു പോലും താരം പറഞ്ഞിട്ടില്ല? ശത്രുഘ്‌നന്‍ പറയുന്നത്!

ബോളിവുഡിലെ മുന്‍നിര നടിയാണ് സൊനാക്ഷി സിന്‍ഹ. താരപുത്രിയുടെ വിവാഹ വാര്‍ത്തയാണ് എങ്ങും ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. താരം ഏറെ നാളുകളായി പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താരവും കാമുകന്‍ സഹീര്‍ ഇക്ബാലും വിവാഹം കഴിക്കുകായണെന്ന വാര്‍ത്ത പുറത്തിറങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും ജൂണ്‍ 23 ന് വിവാഹിതരാകും. തീര്‍ത്തും സ്വകാര്യമായ ചടങ്ങായിട്ടായിരിക്കും വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വാര്‍ത്തകളോട് സൊനാക്ഷി ഇതുവരേയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ സൊനാക്ഷിയുടെ അച്ഛനും മുതിര്‍ന്ന നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. വിവാഹ വാര്‍ത്ത സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല ശത്രുഘ്‌നന്‍ സിന്‍ഹ. സൂമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

Sonakshi SInha

താന്‍ ഡല്‍ഹിയിലാണെന്നും മകളുടെ വിവാഹത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നുമാണ് ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നത്. മാധ്യമങ്ങളില്‍ കാണുന്നത് മാത്രമേ തനിക്ക് അറിയുകയുള്ളൂവെന്നാണ് അദ്ദേഹം പറയുന്നത്. വിവാഹത്തെക്കുറിച്ച് മകള്‍ പറയുകയാണെങ്കില്‍ താനും ഭാര്യയും സന്തോഷത്തോടെ ഇരുവരേയും അനുഗ്രഹിക്കുമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നുണ്ട്.

''ഞാന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം ഇങ്ങോട്ട് വരികയായിരുന്നു. എന്റെ മകളുടെ പ്ലാനുകളെക്കുറിച്ച് ആരുമായും സംസാരിച്ചിട്ടില്ല. അവള്‍ കല്യാണം കഴിക്കുകയാണോ എന്നതാണ് ചോദ്യം. മറുപടി, ഇതുവരേയും അവള്‍ എന്നോട് ഒന്നും പറഞ്ഞിട്ടില്ല എന്നതാണ്. മാധ്യമങ്ങള്‍ക്ക് അറിയുന്നതേ എനിക്കും അറിയുകയുള്ളൂ. അവള്‍ പറയുമ്പോള്‍ ഞാനും എന്റെ ഭാര്യയും ദമ്പതിമാരെ അനുഗ്രഹിക്കും. എപ്പോഴും അവളുടെ സന്തോഷമാണ് ഞങ്ങള്‍ക്ക് വലുത്'' ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നു.

''ഞങ്ങളുടെ മകളുടെ തീരുമാനത്തെ ഞങ്ങള്‍ പൂര്‍ണമായും വിശ്വസിക്കുന്നു. അവള്‍ ഒരിക്കലും തെറ്റായ തീരുമാനമെടുക്കില്ല. ഒരു മുതിര്‍ന്ന വ്യക്തിയെന്ന നിലയില്‍ സ്വന്തമായ തീരുമാനങ്ങളെടുക്കാന്‍ അവള്‍ക്ക് എല്ലാ അവകാശങ്ങളുമുണ്ട്. അതേസമയം തന്നെ പറയട്ടെ, എന്റെ മകള്‍ കല്യാണം കഴിക്കുകയാണെങ്കില്‍ ഞാന്‍ സന്തോഷം കൊണ്ട് ബാരാത്തിന്റെ മുന്നില്‍ നിന്ന് ഡാന്‍സ് ചെയ്യും'' എന്നും സിന്‍ഹ പറയുന്നുണ്ട്.

Sonakshi SInha

''എന്നോട് ആളുകള്‍ ചോദിക്കുന്നത് എന്താണ് മകളുടെ കല്യാണത്തെക്കുറിച്ച് അറിയാത്തത് എന്ന്. എനിക്ക് ആകെ പറയാനുള്ളത്, ഇന്നത്തെ കുട്ടികള്‍ അച്ഛനമ്മമാരോട് സമ്മതം ചോദിക്കില്ല. അറിയിക്കുക മാത്രമാണ് ചെയ്യുക. ഞങ്ങള്‍ അങ്ങനൊരു അറിയിപ്പിനായി കാത്തിരിക്കുകയാണ്'' എന്നും അദ്ദേഹം പറയുന്നു. അതേസമയം റിപ്പോര്‍ട്ടുകള്‍ പറയുന്നത് കുറച്ച് നാളുകളായി സൊനാക്ഷിയും കാമുകനും ഒരുമിച്ചാണ് താമസിക്കുന്നത് എന്നാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം താരങ്ങള്‍ ജൂഹുവിലെ വീട്ടില്‍ വച്ചായിരിക്കും റിസപ്ഷന്‍ നടത്തുക. പിന്നാലെ വിവാഹവും നടത്തും.

അച്ഛന്റെ പാതയിലൂടെയാണ് സൊനാക്ഷി സിനിമയിലെത്തുന്നത്. ദബാംഗ് ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ. സല്‍മാന്‍ ഖാന്‍ നായകനായ ചിത്രം വലിയ വിജയമായി മാറി. പിന്നീട് ലൂട്ടേര, ആര്‍ രാജ്കുമാര്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ ദൊബാര, കലങ്ക് തുടങ്ങി നിരവധി സിനിമകളില്‍ സൊനാക്ഷി അഭിനയിച്ചു. ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ ആണ് സൊനാക്ഷിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കക്കുഡ, നികിത റോയ് ആന്റ് ദ ബുക്ക് ഓഫ് ഡാര്‍ക്‌നെസ് എന്നിവയാണ് സൊനാക്ഷിയുടെ റിലീസ് ചെയ്യാനുള്ള സിനിമകള്‍.

Read more about: sonakshi sinha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X