സഹീറിന്റെ ആ ശീലം ഇഷ്ടമല്ലെന്ന് സോനാക്ഷി; വിവാഹത്തിനു ശേഷമാണ് ഇത് മനസിലാക്കാൻ സാധിച്ചത്: താരം വെളിപ്പെടുത്തി

ബോളിവുഡിലെ ഏറ്റവും വലിയ വാർത്തയായിരുന്നു സോനാക്ഷി സിൻഹയുടെ വിവാഹം. ഒട്ടും പ്രതീക്ഷിതെ വളരെ ലളിതമായി നടന്ന ചടങ്ങുകളായിരുന്നു. വിവാഹത്തിനു ശേഷം സോനാക്ഷിയേയും ഭർത്താവ് സഹീർ ഇഖ്ബാലിനെ കുറിച്ചും നിരവധി വാർത്തകളായിരുന്നു വന്നത്. അതിനിടെ വിവാഹം കഴിഞ്ഞ് ഒരു മാസം ആയതിന്റെ ആഘോഷവും ദമ്പതികൾ നടത്തിയിരുന്നു. എന്നാൽ സഹീർ ഇഖ്ബാലിനെതിരെ പുതിയൊരു ആരോപണവുമായി എത്തിയിരിക്കുകയാണ് സോനാക്ഷി. വിവാഹം കഴിഞ്ഞതിനു ശേഷമാണ് സഹീറിന്റെ ഈ സ്വഭാവം സോനാക്ഷി തിരിച്ചറിഞ്ഞത്.

7 വർഷം പ്രണയിച്ചതിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ജൂൺ 23നായിരുന്നു ഇരുവരുടേയും വിവാഹം. ആഡംബരങ്ങളില്ലാതെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ലളിതമായ ആഘോഷമായിരുന്നു സോനാക്ഷിയുടേത്. അതിനാൽ തന്നെ എല്ലാവർക്കും വലിയ അതിശയമായിരുന്നു. കാരണം പൊതുവേ ബോളിവുഡിലെ സെലിബ്രിറ്റി വിവാഹങ്ങളെല്ലാം ആഢംബര ആഘോഷങ്ങളാണ്. ഇത്രയും നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ പ്രണയ സാഫല്യം നേടിയതിന്റെ സന്തോഷത്തിലാണ് ദമ്പതികൾ.

Sonakshi Sinha

ഇപ്പോൾ ​ഗലാട്ട ഇന്ത്യക്കു വേണ്ടി നൽകിയ ഇന്റർവ്യൂവിനിടെ സഹീർ ഇഖ്ബാലിനെ കുറിച്ച് നടി സംസാരിക്കുകയാണ്. അതായത് സഹീറിന്റെ ആ സ്വാഭാവം തനിക്കിഷ്ടമല്ലെന്നാണ് സോനാക്ഷി പറയുന്നത്. "സഹീർ ഇഖ്ബാൽ നന്നായി വിസിൽ അടിക്കും. പക്ഷേ സ്ഥിരമായി ഈ വിസിൽ ശബ്ദം നിങ്ങൾടെ ചുറ്റും കേട്ടുകൊണ്ടിരിക്കുമ്പോൾ ദേഷ്യം വരില്ലേ. എനിക്ക് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും ദേഷ്യം വരുന്നതുമായ കാര്യമാണ് ഇത്. "സോനാക്ഷി പറഞ്ഞു. രസകരമായ ആരോപണമാണ് സോനാക്ഷി ഉന്നയിച്ചത്.

എന്നാൽ സഹീർ പറയുന്നത് സോനാക്ഷി കൃത്യനിഷ്ഠ ഫോളോ ചെയ്യുന്നയാളാണ്. "അതായത് എവിടെയെങ്കിലും പോവാൻ ഉണ്ടെങ്കിൽ അതിന്റെ അരമണിക്കൂർ മുന്നേ സോനാക്ഷി റെഡിയായിട്ട് ഇരിക്കും. പലപ്പോഴും ഞാൻ വന്ന് നോക്കുമ്പോൾ അവൾ പോവാൻ ഒരുങ്ങി നിൽക്കുന്നുണ്ടാവും. പക്ഷേ ഇപ്പോൾ എനിക്കതെല്ലാം ഇഷ്ടമാണ്."

ഡെയ്റ്റ് ചെയ്യുന്ന സമയത്ത് സോനാക്ഷിയാണ് ആണ് ആദ്യം സഹീറിനെ ഇഷ്ടമാണെന്ന് പറഞ്ഞത്. മാത്രമല്ല സഹീറിന് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും സഹീറിനെ മാത്രമേ താൻ വിവാഹം ചെയ്യുകയുള്ളൂ എന്നും സോനാക്ഷി പറഞ്ഞു. ഏകദേശം ഏഴ് വർഷത്തോളം പ്രണയിച്ചു. പരസ്പരം മനസിലാക്കാനും കൂടുതലും പ്രണയിക്കാനും ആ കാലയളവിൽ സാധിച്ചുവെന്നാണ് രണ്ടാളും അഭിപ്രായപ്പെട്ടത്. അതിനു ശേഷമാണ് വിവാഹത്തിലേക്ക് എത്തിയത്.

Sonakshi Sinha

വിവാഹത്തിനു മുന്നേയാണ് സഞ്ചയ് ലീലാ ബൻസാലിയുടെ സംവിധാനത്തിൽ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ഹീരാമണ്ടി ദ ഡയമണ്ട് ബസാർ എന്ന വെബ് സീരീസ് റിലീസ് ചെയ്തത്. വലിയ സ്വീകാര്യതയായിരുന്നു ചിത്രത്തിനു ലഭിച്ചത്. സുപ്രധാന വേഷത്തിൽ സോനാക്ഷിയും ഹീരാമണ്ടിയിൽ അഭിനയിക്കുന്നുണ്ട്. ഹീരാമണ്ടിയുടെ വിജയത്തിനു തൊട്ടു പിന്നാലെയാണ് സോനാക്ഷിയുടെ വിവാഹവും നടന്നത്. ഈ വർഷം പുറത്തിറങ്ങിയ കുക്കുട എന്ന ചിത്രത്തിലും പിന്നെ ബഡേ മിയാൻ ചോട്ടേ മിയാൻ എന്ന ചിത്രത്തിൽ സ്പെഷ്യൽ അപിയറൻസിലും സോനാക്ഷി അഭിനയിച്ചിട്ടുണ്ട്.

2010ൽ ദബാം​ഗ് എന്ന ചിത്രത്തിലൂടെയാണ് സോനാക്ഷി അഭിനയ രം​ഗത്ത് എത്തുന്നത്. ശേഷം റൗഡി റാത്തോർ, ജോക്കർ, സൺ ഓഫ് സർദാർ തുടങ്ങി നിരവധി സിനിമകൾ ചെയ്തു. 'നിഖിത റോയ് ആന്റ് ദ ബുക്ക് ഓഫ് ഡാർക്ക്നെസ്' എന്ന സിനിമയാണ് സോനാക്ഷിയുടെ ഇനി വരാനിരിക്കുന്ന റിലീസ്.

More from Filmibeat

Read more about: sonakshi sinha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X