'ഇന്ത്യയില്‍ ബിക്കിനി ഇട്ട് നീന്താന്‍ പേടിയാണ്, എന്തും സംഭവിക്കാം'; ആശങ്കയെക്കുറിച്ച് സൊനാക്ഷി
ബോളിവുഡിലെ മുന്‍നിര നായികയാണ് സൊനാക്ഷി സിന്‍ഹ. അച്ഛന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ പാതയിലൂടെയാണ് സൊനാക്ഷിയും സിനിമയിലെത്തുന്നത്. ഈയ്യടുത്തായിരുന്നു സൊനാക്ഷിയുടെ വിവാഹം നടന്നത്. നടന്‍ സഹീര്‍ ഇക്ബാലിനെയാണ് സൊനാക്ഷി വിവാഹം കഴിച്ചത്. ഇതിനിടെ ഇപ്പോഴിതാ സൊനാക്ഷിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
തന്റെ ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതാ ബോധത്തെക്കുറിച്ചാണ് സൊനാക്ഷി സംസാരിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കുകയും മറ്റൊരാളായി മാറുകയും ചെയ്യുമ്പോഴും ജീവിതത്തില്‍ തനിക്ക് ആ ആത്മവിശ്വാസമില്ലെന്നാണ് സൊനാക്ഷി പറയുന്നത്. തന്റെ ബോഡി ഇമേജിനെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം താന്‍ ഇന്ത്യയില്‍ സ്വിമ്മിങ് സ്യൂട്ട് ധരിക്കാറില്ലെന്നാണ് സൊനാക്ഷി പറയുന്നത്.

കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സൊനാക്ഷി മനസ് തുറന്നത്. തന്റെ ശരീരത്തെക്കുറിച്ചുള്ള ബോധ്യങ്ങളോട് താന്‍ പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂവെന്നാണ് സൊനാക്ഷി പറയുന്നത്. എന്തുകൊണ്ടാണ് താന്‍ ഇന്ത്യയില്‍ സ്വിമ്മിങ് സ്യൂട്ട് ധരിക്കാന്‍ മടിക്കുന്നതെന്നും സൊനാക്ഷി വ്യക്തമാക്കുന്നുണ്ട്.
''നീന്തല്‍ വസ്ത്രം ധരിക്കുമ്പോള്‍ ഞാന്‍ എപ്പോഴും കോണ്‍ഷ്യസ് ആകും. പ്രത്യേകിച്ചും കുട്ടിക്കാലത്തൊക്കെ. മുംബൈയിലോ ഈ രാജ്യത്ത് തന്നെയോ ഞാന്‍ സ്വിമ്മിങ് ചെയ്യില്ല. കാരണം ആര് എപ്പോള്‍ നമ്മുടെ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുമെന്ന് അറിയില്ല. ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാകാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. വിദേശ യാത്ര നടത്തുമ്പോള്‍ ഞാന്‍ നീന്തുകയും ഡൈവ് ചെയ്യുകയുമൊക്കെ ചെയ്യും'' എന്നാണ് സൊനാക്ഷി പറഞ്ഞത്.
മുമ്പും നല്‍കിയ അഭിമുഖത്തിലും തന്റെ ആശങ്കയെക്കുറിച്ച് സൊനാക്ഷി മനസ് തുറന്നിരുന്നു. തന്നോട് വണ്ണം കുറയ്ക്കാന്‍ അമ്മ നിരന്തരമായി ആവശ്യപ്പെടുമായിരുന്നുവെന്നും സൊനാക്ഷി പറഞ്ഞിരുന്നു. ''കുട്ടിയായിരിക്കുമ്പോഴേ കണ്ടീഷനിംഗ് തുടങ്ങും. എനിക്ക് ഓര്‍മ്മയുണ്ട് എന്നോട് വണ്ണം കുറയ്ക്കാന്‍ എപ്പോഴും പറഞ്ഞു കൊണ്ടിരുന്ന അമ്മയെ. ഒരാള്‍ നിരന്തരം അത് തന്നെ പറയുമ്പോള്‍, എന്റെ ഉള്ളിലെ റിബല്‍ ആയ കുട്ടി നേരെ എതിരാകും ചെയ്യുക. അമ്മ പറയുന്നത് നിര്‍ത്തിയപ്പോഴാണ് യാഥാര്‍ത്ഥ്യം എനിക്ക് മനസിലായത്. എനിക്ക് വണ്ണം കുറയ്ക്കണമെന്ന് തോന്നി'' എ്ന്നാണ് അന്ന് സൊനാക്ഷി പറഞ്ഞത്.
ഈയ്യടുത്തായിരുന്നു സൊനാക്ഷിയുടേയും സഹീര്‍ ഇക്ബാലിന്റേയും വിവാഹം. ഇരുവരും ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലായവരാണ്. ഇരുമതങ്ങളില്‍ നിന്നുള്ള വിവാഹമെന്ന നിലയിലും താരവിവാഹം ചര്‍ച്ചയായി മാറിയിരുന്നു. അതേസമയം വിശ്വാസം തങ്ങള്‍ക്കിടയില്‍ ഒരിക്കലും ചര്‍ച്ചയായിട്ടില്ലെന്നാണ് സൊനാക്ഷി പറയുന്നത്. തങ്ങള്‍ രണ്ടും രണ്ട് പേരുടേയും വിശ്വാസത്തെ മാനിക്കുന്നവരാണ്. ആരും ആരോടും മതം മാറണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും സൊനാക്ഷി പറയുന്നുണ്ട്.

സല്‍മാന്‍ ഖാന്റെ നായികയായി ദബംഗ് എന്ന ചിത്രത്തിലൂടെയായിരുന്നു സൊനാക്ഷിയുടെ അരങ്ങേറ്റം. ആദ്യം ചിത്രം വന്‍ വിജയമായി മാറിയതോടെ സൊനാക്ഷിയും താരമായി മാറുകയായിരുന്നു. പിന്നീട് ലുട്ടേര, ആര്‍ രാജ്കുമാര്‍ തുടങ്ങി നിരവധി സിനിമകളില്‍ സൊനാക്ഷി അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തു. സിനിമയില്‍ മാത്രമല്ല ഒടിടിയിലും സൊനാക്ഷി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആമസോണ്‍ പ്രൈമിന്റെ ദഹാഡ് എന്ന സീരീസിലൂടെയായിരുന്നു സൊനാക്ഷിയുടെ ഒടിടി എന്‍ട്രി.


Click it and Unblock the Notifications











