സൊനാലിയെ കാണാന്‍ പറ്റിയില്ല, തടാകത്തില്‍ ചാടി ജീവനൊടുക്കിയ ആരാധകന്‍; ഞെട്ടലോടെ താരം
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് സൊനാലി ബേന്ദ്രെ. മോഡലിംഗിലൂടെയാണ് സൊനാലി സിനിമയിലെത്തുന്നത്. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും സൊനാലി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1994 ല്‍ പുറത്തിറങ്ങിയ ആഗ് ആയിരുന്നു ആദ്യ സിനിമ. പിന്നീട് ഡ്യൂപ്ലിക്കേറ്റ്, സര്‍ഫറോഷ്, ഹം സാത്ത് സാത്ത് ഹേ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു സൊനാലി.
വലിയൊരു ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു സൊനാലി. ഇപ്പോഴിതാ തന്റെ ഒരു ആരാധകനെക്കുറിച്ചുള്ള സൊനാലിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്നെ കാണാന്‍ ആഗ്രഹിച്ചിട്ട് നടക്കാതെ വന്നതോടെ സ്വയം ജീവനൊടുക്കിയ ആരാധകനെക്കുറിച്ച് സംസാരിക്കുകയാണ് സൊനാക്ഷി. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സംഭവം.

സൊനാലി തൊണ്ണൂറുകളില്‍ ഭോപ്പാലില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സൊനാലിയെ കാണാന്‍ ആഗ്രഹിച്ചിട്ട് നടക്കാതെ വന്നതോടെ ആരാധകന്‍ ജീവനൊടുക്കുകയായിരുന്നു. അഭിമുഖത്തിനിടെയാണ് ഈ സംഭവം സൊനാലി അറിയുന്നത്. താരം അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു പോയി. ഇത്തരം ഭ്രാന്തമായ ആരാധന തനിക്ക് മനസിലാകുന്നില്ലെന്നാണ് സൊനാലി പറഞ്ഞത്.
''ഇത് സത്യമാണോ? എങ്ങനെയാണ് ഒരാള്‍ക്ക്...! ആരാധകരുടെ കത്തുകളൊക്കെ വന്നിട്ടുണ്ട്. ചോര കൊണ്ടെഴുതിയത്, ചോര തന്നെയാണോ എന്നറിയാന്‍ പരിശോധിച്ചു നോക്കിയിട്ടുണ്ട്. അഭിനന്ദിക്കാം, അതോടെ വിടാം. എങ്ങനെയാണ് ആളുകള്‍ക്ക് സ്വയം ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്നത്? മറ്റൊരാളുടെ മേല്‍ ഇങ്ങനെ ഒബ്‌സെഷന്‍ ആകുന്നത് എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല'' എന്നാണ് സൊനാലി പറഞ്ഞത്.
താന്‍ അബദ്ധത്തിലാണ് നടിയാകുന്നത് എന്നാണ് സൊനാലി പറയുന്നത്. നടിയാവുക എന്നത് ഒരിക്കലും തന്റെ മോഹമായിരുന്നില്ല. എന്നാല്‍ കരിയറില്‍ വിജയിച്ചതോടെ തനിക്ക് അഭിനയത്തോട് താല്‍പര്യം തോന്നിത്തുടങ്ങിയെന്നാണ് താരം പറയുന്നത്. ക്യാന്‍സര്‍ എന്ന മഹാരോഗത്തെ പോരാടി പരാജയപ്പെടുത്തിയാണ് സൊനാലി ജീവിതത്തിലേക്കും കരിയറിലേക്കും തിരികെ വരുന്നത്. ഇപ്പോള്‍ തനിക്ക് ഡയലോഗുകള്‍ ഓര്‍ത്തുവെക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സൊനാലി പറയുന്നു.

''എനിക്കറിയില്ല, കുറച്ച് ബുദ്ധിമുട്ടുണ്ട്. എന്റെ തുടക്കകാലത്ത് കുറേക്കൂടി നല്ല ഓര്‍മ്മശക്തിയുണ്ടായിരുന്നു. ഒരു പേജ് മുഴുവനും വായിച്ചാല്‍ ഓര്‍മ്മയുണ്ടാകുമായിരുന്നു. എന്നാലിന്ന് ഡയലോഗുകള്‍ ഓര്‍ത്തുവെക്കാന്‍ കുറച്ച് സമയമെടുക്കുന്നുണ്ട്. കീമോയ്ക്ക് ശേഷം തലച്ചോറിലുണ്ടായ മാറ്റാമാകാം കാരണം. അല്ലെങ്കില്‍ പ്രായമാകുന്നതിന്റേയുമാകാം. കാരണം അറിയില്ല. എന്തായാലും അത് സംഭവിക്കുന്നുണ്ട്. അത് എന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്'' സൊനാലി പറയുന്നു.
ക്യാന്‍സര്‍ രോഗ ബാധിതയായതോടെ താരത്തിന് അഭിനയത്തില്‍ നിന്നും നീണ്ടകാലം വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു. പിന്നീട് 2022ല്‍ ദ ബ്രോക്കണ്‍ ന്യൂസ് എന്ന വെബ് സീരീസിലൂടെയാണ് സൊനാലി തിരികെ വരുന്നത്. ''രോഗം എന്നെ പെര്‍ഫെക്ഷനില്ലായ്മയിലും സുന്ദരമാക്കിയാണ് പോയത്. പെര്‍ഫെക്ട് ആയതൊക്കെയും ഇംപെര്‍ഫെക്ടായതിന്റെ അത്ര മനോഹരമല്ല. ഇംപെര്‍ഫെക്ഷനുകളെ സ്‌നേഹിക്കാന്‍ ഞാന്‍ പഠിച്ചു. ഇപ്പോള്‍ ലുക്കില്‍ തന്നെ കുടുങ്ങി കിടക്കാന്‍ എനിക്ക് താല്‍പര്യമില്ല. അതിന് അപ്പുറത്തേക്ക് എന്തെങ്കിലും ചെയ്യാനാകണം'' എന്നാണ് സൊനാലി നേരത്തെ പറഞ്ഞത്.


Click it and Unblock the Notifications











