ഞാന്‍ പ്രസവിച്ചു, കുട്ടികളെ ആരുമറിയാതെ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്! തുറന്നടിച്ച് സൊനാലി ബേന്ദ്രേ
താരജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ഗോസിപ്പുകള്‍. തങ്ങളുടെ പ്രിയതാരത്തെക്കുറിച്ചും അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും അറിയാന്‍ ആരാധകര്‍ വളരെയധികം ആകാംഷയുണ്ടാകും. ഇതിനെ മുതലെടുത്തു കൊണ്ട് വ്യാജ വാര്‍ത്തകളും ഗോസിപ്പുകളും സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ ഒരുപാടുണ്ട്. അക്കാര്യത്തില്‍ കാലം ഇത്രയും പുരോഗമിച്ചിട്ടും വലിയ മാറ്റമൊന്നുമില്ല. ഇന്ന് സോഷ്യല്‍ മീഡിയ സജീവമായതിനാല്‍ പല ഗോസിപ്പുകള്‍ക്ക് മണിക്കൂറുകളുടെ മാത്രം ആയുസാണുണ്ടാവുക. എന്നാല്‍ നേരത്തെ അങ്ങനെയായിരുന്നില്ല.
വളരെ ചുരുക്കം മാധ്യമങ്ങളും മാസികളും മാത്രമായിരുന്നു നേരത്തെയുണ്ടായിരുന്നത്. ഇക്കാലത്ത് വന്നിരുന്ന പല ഗോസിപ്പുകളും ആളുകള്‍ വിശ്വസിച്ചിരുന്നു. തങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ വ്യാജമാണെന്നും സത്യാവസ്ഥ എന്താണെന്നും ആരാധകരെ അറിയിക്കാന്‍ പോലും പലപ്പോഴും താരങ്ങള്‍ക്ക് ഒരുകാലത്ത് സാധിച്ചിരുന്നില്ല. ഇങ്ങനെ തന്നെക്കുറിച്ചുണ്ടായിരുന്ന ഗോസിപ്പുകളെക്കുറിച്ച് മനസ് തുറക്കുകയാണ് ബോളിവുഡ് താരം സൊനാലി ബേന്ദ്ര.

അധാര്‍മികമായ മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സൊനാലി. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സൊനാലി മനസ് തുറന്നത്. ''ഇന്നത്തെ മാത്രം പ്രശ്‌നമല്ല അതെന്നാകും ഞാന്‍ പറയുക. എന്നും അത്തരത്തിലുള്ള സംഭവങ്ങളുണ്ടായിരുന്നു. ഇന്ന് എല്ലാവരും മാധ്യമ പ്രവര്‍ത്തകരാണ്. ക്യാമറയുള്ള മൊബൈല്‍ എല്ലാവരുടേയും കൈകളിലുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ശബ്ദം അറിയിക്കാം'' എന്നാണ് സൊനാലി പറയുന്നത്.
''പൊതുജനങ്ങളുടെ മുന്നില്‍ ജീവിക്കുന്ന ആളാകുമ്പോള്‍ ആളുകള്‍ വേഗം വിധിക്കുന്നത് സ്വാഭാവികമാണ്. സെലിബ്രിറ്റികളെക്കുറിച്ചുള്ള നെഗറ്റീവ് കഥകള്‍ വായിക്കാനും അവര്‍ക്കിഷ്ടമാണ്. സമൂഹത്തില്‍ ഒളിഞ്ഞുനോക്കാന്‍ ഇഷ്ടമുള്ളവരുണ്ട്. നേരത്തെ മൂന്നോ നാലോ മാധ്യമങ്ങളായിരുന്നുവെങ്കില്‍ ഇപ്പോഴത് നാനൂറായിട്ടുണ്ടാകും എന്ന് മാത്രമാണ്'' എന്നും സൊനാലി പറയുന്നു.

ഗോസിപ്പും വാര്‍ത്തയും തമ്മിലുള്ള അന്തരം കുറഞ്ഞു വരികയാണെന്നും തനിക്ക് തോന്നുന്നതായി സൊനാലി പറയുന്നു. ''ഗോസിപ്പുകളെ വളരെ ഗൗരവ്വമായിട്ടായിരിക്കും എടുക്കുക. ഞങ്ങള്‍ കല്യാണം കഴിക്കുകയാണെന്നും കുട്ടികളുണ്ടായെന്നും കുട്ടികളെ ഒളിപ്പിച്ചു വെക്കുകയാണെന്നും അവരങ്ങ് വിശ്വസിക്കുകയാണ്. അതെല്ലാം സത്യമാണെന്ന് അവര്‍ കരുതിയിരുന്നു. സിനിമാ മേഖല എന്നും ഇത്തരക്കാരുടെ ടാര്‍ജറ്റായിരുന്നു'' സൊനാലി പറയുന്നു.
1994 ലായിരുന്നു സൊനാലി ബേന്ദ്ര സിനിമയിലെത്തുന്നത്. ബോളിവുഡില്‍ മാത്രമല്ല പല ഭാഷകളിലും സാന്നിധ്യം അറിയിക്കുകയും ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നായികയായി മാറുകയും ചെയ്തിരുന്നു സൊനാലി. ഇന്ന് സര്‍വ്വസാധാരണമായ പാന്‍ ഇന്ത്യന്‍ താരം എന്ന വാക്കാണ് തന്നെ വിശേഷിപ്പിക്കാന്‍ സൊനാലി ഉപയോഗിക്കുന്നത് പോലും.

''ഹിന്ദിയില്‍ ഞാന്‍ വിജയം കണ്ടെത്തിയിരുന്നു. ഇന്ന് വളരെ അഭിമാനത്തോടെ ആ സിനിമ വലിയ വിജയമായിരുന്നുവെന്ന് പറയാന്‍ സാധിക്കുന്ന സിനിമകള്‍ ചെയ്തിട്ടുണ്ട്. തെലുങ്കിലും തമിഴിവും മറാത്തയിലും വിജയ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ന് പറയുന്ന പാന്‍ ഇന്ത്യന്‍ താരം എന്നത് പോലെയായിരുന്നു അന്നത്തെ ഞാന്‍'' താരം പറയുന്നു.
അതേസമയം ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തുകയാണ് സൊനാലി. വെബ് സീരീസിലൂടെയാണ് താരത്തിന്റെ രണ്ടാം വരവ്. സീ5 സീരീസായ ദ ബ്രോക്കണ്‍ ന്യൂസിലൂടെയാണ് സൊനാലിയുടെ തിരിച്ചുവരവ്.
Recommended Video

ആഗ് എന്ന സിനിമയിലൂടെയായിരുന്നു സൊനാലിയുടെ സിനിമാ അരങ്ങേറ്റം. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് സൊനാലിയെ തേടി മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം എത്തിയിരുന്നു. പിന്നീട് നാരാസ്, ഗദ്ദാര്‍, ദ ഡോണ്‍, ഡ്യുപ്ലിക്കേറ്റ്, സര്‍ഫറോഷ്, ചോരി ചോരി, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. 2003 ഓടെ താരം സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ വിധികര്‍ത്താവായി എത്തിയിരുന്നു. അഭിനയത്തിലേക്കുള്ള സൊനാലിയുടെ തിരിച്ചുവരവ് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആരാധകര്‍.
നേരത്തെ സൊനാലിയുടെ ക്യാന്‍സറുമായുള്ള പോരാട്ടം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 2018 ലായിരുന്നു താരത്തിന് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് താരം വിദേശത്ത് പോയി ചികിത്സ തേടുകയായിരുന്നു. തന്റെ പോരാട്ടത്തെക്കുറിച്ചുള്ള സൊനാക്ഷിയുടെ തുറന്നു പറച്ചില്‍ വലിയ പ്രചോദനമായി മാറിയിരുന്നു.


Click it and Unblock the Notifications











