നായികയാകണേല്‍ തടിച്ച് മദാലസയാകണം; മെലിഞ്ഞതിന്റെ പേരില്‍ കളിയാക്കലുകള്‍; തുറന്ന് പറഞ്ഞ് സൊനാലി

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് സൊനാലി ബേന്ദ്രെ. തൊണ്ണൂറുകളിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു സൊനാലി. ഹം സാത്ത് സാത്ത് ഹേ, സര്‍ഫറോസ്, നാരാസ്, ഡ്യൂപ്ലിക്കേറ്റ് തുടങ്ങി നിരവധി സിനിമകളില്‍ സൊനാലി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് സംസാരിക്കുകയാണ് സൊനാല.

അന്നത്തെക്കാലത്ത് സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെ അല്‍പ്പം തടിയുള്ളവരെയായിരുന്നു നായികയായി കണ്ടിരുന്നതെന്നാണ് സൊനാലി പറഞ്ഞത്. തന്നോട് എല്ലാ നിര്‍മ്മാതാക്കളും കൂടുതല്‍ ഭക്ഷണം കഴിച്ച് വണ്ണം വെക്കാന്‍ ഉപദേശിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. അതുപോലെ തന്നെ ചുരുണ്ട മുടിയുള്ള നടിമാര്‍ക്കായിരുന്നു കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നതെന്നും താരം പറയുന്നുണ്ട്.

Sonali Bendre

''ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നപ്പോള്‍ മെലിഞ്ഞ നായികമാരുണ്ടായിരുന്നില്ല. എല്ലാ നിര്‍മ്മാതാക്കളും എന്നെ തടിവെപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഭയങ്കര മെലിഞ്ഞിട്ടാണ് നന്നായി ഭക്ഷണം കഴിക്കുവെന്ന് അവര്‍ പറയുമായിരുന്നു. അവര്‍ക്ക് വേണ്ടത് കുറച്ച് തടിയുള്ളവരെ ആയിരുന്നു. തടിയുള്ള, മാദകത്വം തോന്നുന്ന, ചുരുണ്ട മുടിയുള്ളഴരെയായിരുന്നു പരിഗണിച്ചിരുന്നത്. എന്റേത് കോലന്‍ മുടിയായിരുന്നു. ഞാന്‍ മെലിഞ്ഞതായിരുന്നു'' എന്നാണ് സൊനാലി പറയുന്നത്.

അതേസമയം ഇതാദ്യമായിട്ടല്ല സൊനാലി തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് സംസാരിക്കുന്നത്. ''മെലിഞ്ഞിരിക്കുക എന്നത് തൊണ്ണൂറുകളിലെ സൗന്ദര്യ സങ്കല്‍പ്പമായിരുന്നില്ല. മദാലസയല്ലെങ്കില്‍ നീ പെണ്ണല്ലെന്നാണ് പറഞ്ഞിരുന്നത്. അത് ശരയില്ല. ബോഡി ഷെയ്മിംഗ് അനുവദിക്കാന്‍ പാടില്ല. നമ്മുടെ സമൂഹത്തിലെ കൊച്ചു കുട്ടികളും പെണ്‍കുട്ടികളും ഭ്രാന്തമായ ഡയറ്റൊക്കെയാണ് പാലിക്കുന്നത്. അത് വിവരക്കേടാണെന്ന കാര്യം എല്ലാവരും മറക്കുകയാണ്'' എന്നാണ് താരം നേരത്തെ പറഞ്ഞത്.

More from Filmibeat

Read more about: sonali bendre
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X