twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നീ എന്തിനാ വന്നേ? നിന്റെ മുഖം കണ്ണാടിയില്‍ കണ്ടിട്ടുണ്ടോ? സൊണാലി കുല്‍ക്കറിയോട് നടിയുടെ അമ്മ

    |

    ഒരുകാലത്ത് ബോളിവുഡിലേയും മറാത്തി സിനിമകളിലേയുമെല്ലാം നിറ സാന്നിധ്യമായിരുന്നു സൊണാലി കുല്‍ക്കര്‍ണി. മിഷണ്‍ കശ്മീര്‍, ദില്‍ ചാഹ്താ ഹേ തുടങ്ങിയ സിനിമകളിലൂടെ താരമായി മാറുകയായിരുന്നു സൊണാലി. ഈയ്യടുത്ത് താരം വീണ്ടും ബോളിവുഡില്‍ സജീവമായി മാറുകയാണ്. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു സൊണാലി.

    വീണ്ടും ഗ്ലാമര്‍ ചിത്രങ്ങളുമായി മിണ്ടാപ്പൂച്ച; ഗോപികയുടെ പുതിയ ചിത്രങ്ങളും വൈറല്‍വീണ്ടും ഗ്ലാമര്‍ ചിത്രങ്ങളുമായി മിണ്ടാപ്പൂച്ച; ഗോപികയുടെ പുതിയ ചിത്രങ്ങളും വൈറല്‍

    ബോളിവുഡില വലിയ കുടുംബങ്ങളില്‍ നിന്നുമുള്ള ബന്ധമോ ഗോഡ് ഫാദര്‍മാരോ ഇല്ലാതെയാണ് സൊണാലി തന്റേതായൊരു ഇടം നേടിയെടുത്തത്. മുന്‍ ബന്ധങ്ങളോ പാരമ്പര്യമില്ലാത്തതിനാല്‍ തന്നെ മറ്റ് പലരേയും പോലെ തന്നെ തന്റെ കരിയറിന്റെ തുടക്കകാലത്ത് സൊണാലിയ്ക്ക് ഒരുപാട് മോശം അനുഭവങ്ങളെ അതിജീവിക്കേണ്ടി വന്നിരുന്നു. ഇതേക്കുറിച്ച് പിന്നീട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൊണാലി മനസ് തുറക്കുന്നുണ്ട്.

    Sonali Kulkarni

    ''ഞാന്‍ വര്‍ണ വിവേചനം നേരിട്ടിട്ടുണ്ട്. പക്ഷെ ബോളിവുഡില്‍ നിന്നുമല്ല. ബോളിവുഡ് എന്നും എന്നെ പ്രശംസിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ആണ് ചെയ്തിട്ടുള്ളത്. ബോളിവുഡിനേക്കാള്‍ നല്ലവണ്ണം അഭിനന്ദിക്കപ്പെട്ടിട്ടുള്ളത് വിദേശത്ത് പോകുമ്പോഴാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമകളുടെ ഭാഗമായും പ്രദര്‍ശനങ്ങള്‍ക്കായുമെല്ലാം വിദേശത്ത് പോകുമ്പോള്‍ അവര്‍ എപ്പോഴും നല്ല പെരുമാറ്റമായിരുന്നു. പക്ഷെ പൂനെയില്‍ ഞാന്‍ വര്‍ണ വിവേചനം അനുഭവിച്ചിട്ടുണ്ട്'' എന്നാണ് താരം പറയുന്നത്. മറാത്തി സിനിമയുടെ കേന്ദ്രമാണ് പൂനെ. ബോളിവുഡിന് മുംബൈ പോല.

    ''ആദ്യമായി ഗിരീഷ് കര്‍ണാഡിനെ കാണാന്‍ പോയപ്പോഴായിരുന്നു ഒരു അനുഭവം. അവിടെ ഓഡിഷന് വേണ്ടി വേറേയും പെണ്‍കുട്ടികളുണ്ടായിരുന്നു. ഒരു പെണ്‍കുട്ടിയുടെ കൂടെ അവളുട അമ്മയും ഉണ്ടായിരുന്നു. എന്നെ കണ്ടതും നീയെന്തിനാണ് ഇവിടെ വന്നതെന്ന് ആ അമ്മ ചോദിച്ചു. എനിക്ക് പക്ഷെ അതിന്റെ പിന്നിലെ പരിഹാസം മനസിലായില്ല'' സൊണാലി പറയുന്നു.

    ''നമ്മള്‍ എല്ലാവരും വന്നിരിക്കുന്നത് ഗിരീഷ് കര്‍ണാഡിനെ കാണാനാണല്ലോ. ഇവിടെ ഇരിക്കാന്‍ പറഞ്ഞത് കൊണ്ടാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത് എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ നീ നിന്റെ മുഖം കണ്ണാടിയില്‍ കണ്ടിട്ടില്ലേ എന്നായിരുന്നു ആ സ്ത്രീയുടെ പ്രതികരണം. കറുത്ത പെണ്‍കുട്ടികള്‍ ക്യാമറയിലൂടെ കാണാന്‍ ഭംഗിയുണ്ടാകില്ലെന്നും പറഞ്ഞു. ഞാന്‍ വല്ലാതെ അപമാനിക്കപ്പെട്ടു. ഉരുകിയൊലിക്കുന്നത് പോലെ അനുബവപ്പെട്ടു'' താരം പറയുന്നു.

    ''എന്നാല്‍ 15-20 മിനുറ്റിനകം ഗിരീഷ് കര്‍ണാഡ് സര്‍ വന്നു. അദ്ദേഹം എല്ലാവരേയും തുല്യരായാണ് പരിഗണിച്ചത്. നോര്‍മല്‍ ആയിട്ടാണ് സംസാരിച്ചത്. എന്റെ ഊഴം വന്നപ്പോള്‍ എന്താണ് പേര് എന്താണ് ചെയ്യുന്നത് എന്നൊക്കെ ചോദിച്ചു. ഞാന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന നാടകത്തിന്റെ പേര് പറഞ്ഞു. ആഹാ കൊള്ളാമല്ലോ, അതേ നാടകം ഞാനും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു അദ്ദേഹം. ഒരുപാട് കാര്യങ്ങള്‍ ചോദിച്ചു. നല്ലൊരു അനുഭവമായി മാറി അത്. ഇതോടെ അതുവരെ മനസിലുണ്ടായിരുന്നു നാണക്കേടും അപമാനവുമെല്ലാം ഇല്ലാതായി'' താരം കൂട്ടിച്ചേര്‍ക്കുന്നു.

    സീരിയലിലെ ചുംബന രംഗത്തിന് വേണ്ടി 14 ടേക്ക്; കുടുംബവിളക്കിന്റെ ലൊക്കേഷനില്‍ സംഭവിച്ച കഥ പറഞ്ഞ് താരങ്ങള്‍സീരിയലിലെ ചുംബന രംഗത്തിന് വേണ്ടി 14 ടേക്ക്; കുടുംബവിളക്കിന്റെ ലൊക്കേഷനില്‍ സംഭവിച്ച കഥ പറഞ്ഞ് താരങ്ങള്‍

    Recommended Video

    John Brittas about why Mammootty not get Padma Bhushan

    നടിയും എഴുത്തുകാരിയുമൊക്കെയാണ് സൊണാലി കുല്‍ക്കര്‍ണി. ഹിന്ദിയ്ക്ക് പുറമെ മറാത്തി, കന്നഡ, ഗുജറാത്തി, തമിഴ് ചിത്രങ്ങളും ഇറ്റാലിയന്‍ സിനിമയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. ഗിരീഷ് കര്‍ണാഡ് സംവിധാനം ചെയ്ത ചേലുവി എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2002 ല്‍ മറാത്തി സിനിമ ചൈത്രയിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം അടക്കം നേടിയിട്ടുണ്ട്. എഴുത്തിനും അഭിനയത്തിനും പുറമെ മാധ്യമപ്രവര്‍ത്തന രംഗത്തും പ്രതിഭ തെളിയിച്ചിട്ടുണ്ട് സൊണാലി. ഒരിടവേളയ്ക്ക് ശേഷം സല്‍മാന്‍ ഖാന്‍ ചിത്രം ഭാരതിലൂടെ ബോളിവുഡിലേക്ക് തിരികെ വരികയായിരുന്നു. തൂഫാന്‍ എന്ന ചിത്രത്തിലെ അതിഥി വേഷത്തിലാണ് അവസാനമായി എത്തിയത്.

    Read more about: bollywood
    English summary
    Sonali Kulkarni Opens Up She Faced Colorism During Her Audition, Here's How
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X