നിന്നോട് ഞാന്‍ ചെയ്തത് ക്രൂരത! ദീപികയോട് മാപ്പ് ചോദിച്ച് സോനം; അഹങ്കാരിയെന്ന് സോഷ്യല്‍ മീഡിയ
ബോളിവുഡിലെ മുന്‍നിര നായികയാണ് സോനം കപൂര്‍. നടന്‍ അനില്‍ കപൂറിന്റെ മകളായ സോനം അച്ഛന്റെ പാതയിലൂടെയാണ് സിനിമയിലെത്തുന്നത്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും വേറിട്ട വ്യക്തിത്വമാണ് സോനം കപൂറിന്റേത്. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമൊക്കെ മറയില്ലാതെ സംസാരിക്കുന്നതാണ് സോനം കപൂറിന്റെ ശീലം. ഇതിന്റെ പേരില്‍ പലപ്പോഴും അഹങ്കാരി, പരുക്കന്‍ എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ സോനം കപൂറിന് നേരിടേണ്ടി വന്നിട്ടുണ്ട്.
ഇപ്പോഴിതാ സോനം കപൂറിന്റെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. സൂപ്പര്‍ താരം ദീപിക പദുക്കോണിനെക്കുറിച്ച് സോനം കപൂര്‍ നടത്തിയ പ്രസ്താവനകളാണ് ചര്‍ച്ചാ വിഷയം. ദീപികയുടെ പഴയ അഭിമുഖങ്ങളില്‍ ഒരെണ്ണത്തില്‍ നിന്നുമുള്ള വീഡിയോയാണ് റെഡ്ഡിറ്റില്‍ ചര്‍ച്ചയാകുന്നത്. വീഡിയോയില്‍ സോനം കപൂര്‍ ദീപികയോട് ചോദ്യം ചോദിക്കുന്നതാണുള്ളത്.

ഏതാണ്ട് ഒരേസമയത്ത് കരിയര്‍ ആരംഭിച്ചവരാണ് ദീപികയും സോനവും. ഇരുവരുവര്‍ക്കുമിടയില്‍ തുടക്കത്തില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭിന്നതകളുടെ കാരണം ഇരുവരുടേയും മുന്‍ കാമുകനായ രണ്‍ബീര്‍ കപൂറാണ്. ഈ ഭിന്നതയുടെ കാലത്ത് സോനം കപൂര്‍ പലപ്പോഴിതാ ദീപികയ്‌ക്കെതിരെ പരോക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് സോനം സമ്മതിക്കുന്നതാണ് ഇപ്പോള്‍ വൈറലാകുന്ന വീഡിയോയിലുള്ളത്.
നിന്നെക്കുറിച്ച് ക്രൂരമായ പ്രസ്താവനകള്‍ ഞാന്‍ നടത്തിയിട്ടുണ്ടെന്നാണ് സോനം കപൂര്‍ പറയുന്നത്. അതില്‍ എന്താണ് പറയാനുള്ളതെന്നാണ് സോനം ചോദിക്കുന്നത്. അതേസമയം പ്രവര്‍ത്തിയില്‍ സോനം ദീപികയോട് മാപ്പ് ചോദിക്കുകയും ചെയ്യുന്നുണ്ട്. ''ഹായ് ദീപിക, നിന്നെക്കുറിച്ച് ക്യാമറയില്‍ ഞാന്‍ പറഞ്ഞ മണ്ടത്തരങ്ങളോട് നീ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. എന്നോട് ക്ഷമിക്കണം'' എന്നും സോനം വീഡിയോയില്‍ പറയുന്നുണ്ട്.
വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് സോനം കപൂറിനെതിരെ വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. ''ചില ശത്രുതകളും ഭിന്നതയും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും. ദീപിക ഇതൊന്നും ബാധിക്കാത്ത വിധത്തില്‍ പെരുമാറുന്നത് പ്രശംസനീയമാണ്'' എന്നായിരുന്നു ഒരാളുടെ കമന്റ്. സോനം മണ്ടിയല്ല, പ്രിവിലേജിന്റെ അഹങ്കാരമാണ്. എങ്ങനെയാണ് മറ്റൊരു സ്ത്രീയെ വലിച്ച് താഴെയിടുന്ന ഇവള്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് എന്നൊക്കെയാണ് സോനത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍.
അതേസമയം ഇതാദ്യമായല്ല സോനം കപൂറിനെതിരെ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നത്. നേരത്തെ രാജ്കുമാര്‍ റാവുവും സോനം കപൂറും ഒരുമിച്ചുള്ള അഭിമുഖത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വയം പുകഴ്ത്തിയും രാജ്കുമാറിനെ ഇകഴ്ത്തിയും സംസാരിക്കുന്ന സോനം കപൂറായിരുന്നു ഈ വീഡിയോയിലുണ്ടായിരുന്നത്. നെപ്പോട്ടിസത്തെക്കുറിച്ചുള്ള സോനം കപൂറിന്റെ പ്രസ്താവനയും ഈ അഭിമുഖത്തില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത സാവരിയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു സോനം കപൂറിന്റെ അരങ്ങേറ്റം. ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ വലിയൊരു വിജയമായില്ല. എന്നാല്‍ സോനം കപൂറും നായകനായി അരങ്ങേറിയ രണ്‍ബീര്‍ കപൂറും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി സിനിമകളാണ് സോനം കപൂറിന്റേതായി പുറത്തിറങ്ങിയത്. ഡല്‍ഹി 6, ഐ ഹേറ്റ് ലവ് സ്റ്റോറീസ്, ആയിഷ, മോസം, രാഞ്ജനാ, ഭാഗ് മില്‍ഖാ ഭാഗ്, നീര്‍ജ, പാഡ്മാന്‍, വീരെ ദി വെഡ്ഡിംഗ്, സഞ്ജു തുടങ്ങി നിരവധി ഹിറ്റുകളുടെ ഭാഗമായി മാറി.
ഈയ്യടുത്താണ് താരം വിവാഹിതയാകുന്നതും കുഞ്ഞ് ജന്മം നല്‍കുന്നതും. ഇതിനായി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു സോനം കപൂര്‍. ഇപ്പോഴിതാ താരം തിരികെ വന്നിരിക്കുകയാണ്. ഒടിടി റിലീസായ ബ്ലൈന്‍ഡിലൂടെയാണ് സോനം കപൂറിന്റെ തിരിച്ചുവരവ്.


Click it and Unblock the Notifications











