മൂന്ന് മാസം കൊണ്ട് 15 കിലോ ഭാരം വർദ്ധിച്ചു; ഇടക്കിടെ കുറ്റബോധം തോന്നാറുണ്ട്: അമ്മയായതിനു ശേഷം സോനം കപൂർ

ബോളിവുഡിന്റെ എക്കാലത്തേയും പ്രിയപ്പെട്ട സൂപ്പർ സ്റ്റാറാണ് അനിൽ കപൂർ. എൺപതുകളിൽ സിനിമയിലെത്തിയ അനിൽ കപൂർ അഭിനയിച്ച ചിത്രങ്ങളെല്ലാം ഇന്നും ആരാധകരെ ആവേശം കൊള്ളിക്കാറുണ്ട്. വർഷങ്ങൾക്കിപ്പുറം മകൾ സോനം കപൂറും സിനിമയിൽ സജീവമായെത്തി. മികച്ച സിനിമകൾ മികച്ച കഥാപാത്രങ്ങൾ അങ്ങനെ സിനിമയിൽ വാശിയോടെ പ്രവർത്തിച്ചു. വിവാഹത്തിനു ശേഷം മകൻ ജനിച്ചതിനു ശേഷമാണ് ചെറിയൊരു ​ഗ്യാപ് അഭിനയത്തിൽ നിന്ന് എടുത്തത്. എന്നാൽ വീണ്ടും താരം സജീവമായി.

2007ൽ പുറത്തിറങ്ങിയ സാവരിയ എന്ന ചിത്രത്തിലൂടെയാണ് സോനം സിനിമയിലെത്തുന്നത്. അതിനു ശേഷം ഐ ഹെയ്റ്റ് ലവ് സ്റ്റോറീസ്, ഐഷ, താങ്ക്യു, രാഞ്ചനാ, പ്രേം രത്തൻ ധൻ പായോ തുടങ്ങി നിരവധി ചിത്രങ്ങൾ ചെയ്തു. എല്ലാം ഏറെ വ്യത്യസ്ഥതകൾ നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു. 2018ലായിരുന്നു സോനം വിവാഹം ചെയ്തത്. ബിസിനസുകാരനായ ആനന്ദ് അഹൂജയെയാണ് വിവാഹം ചെയ്തത്. എന്നാൽ ആ സമയത്തും സോനം അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എന്നാൽ മകൻ ജനിച്ചതിനു ശേഷമാണ് ചെറിയ ​ഗ്യാപ് എടുത്തത്.

Sonam Kapoor

36 വയസിലാണ് സോനം ​ഗർഭിണിയാവുന്നത്. സോനം കപൂർ ധാരാളം പ്രൊസ്ട്രജൻ എടുക്കേണ്ടി വന്നിട്ടുണ്ട്. അതിനാൽ ​ഗർഭിണിയായി ആദ്യ മൂന്ന് മാസം കൊണ്ട് 15 കിലോ ഭാരം വർദ്ധിച്ചിരുന്നു. അങ്ങനെ ഓരോ ദിവസവും ഭാ​രം കൂടി വന്നു. സോനം പറയുന്നത് അവരുടെ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ഭാരം കൂടിയ അവസ്ഥ അനുഭവിക്കുന്നതെന്ന്. പ്രസവത്തിനു ശേഷം ഏകദേശം ഒന്നര വർഷം വേണ്ടി വന്നു പഴയ ഭാരത്തിലേക്ക് എത്താൻ എന്നും സോനം പറഞ്ഞു. മാത്രമല്ല തനിക്ക് നേരെ ബോഡി ഷെയ്മിം​ഗുകൾ ഒരുപാട് ഉണ്ടായിട്ടുണ്ടെന്നും സോനം കൂട്ടിച്ചേർത്തു.

ഒരു അമ്മയാവുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ മകൻ ജനിച്ചപ്പോൾ 2 വർഷം പൂർണമായും അവന് വേണ്ടി സമയം മാറ്റി വെക്കണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് സിനിമയിൽ നിന്ന് ബ്രെയ്ക്ക് എടുത്തത്. എന്നെ സഹായിക്കാൻ ഇവിടെ ഒരുപാട് പേരുണ്ട്. പക്ഷേ എല്ലാ കാര്യങ്ങളും ഞാൻ തന്നെ ചെയ്യുന്നതാണ് എനിക്ക് ഇഷ്ടം. മാത്രമല്ല കുഞ്ഞുണ്ടാവാൻ ഇത്രയും വൈകിയതിൽ ചെറിയൊരു കുറ്റബോധവും തോന്നാറുണ്ട്. ഡേർട്ടി മാ​ഗസിനു വേണ്ടി സോനം സംസാരിച്ചപ്പോൾ.

Sonam Kapoor

അതു മാത്രമല്ല തന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ ഭർത്താവ് ആനന്ദ് അഹൂജയാണ്. ഏത് കാര്യത്തിനും സോനത്തിന്റെ ഒപ്പം അദ്ദേഹം ഉണ്ടാവാറുണ്ട്. അദ്ദഹത്തിന് നിന്നോട് ഒരുപാട് സ്നേഹമുണ്ടല്ലോ എന്നൊക്കെ പലരും പറയും. എന്നാൽ അതുപോലെ എനിക്കും അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. എന്റെ ഭാ​ഗ്യമാണ് അദ്ദേഹം. സോനം വാചാലയായി.

മകനു വേണ്ടി ഒരു അമ്മയെന്ന നിലയിൽ സിനിമയിൽ നിന്ന് മാറി നിന്നത് വലിയ കാര്യമാണ്. സോനം കപൂർ വീണ്ടു സജീവമാകാൻ ഒരുങ്ങുകയാണ്. അഭിഷേക് ശർമ സംവിധാനം ചെയ്ത സോയ ഫാക്ടർ എന്ന ചിത്രമാണ് സോനം കപൂറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. എന്നാൽ 2023ൽ സോനം പ്രധാന വേഷത്തിലെത്തിയ ബ്ലൈന്റ് എന്ന ചിത്രം റിലീസ് ചെയ്തിരുന്നു.

More from Filmibeat

Read more about: sonam kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X