എട്ട് വർഷത്തെ പ്രണയം!! വിവാഹത്തിന് ശേഷം സോനത്തിനെ കുറിച്ച് ആനന്ദ് പറഞ്ഞത്, ഇതൊന്നു കാണൂ

എവരിഡോ ഫിനോമിനൽ എന്നാണ് ഇവരുടെ വിവാഹത്തിന് നൽകിയ ഹാഷ് ടാഗ്.

ബോളിവുഡ് ഒന്നടങ്കം തകർത്ത് ആഘോഷിച്ച വിവാഹമായിരുന്നു നടി സോനം കപൂറിന്റേയും യുവ വ്യവസായി ആനന്ദ് അഹൂജയുടേയും. എട്ടു വർഷത്തെ നീണ്ട പ്രണത്തിനെടുവിലാണ് സോനത്തിന്റെ കഴുത്തിന്റെ ആനന്ദ് താലി ചാർത്തിയത്. ഇതിനു സാക്ഷിയാകാനും ഇവരുടെ സന്തോഷത്തിൽ പങ്കെടുക്കാനും ബോളിവുഡ് ഒന്നടങ്കം എത്തിയിരുന്നു,. സോനം - ആനന്ദ് വിവാഹവും മറ്റ് ആഘോഷവും ഒരു കളർഫുൾ ബോളിവുഡ് ചിത്രം പോലെയായിരുന്നു.

anand ahooja

'നിന്റെ പടം കേരളത്തില്‍ വരുമ്പോൾ കാണിച്ചു തരാം', ദുല്‍ഖറിനെ മൈന്റ് ചെയ്തില്ല, നടിയ്ക്ക് പൊങ്കാല
വിവാഹത്തിനു ശേഷം സോനവും ആന്ദ് എവിടെയാണെന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. തങ്ങളുടെ പ്രിയ താരം സോനത്തിന്റെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്ക് ആകാംക്ഷയായിരുന്നു. കഴിഞ്ഞ ദിവസം അനന്ദ് പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂൾ എന്നാണ് ആനന്ദ് സോനത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അതിന്റെ തൊട്ട് താഴെയായി ഞാൻ എപ്പോഴും കൂളാണെന്ന് സോനം കമന്റ് ചെയ്തിട്ടുണ്ട്. എവരിഡോ ഫിനോമിനൽ എന്നാണ് ഇവരുടെ വിവാഹത്തിന് നൽകിയ ഹാഷ് ടാഗ്. എന്താണ് ഇതുകൊണ്ട് ഉദ്യേശിച്ചതെന്ന് ആനന്ദ് പിന്നീട് വ്യക്തമാക്കി. '' സന്തോഷം എന്നത് എവിടെ നിന്നും കിട്ടുന്നതല്ല, നിങ്ങൾ തന്നെയാണ് സന്തോഷം. സന്തോഷങ്ങളെ എന്നും ഓർത്തു വയ്ക്കണം, അതിനോട് എന്നും നന്ദിയുണ്ടാകണമെന്ന് ഓർമിപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യമെന്നു ആനന്ദ് പറ‍ഞ്ഞു.

വിവാഹത്തിനു ശേഷം സോനം തന്റെ വർക്കുകളിൽ ബിസിയാണ്. വിവാഹത്തിനു ശേഷമുള്ള താരത്തിന്റെ ആദ്യ ചിത്രമായ വീരേ ദി വെഡിങ്ങിന്റെ പ്രമേഷൻ പരിപാടികളിൽ തിരക്കിലാണ്. സ്വരാ ഭാസ്കർ, കരിന കപൂർ, ശിഖ തൽസാനിയ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന ചിത്രമാണിത്. സോനത്തിന്റെ സഹോദരി റിയ കപൂറും , എക്താ കപൂറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X