ഫെമിനിസ്റ്റ് അല്ലെന്ന് കരീന കപൂര്‍; വിവരമില്ലായ്മ കൊണ്ട് പറയുന്നതെന്ന് സോനം കപൂറും
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കരീന കപൂര്‍. ബോളിവുഡിലെ നിരവധി താരങ്ങളുടെ കുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തിയത്. അധികം വൈകാതെ തന്നെ സ്വന്തമായൊരു ഇടം നേടിയെടുത്ത കരീന ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ്. വിവാഹ ശേഷം നായികമാര്‍ അഭിനയം നിര്‍ത്തുമ്പോള്‍ കരീന ആ കീഴ് വഴക്കം തെറ്റിച്ചു കൊണ്ട് വിവാഹത്തിന് ശേഷവും അഭിനയം തുടരുകയാണ്. രണ്ട് മക്കളുടെ അമ്മയായ ശേഷവും തന്റെ സ്വപ്‌നങ്ങളും കരിയറുമൊന്നും ഉപേക്ഷിക്കാന്‍ കൂട്ടാക്കാതെ പലര്‍ക്കും പ്രചോദനമായി മാറിയിരിക്കുകയാണ് കരീന.
കരീനയെ പോലെ തന്നെ താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ നടിയാണ് സോനം കപൂര്‍. സൂപ്പര്‍ താരം അനില്‍ കപൂറിന്റെ മകളായ സോനവും സിനിമയിലെത്തുകയായിരുന്നു. നീര്‍ജ പോലുള്ള സിനിമകളിലൂടെ കയ്യടി നേടിയ സോനം തന്റെ ഫാഷന്‍ സെന്‍സിലൂടേയും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സോനവും കരീനയും ഒരിക്കല്‍ മുഖാമുഖം വന്നിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

കരീനയും സോനവും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് വീരേ ദി വെഡ്ഡിംഗ്. 2018 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. നാല് സ്ത്രീകള്‍ പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും സ്ത്രീകളെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുന്നതുമായിരുന്നു. സ്വര ഭാസ്‌കറും ശിഖ തല്‍സാനിയയും ആയിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ശശാങ്ക ഘോഷ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ താനൊരു ഫെമിനിസ്റ്റ് അല്ലെന്ന് കരീന കപൂര്‍ പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സംഭവത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടേയും മറ്റുമായി നിരവധി പേര്‍ താരത്തെ വിമര്‍ശിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി സോനം കപൂറും രംഗത്ത് എത്തിയിരുന്നു. കരീനയുടെ നിലപാടിന് എതിരായിരുന്നു സോനം കപൂറിന്റെ പ്രതികരണം. എന്നാല്‍ കരീനയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു സോനം തന്റെ നിലപാട് വ്യക്തമാക്കിയത്. ഫെമിനിസ്റ്റ് അല്ലെന്ന് പറയുന്നത് ആളുകളുടെ അജ്ഞത മൂലമാണെന്നായിരുന്നു സോനം പറഞ്ഞത്. ''ഫെമിനിസ്റ്റ് അല്ലെന്ന് സ്ത്രീകള്‍ പറയുന്നത് വളരെ സങ്കടകരമാണ്. അത് അജ്ഞതയാണ്'' എന്നായിരുന്നു സോനം പറഞ്ഞത്. ''ഫെമിനിസം എന്നാല്‍ പുരുഷന് ലഭിക്കുന്നത് പോലെ തുല്യ അവസരവും തുല്യതയും സ്ത്രീകള്‍ക്കും ലഭ്യമാകുന്നതും അതിലൂടെ സമൂഹത്തില്‍ തുല്യമായ പ്രിവിലേജും ചോയ്‌സുകളും ലഭിക്കുന്നതാണ്. അതില്‍ തെറ്റായ ഒന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്'' എന്നായിരുന്നു സോനം തന്റെ നിലാപാടായി അറിയിച്ചത്.
Recommended Video

സാവരിയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു അനില്‍ കപൂറിന്റെ മകളായ സോനം കപൂര്‍ അരങ്ങേറുന്നത്. പിന്നീട് ആയിഷ, ഡല്‍ഹി 6, നിര്‍ജ തുടങ്ങിയ സിനിമകളിലൂടെ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു സോനം. സോയ ഫാക്ടര്‍ ആണ് സോനം അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ സിനിമ. മലയാള നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ഈയ്യടുത്താണ് സോനം കപൂര്‍ വിവാഹിതയായത്. അതേസമയം ഈയ്യടുത്തായിരുന്നു കരീന കപൂര്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. സെയ്ഫ് അലി ഖആനാണ് കരീനയുടെ ഭര്‍ത്താവ്. ജഹാംഗീര്‍ അലി ഖാന്‍ എന്നാണ് ദമ്പതികളുടെ രണ്ടാമത്തെ മകന്റെ പേര്. അംഗ്രേസി മീഡിയ ആണ് കരീന അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ സിനിമ. ആമിര്‍ ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍.


Click it and Unblock the Notifications